യു.എ.ഇ: പുതിയ തൊഴിൽ നിയമങ്ങൾ പ്രഖ്യാപിച്ചു

അബുദാബി: പുതിയ തൊഴില്‍ നിയമങ്ങള്‍ പ്രഖ്യാപിച്ച്‌ യുഎഇ. സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ അന്തരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് യുഎഇ പുതിയ തൊഴില്‍ നിയമം പ്രഖ്യാപിച്ചത്.

സര്‍ക്കാര്‍, സ്വകാര്യ തൊഴില്‍ സംവിധാനങ്ങള്‍ ഏകീകരിക്കുന്നതാണ് പുതിയ തൊഴില്‍ നിയമം. അവധി, സേവനാന്തര ആനുകൂല്യം, ജോലി സമയം തെരഞ്ഞെടുക്കാനുള്ള അനുമതി എന്നിവ രണ്ട് മേഖലകള്‍ക്കും ഒരുപോലെയായിരിക്കുമെന്നാണ് പുതിയ തൊഴില്‍ നിയമത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. മാനവവിഭവ ശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് പുതിയ തൊഴില്‍ നിയമം പ്രഖ്യാപിച്ചത്.

യുഎഇയിലെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ഒരേ അവധിയായിരിക്കും ഇനി മുതല്‍ ലഭിക്കുക. 2022 ഫെബ്രുവരി രണ്ട് മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും. 30 ദിവസത്തെ വാര്‍ഷിക അവധിയും പൊതു അവധികളും രണ്ട് മേഖലകള്‍ക്കും ലഭിക്കും.

കൂടാതെ 60 ദിവസത്തെ പ്രസവാവധി, അഞ്ച് ദിവസം പിതൃത്വ(പറ്റേണിറ്റി)അവധി എന്നിങ്ങനെയുള്ള അവധികളും സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ജീവനക്കാര്‍ക്ക് ലഭിക്കുന്നതാണ്. പ്രസവാവധി എടുത്തതിന് ജീവനക്കാരെ ജോലിയില്‍ നിന്ന് പുറത്താക്കാനാകില്ലെന്നും നിര്‍ദ്ദേശമുണ്ട്. വനിതാ ജീവനക്കാര്‍ക്ക് അവരുടെ പ്രസവാവധിയും മറ്റ് ഏതെങ്കിലും അംഗീകൃത അവധി ദിവസങ്ങളും ഒരുമിച്ചെടുക്കാനും കഴിയും.

Next Post

കുവൈത്ത്: സാധുവായ പഴയ ഡ്രൈവിംഗ് ലൈസന്‍സുകള്‍ റദ്ദാക്കി

Tue Dec 14 , 2021
Share on Facebook Tweet it Pin it Email കുവൈറ്റ് സിറ്റി: സാധുവായ പഴയ ഡ്രൈവിംഗ് ലൈസന്‍സുകള്‍ റദ്ദാക്കി.എന്നാല്‍ ഇതിന് പകരം പുതിയത് നല്‍കാനുള്ള പദ്ധതി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം നടപ്പാക്കുമെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച്‌ പ്രാദേശികപത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് .ഇതുവഴി 2.5 ലക്ഷം പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കുമെന്നാണ് വിലയിരുത്തല്‍.

You May Like

Breaking News

error: Content is protected !!