
കുവൈത്ത് സിറ്റി: ചെസ്സ് മത്സരത്തിന്റെ പ്രധാന്യം കുട്ടികളില്‍ വളര്‍ത്തുക,കളിയിലൂടെ കുട്ടികളുടെ ബുദ്ധിശക്തി വികസിപ്പിക്കുക അതോടൊപ്പം മറ്റ് ഓണ്‍ലൈന്‍ ഗെയിമുകളുടെ അതിപ്രസരത്തില്‍ നിന്നും കുട്ടികളെ വഴി തിരിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ നഴ്‌സസ് ഫെഡറേഷന്‍ ഓഫ് കുവൈറ്റ് ( ഇന്‍ഫോക് )ഒന്നു മുതല്‍ പത്രണ്ടാം ക്ലാസ്സു വരെയുള്ള കുട്ടികളെ നാലു കാറ്റഗറിയായി തിരിച്ചു വിപുലമായ രീതിയില്‍ ചെസ്സ് മത്സരം സംഘടിപ്പിക്കുന്നു .
ചില്‍ഡ്രന്‍സ് ഡേയും അതോടൊപ്പം ലോക ചെസ്സ് മാസ്റ്റര്‍ മാഗ്‌നസ് കാര്‍ള്‍സന്റെ ജന്മദിനവും മുന്‍നിറുത്തി നവംബര്‍ മാസത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്. നവംബര്‍ 25 വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ 1 മണി വരെ ആസ്‌പൈര്‍ ഇന്ത്യന്‍ സ്‌കൂളില്‍ (ജലീബ് അല്‍ ഷുവൈക് )വച്ച് നടത്തപെടുന്ന മത്സരങ്ങള്‍ നിയന്ത്രിക്കുന്നത് ഫിഡെ ആര്‍ബിറ്റര്‍ ആയ അനിത രാജേന്ദ്രന്‍ ആണ്. എല്ലാ പ്രായത്തിലുള്ള കുട്ടികള്‍ക്കും പങ്കെടുക്കത്തക്ക രീതിയില്‍ വിവിധ വിഭാഗത്തിലായി വിവിധ നാഷണാലിറ്റികളിലുള്ള 150 ഓളം കുട്ടികള്‍ മാറ്റുരക്കുന്ന ചെസ്സ് മാമാങ്കം കുവൈറ്റിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടായിരിക്കും നടത്തപ്പെടുന്നത് . ഓരോ വിഭാഗത്തിലെയും വിജയികള്‍ക്ക് ആകര്‍ഷകമായ ക്യാഷ് പ്രൈസും ട്രോഫിയുമാണ് നല്‍കും.
