കുവൈത്ത്: 60 വയസ്സിനു മുകളിൽ പ്രായമായവരുടെ തൊഴിൽ അനുമതി പുതുക്കുന്നതിനുള്ള തീരുമാനം സംബന്ധിച്ച പ്രഖ്യാപനം ഉടന്‍

കുവൈറ്റ്‌: കുവൈറ്റില്‍ അറുപത്‌ വയസ്സിനു മുകളില്‍ പ്രായമായ ഹൈസ്കൂള്‍ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തവര്‍ക്ക്‌ താമസ രേഖ പുതുക്കുന്നതിനു ഏര്‍പ്പെടുത്തിയ വിലക്ക്‌ റദ്ദാക്കിയ
തീരുമാനം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട്‌ അടുത്ത ബുധനാഴ്ച യോഗം ചേരുന്നു.

വാണിജ്യ മന്ത്രി അബ്ദുല്ല അല്‍ സല്‍മാന്റെ അധ്യക്ഷതയില്‍ മാന്‍പവര്‍ അതോറിറ്റിയുടെ ഡയറക്ടര്‍ ബോര്‍ഡാണു യോഗം ചേരുന്നത്‌. യോഗത്തില്‍ 60 വയസ്സിനു മുകളില്‍ പ്രായമായവര്‍ക്ക്‌ തൊഴില്‍ അനുമതി പുതുക്കുന്നതിനുള്ള തീരുമാനം സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച്‌ പ്രാദേശിക പത്രം റിപ്പോര്‍ട്ട്‌ ചെയ്തു.

60 വയസ്സിനു മുകളില്‍ പ്രായമായ ഹൈസ്കൂള്‍ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത പ്രവാസികള്‍ക്ക്‌ തൊഴില്‍ അനുമതി പുതുക്കുന്നതിനു കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണു മാനവ ശേഷി സമിതി വിലക്ക്‌ ഏര്‍പ്പെടുത്തിയത്‌

ഈ തീരുമാനം ഈ വര്‍ഷം ജനുവരി ഒന്ന് മുതല്‍ നടപ്പിലാക്കുകയും ചെയ്തിരുന്നു. ഇത് മൂലം നിരവധി പേര്‍ക്ക് വിസ പുതുക്കാനാവാതെ സ്വദേശത്തേക്ക് മടങ്ങേണ്ടി വന്നു .എന്നാല്‍ ഫത്വ ലെജിസ്ലേറ്റീവ്‌ സമിതി ഈ തീരുമാനം അസാധുവാണെന്ന് കഴിഞ്ഞ മാസം പ്രഖ്യാപിച്ചതോടെയാണു വിഷയത്തില്‍ വീണ്ടും വഴിതിരിവ്‌ ഉണ്ടായത്‌.

250 ദിനാര്‍ ഫീസും ആരോഗ്യ ഇന്‍ഷുറന്‍സ്‌ ഫീസും ചുമത്തി മേല്‍ പറഞ്ഞ വിഭാഗങ്ങള്‍ക്ക്‌ തൊഴില്‍ അനുമതി പുതുക്കി നല്‍കാനുള്ള നിര്‍ദ്ദേശവും യോഗത്തില്‍ ചര്‍ച്ചയാവും . നിലവില്‍ വിസ പുതുക്കാനാവാതെ അനിശ്ചത്വത്തിലായി ആയിരക്കണക്കിനു പേര്‍ കാത്തിരിപ്പുണ്ടെന്നാണ് വിവരം.

Next Post

കുവൈത്ത്: സ്വദേശി വത്കരണം - ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ എണ്ണം 16,927

Sun Oct 24 , 2021
Share on Facebook Tweet it Pin it Email കുവൈറ്റ് സിറ്റി: ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ എണ്ണം 16,927ആയി. ഏറ്റവും കൂടുതലും ഇന്ത്യക്കാര്‍ തന്നെ. കുവൈറ്റ് ഡോക്ടര്‍മാരുടെ എണ്ണം 4,054 പുരുഷ-വനിതാ ഡോക്ടര്‍മാര്‍, പ്രവാസികള്‍ 9,762 ഡോക്ടര്‍മാര്‍, 11,078 കുവൈറ്റ് അഡ്മിനിസ്ട്രേറ്റര്‍മാര്‍, 507 കുവൈറ്റ് ഇതര ഭരണാധികാരികള്‍ എന്നിവരായിരുന്നു. ആരോഗ്യ മന്ത്രാലയത്തിലെ തൊഴില്‍ ശക്തിയുടെ ഏറ്റവും പുതിയ സ്ഥിതി വിവരക്കണക്കനുസരിച്ചു മന്ത്രാലയത്തിലെ ജീവനക്കാരുടെ എണ്ണം 61,353 […]

You May Like

Breaking News

error: Content is protected !!