കുവൈത്ത്: കുവൈത്ത് തൃക്കരിപ്പൂര്‍ മണ്ഡലം കെഎംസിസി മീറ്റ് ഇൻ കബ്ദ് സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് കെഎംസിസി തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മണ്ഡലത്തിലെ പ്രവർത്തകർക്കായി കുടുംബസമേതമുള്ള പിക്നിക് സംഘടിപ്പിച്ചു.

കുവൈത്തിലെ കബ്ദ് എന്ന പ്രദേശത്ത് 665 ചാലെറ്റില്‍ നടന്ന പിക്നിക്കില്‍ പ്രവർത്തർകർക്കും, കുടുംബങ്ങള്‍ക്കും, കുട്ടികള്‍ക്കുമായി വേവ്വേറെ വിവിധ ഗെയിമുകള്‍, ക്വിസ്സ് മത്‌സരം, പെനാല്‍റ്റി ഷൂട്ടൗട്ട്, വർഷങ്ങളോളമായി കുവൈത്തിലുള്ള സീനിയർ അംഗങ്ങളുടെ അനുഭവം പങ്ക് വെക്കല്‍ തുടങ്ങി വ്യത്യസ്തതവും, വൈവിധ്യങ്ങളായ പരിപാടികളും അരങ്ങേറി.

പിക്‌നിക്കിനോടനുബന്ധിച്ച്‌ ചന്ദ്രിക, നോർക്ക & പ്രവാസി ക്ഷേമനിധി രജിസ്ട്രേഷൻ കൗണ്ടറുകളും ഒരുക്കിയിരുന്നു.

നേരത്തെ നടന്ന പൊതുപരിപാടി മണ്ഡലം പ്രസിഡൻറ് ഖാദർ കൈതക്കാടിൻറെ അദ്ധ്യക്ഷതയില്‍ കുവൈത്ത് കെഎംസിസി സംസ്ഥാന വൈസ് പ്രസിഡൻറ് ഇഖ്ബാല്‍ മാവിലാടം ഉദ്ഘാടനം നിർവ്വഹിച്ചു.

ട്രഷറർ ഹാരിസ് വള്ളിയോത്ത്, ജില്ലാ പ്രസിഡൻറ് റസാഖ് അയ്യൂർ, ഹനീഫ പടന്ന, നൗഷാദ് ചന്തേര, സമീർ ടി.കെ.സി.,അബ്ദുറഹ്മാൻ തുരുത്തി,തുടങ്ങിയവർ ആശംസകള്‍ നേർന്ന് സംസാരിച്ചു. സോഷ്യല്‍ മീഡിയ ഫെയ്മ് ആസിയ ഫൈസല്‍ മുഖ്യാതിഥിയായിയിരുന്നു. മണ്ഡലം ജന.സെക്രട്ടറി മിസ്ഹബ് മാടമ്ബില്ലത്ത് സ്വാഗതവും, ട്രഷറർ അമീർ കമ്മാടം നന്ദിയും പറഞ്ഞു.

മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ കുവൈത്ത് കെഎംസിസി കാസർഗോഡ് ജില്ലാ ജന.സെക്രട്ടറി ഹനീഫ പാലായി, വൈസ്:പ്രസിഡൻറ് കബീർ തളങ്കര, മണ്ഡലം എക്സിക്യൂട്ടീവ് അംഗങ്ങളായ തസ്‌ലീം തുരുത്തി,ഏ.ജി.അബ്ദുല്ല, ശഫീഖ് തിഡില്‍, ഒ.ടി.മുഹമ്മദ് കുഞ്ഞി എന്നിവർ വിതരണം ചെയ്തു.

പരിപാടികള്‍ക്ക് ആങ്കർ ശംസീർ നാസർ, കോർഡിനേറ്റർമാരായ റഫീഖ് ഒളവറ, മുജീബ് കോട്ടപ്പുറം,യു.പി.ഫിറോസ്, ടി.പി.മദനി കോട്ടപ്പുറം,റിയാസ് കാടങ്കോട്, അബ്ദുറഹ്‍മാൻ കൈതക്കാട്, ശാഫി.ടി.കെ,പി.,സമദ് ഏ.ജി., ശംസീർ ചീനമ്മാടം, ശാഫി പെരുമ്ബട്ട, ശംസുദ്ദീൻപി.പി. എന്നിവർ നേതൃത്വം നല്‍കി.

Next Post

യു.കെ: 100 മൈല്‍ വേഗതയില്‍ ഒരു കൊടുങ്കാറ്റ് തീരമണയുന്നു: യുകെയില്‍ കനത്ത ജാഗ്രതാ നിര്‍ദേശം

Wed Jan 31 , 2024
Share on Facebook Tweet it Pin it Email 100 മൈല്‍ വരെ വേഗത്തിലുള്ള കാറ്റ് വീശിയടിച്ച് കൊണ്ടാണ് ഇന്‍ഗുന്‍ കൊടുങ്കാറ്റ് എത്തുന്നത്. ഇതോടെ ചുഴലിക്കാറ്റ് മുന്നറിയിപ്പും, ട്രെയിന്‍ റദ്ദാക്കലുകളും ഉള്‍പ്പെടെ അവിചാരിത സംഭവങ്ങളിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. നോര്‍വീജിയന്‍ മീറ്റോയോറോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പേരിട്ട കൊടുങ്കാറ്റ് ഒരു കാലാവസ്ഥാ ബോംബായി മാറുമെന്നാണ് കരുതുന്നത്. 24 മണിക്കൂറില്‍ കാലാവസ്ഥ മോശമാകുമെന്നാണ് സൂചന. സ്‌കോട്ട്ലണ്ടിനെ ഓനാക് മോര്‍ കുന്നുകളില്‍ 106 മൈല്‍ വേഗത്തിലാണ് […]

You May Like

Breaking News

error: Content is protected !!