യു.കെ: അധികസമയം ജോലി ചെയ്തു – യുകെയില്‍ മലയാളി വിദ്യാര്‍ഥികള്‍ നാടുകടത്തല്‍ ഭീഷണിയില്‍

ലണ്ടന്‍: നിയമം ലംഘിക്കുന്നവരെ എന്ത് വില കൊടുത്തും യുകെയില്‍ നിന്ന് നാടുകടത്താന്‍ യുകെ സര്‍ക്കാര്‍ തീരുമാനിച്ചതോടെ 2023 ജനുവരി മുതല്‍ വര്‍ധിപ്പിച്ച ഹോം ഓഫീസ് റെയ്ഡ് നിത്യസംഭവമായി മാറിയിരിക്കുകയാണ്. കഴിഞ്ഞയാഴ്ച സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ നടന്ന ഇമിഗ്രേഷന്‍ റെയ്ഡിനിടെ മൂന്ന് മലയാളികള്‍ അറസ്റ്റിലായിരുന്നു. തുടര്‍ന്ന് ഇവരെ തടങ്കല്‍ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ഇപ്പോള്‍ പുറത്ത് വരുന്ന വിവരം അനുസരിച്ച് ഇവരെ കേരളത്തിലേക്ക് തിരിച്ചയക്കാനാണ് ആഭ്യന്തരവകുപ്പിന്റെ നീക്കം. നാട്ടില്‍ നിന്ന് വിദ്യാര്‍ത്ഥികളുടെ ബന്ധുമിത്രാദികള്‍ ബന്ധപ്പെട്ടതിനെ തുടര്‍ന്ന് യുകെയിലുള്ള മലയാളി അഭിഭാഷകന്‍ നിയമപരമായ ഇടപെടലുകള്‍ നടത്തുന്നുണ്ട്. അറസ്റ്റിലായ മലയാളികള്‍ സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളി കെയര്‍ ഏജന്‍സിയില്‍ ജോലി ചെയ്തിരുന്നതിനാല്‍ നിയമം ലംഘിച്ചതിന് രണ്ട് ഏജന്‍സികള്‍ക്കും പിഴ ചുമത്താനും സാധ്യതയുണ്ട്. കഴിഞ്ഞ വര്‍ഷം, സ്റ്റോക്ക്-ഓണ്‍-ട്രെന്റില്‍ നടന്ന ഹോം ഓഫീസ് റെയ്ഡുകളുടെ പശ്ചാത്തലത്തില്‍ ധാരാളം വിദ്യാര്‍ത്ഥികള്‍ രാജ്യം വിട്ടുപോയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഏജന്‍സികള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരാതിയിലേക്ക് നീങ്ങുന്നതാണ് റെയ്ഡുകള്‍ തുടര്‍ച്ചയായി ഉണ്ടാകുവാന്‍ കാരണം.

ഹോം സെക്രട്ടറി സുല്ല ബ്രാവര്‍മാന്റെ കടുത്ത തീരുമാനമാണ് റെയ്ഡുകള്‍ക്ക് പിന്നിലെന്നും വിമര്‍ശനമുണ്ട്. ആഭ്യന്തര സെക്രട്ടറി സുല്ല ബ്രൂവര്‍മാന്‍ കടുത്ത നിലപാടാണ് സ്വീകരിച്ചതെന്ന് മനസ്സിലാക്കിയതോടെ എന്ത് വിലകൊടുത്തും ആയിരക്കണക്കിന് ആളുകളെ യുകെയില്‍ നിന്ന് നാടുകടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോള്‍ ഹോം ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഇതിനെ തുടര്‍ന്ന് ആഴ്ചയില്‍ രണ്ട് മണിക്കൂറിലധികം ജോലി ചെയ്തതിന് അറസ്റ്റിലായ രണ്ട് വിദ്യാര്‍ത്ഥികളും ആശ്രിതരില്‍ ഒരാളും നാടുകടത്തല്‍ ഭീഷണി നേരിടുകയാണ്. മാനുഷിക പരിഗണന നല്‍കി വിഷയം പുനഃപരിശോധിക്കണമെന്ന് ഒരു മലയാളി അഭിഭാഷകന്‍ നല്‍കിയ അപ്പീലില്‍ പറയുന്നു. ഇക്കാര്യത്തില്‍ ആഭ്യന്തരവകുപ്പ് അനുകൂല നിലപാട് സ്വീകരിക്കുമോയെന്ന് കണ്ടറിയണം.

Next Post

ഒമാന്‍: ഒമാനില്‍ വാദിയില്‍ കുടുങ്ങിയവരെ രക്ഷിച്ചു

Wed Mar 29 , 2023
Share on Facebook Tweet it Pin it Email കനത്ത മഴയെ തുടര്‍ന്ന് വിവിധ ഗവര്‍ണറേറ്റുകളിലെ വാദികളില്‍ കുടുങ്ങിയ അഞ്ചുപേരെ രക്ഷിച്ചു. ദാഖിലിയ ഗവര്‍ണറേറ്റിലെ നിസ്വയിലെ വാദിയില്‍ അകപ്പെട്ട സ്ത്രീയെ സിവില്‍ ഡിഫന്‍സും ആംബുലന്‍സ് അതോറിറ്റിയുടെ റെസ്‌ക്യു ടീമും എത്തിയാണ് രക്ഷിച്ചത്. ശര്‍ഖിയ ഗവര്‍ണറേറ്റിലെ മുദൈബി വിലായത്തിലെ വാദിയില്‍ കുടുങ്ങിയ നാലുപേരേയും രക്ഷിച്ചു.

You May Like

Breaking News

error: Content is protected !!