ഒമാന്‍: ഒമാന്റെ വിവിധ ഭാഗങ്ങളില്‍ താപനില കുറയുന്നു – ജബല്‍ ഷംസില്‍ രേഖപ്പെടുത്തിയത് പൂജ്യം ഡിഗ്രി സെല്‍ഷ്യസ്

മസ്‌കത്ത്: രാജ്യത്തിന്റെ വിവിധ മേഖലകളില്‍ അന്തരീക്ഷ താപനില കുറയുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രാജ്യത്ത് ഇരുപത്തിനാല് മണിക്കൂറിനിടയില്‍ ഏറ്റവും കുറഞ്ഞ അന്തരീക്ഷ താപനിലയാണ് ജബല്‍ ഷംസ് മലനിരകളില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. പൂജ്യം ഡിഗ്രി സെല്‍ഷ്യസാണ് ജബല്‍ ഷംസ് മലനിരകളില്‍ രേഖപ്പെടുത്തിയിരിക്കുന്ന താപനില.

വടക്കുകിഴക്കന്‍ ഒമാനിലെ നഗരമായ സൈഖില്‍ 8.4 ഡിഗ്രി സെല്‍ഷ്യസാണ് ഈ കാലയളവില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ബിദിയയില്‍ 11.3 ഡിഗ്രി സെല്‍ഷ്യസ്, സമൈലില്‍ 11.7 ഡിഗ്രി സെല്‍ഷ്യസ്, നിസ്വയില്‍ 11.8 ഡിഗ്രി സെല്‍ഷ്യസ് എന്നിങ്ങനെയാണ് അന്തരീക്ഷ താപനില. മിര്‍ബാത്തിലാണ് ഒമാനിലെ ഏറ്റവും ഉയര്‍ന്ന അന്തരീക്ഷ താപനില രേഖപ്പെടുത്തിയത്. 29.8 ഡിഗ്രി സെല്‍ഷ്യസാണ് ഇവിടെ രേഖപ്പെടുത്തിയ താപനില.

Next Post

കുവൈത്ത്: ദേശീയ ദിനാഘോഷം - സുലൈബിഖാത്തില്‍ പ്രത്യേക വിനോദ പദ്ധതി

Sun Jan 15 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച്‌ സുലൈബിഖാത്തില്‍ പ്രത്യേക വിനോദ പദ്ധതി സ്ഥാപിക്കുന്നു. മരുഭൂമിയുടെ പശ്ചാത്തലത്തില്‍ കുവൈത്ത് പൈതൃകത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാകും പദ്ധതി തയ്യാറാക്കുക. ദേശീയ ദിനം വിപുലമായി ആഘോഷിക്കുന്നതിന്‍റെ ഭാഗമായി ‘നാഷണല്‍ ഡേ കഷ്ട’ പദ്ധതിക്ക് അംഗീകാരം നല്‍കി. ഫെബ്രുവരി 15ന് ആഘോഷങ്ങള്‍ ആരംഭിച്ച്‌ മാര്‍ച്ച്‌ 15 ന് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരണങ്ങള്‍. പദ്ധതിക്കായി സാമൂഹ്യകാര്യ മന്ത്രാലയം ഒന്നര […]

You May Like

Breaking News

error: Content is protected !!