കുവൈത്ത്: കോപന്‍ഹേഗനില്‍ ഖുര്‍ആന്‍ പകര്‍പ്പും തുര്‍ക്കിയ പതാകയും കത്തിച്ച സംഭവം കുവൈത്ത് അപലപിച്ചു

ഡെന്മാര്‍ക്ക്‌: തലസ്ഥാനമായ കോപന്‍ഹേഗനില്‍ ഖുര്‍ആന്‍ പകര്‍പ്പും തുര്‍ക്കിയ പതാകയും കത്തിച്ച സംഭവത്തില്‍ കുവൈത്ത് അപലപിച്ചു.

മുസ്‍ലിംകളുടെ പുണ്യമാസമായ റമദാനില്‍ നടന്ന പ്രകോപനപരമായ പ്രവൃത്തി ലോകമെമ്ബാടുമുള്ള മുസ്‍ലിംകളുടെ രോഷത്തിന് കാരണമാകുമെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

വിദ്വേഷവും തീവ്രവാദവും ചെറുക്കുന്നതിനും ഖുര്‍ആനും മുസ്‍ലിം ചിഹ്നങ്ങള്‍ക്കും എതിരായ ആവര്‍ത്തിച്ചുള്ള കുറ്റകൃത്യങ്ങള്‍ അവസാനിപ്പിക്കാനും ഇടപെടണമെന്ന് അന്താരാഷ്ട്ര സമൂഹത്തോടും സര്‍ക്കാറുകളോടും കുവൈത്ത് ഉണര്‍ത്തി. ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നവരെ പ്രതിക്കൂട്ടിലാക്കണം. അഭിപ്രായസ്വാതന്ത്ര്യം ഇസ്‍ലാമിനെയോ മറ്റേതെങ്കിലും മതത്തെയോ വ്രണപ്പെടുത്താന്‍ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കണം.

ജനങ്ങള്‍ക്കിടയില്‍ സഹിഷ്ണുതയുടെയും സമാധാനപരമായ സഹവര്‍ത്തിത്വത്തിന്റെയും മൂല്യങ്ങള്‍ പ്രചരിപ്പിക്കേണ്ടതിന്റെ ആവശ്യകതയും വിദേശകാര്യ മന്ത്രാലയം എടുത്തുപറഞ്ഞു.

Next Post

യു.കെ: അധികസമയം ജോലി ചെയ്തു - യുകെയില്‍ മലയാളി വിദ്യാര്‍ഥികള്‍ നാടുകടത്തല്‍ ഭീഷണിയില്‍

Tue Mar 28 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: നിയമം ലംഘിക്കുന്നവരെ എന്ത് വില കൊടുത്തും യുകെയില്‍ നിന്ന് നാടുകടത്താന്‍ യുകെ സര്‍ക്കാര്‍ തീരുമാനിച്ചതോടെ 2023 ജനുവരി മുതല്‍ വര്‍ധിപ്പിച്ച ഹോം ഓഫീസ് റെയ്ഡ് നിത്യസംഭവമായി മാറിയിരിക്കുകയാണ്. കഴിഞ്ഞയാഴ്ച സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ നടന്ന ഇമിഗ്രേഷന്‍ റെയ്ഡിനിടെ മൂന്ന് മലയാളികള്‍ അറസ്റ്റിലായിരുന്നു. തുടര്‍ന്ന് ഇവരെ തടങ്കല്‍ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ഇപ്പോള്‍ പുറത്ത് വരുന്ന വിവരം അനുസരിച്ച് ഇവരെ […]

You May Like

Breaking News

error: Content is protected !!