രാജ്യത്ത് വീണ്ടും ഒമൈക്രോണ്‍ – സ്ഥിരീകരിച്ചത് ഗുജറാത്തില്‍, ഇതോടെ എണ്ണം മൂന്ന്

ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും ഒമൈക്രോണ്‍ സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ യാത്രക്കാരനാണ് ഗുജറാത്തില്‍ ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്.

ദക്ഷിണാഫ്രിക്കയില്‍ നിന്നും ഗുദറാത്തിലെ ജാം നഗറിലെത്തിയ ആള്‍ക്കാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചതെന്ന് സംസ്ഥാന ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രണ്ട് ദിവസം മുമ്ബാണ് ഇദ്ദേഹം ജാം നഗറിലെത്തിയത് വിമാനത്താവളത്തിലെ കോവിഡ് പരിശോധനക്കിടെ ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ സാമ്ബിള്‍ ജെനോം പരിശോധനക്ക് വിധേയമാക്കുകയും. അവിടുന്ന് റിപ്പോര്‍ട്ട് പ്രകാരം ഇദ്ദേഹത്തിന് ഒമൈക്രോണ്‍ സ്ഥിരീകരിക്കുകയുമായിരുന്നു.

ഇന്ത്യില്‍ മൂന്നാമത്തെയാള്‍ക്കാണ് ഒമൈക്രോണ്‍ സ്ഥിരീകരിക്കുന്നത്. നേരത്തെ കര്‍ണാടകത്തില്‍ രണ്ട് പേര്‍ക്ക് ഒമൈക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. സൗത്ത് ആഫ്രിക്കയില്‍ നിന്നെത്തിയ 66 കാരനും, ഒരു ആരോഗ്യ പ്രവര്‍ത്തകനുമാണഅ കര്‍ണാകയില്‍ കോവിഡ് പോസിറ്റീവായത്. 66 കാരന് പിന്നീട് ഏഴ് ദിവസത്തിന് ശേഷം സ്വകാര്യ ടെസ്റ്റിംഗ് ലാബില്‍ കോവിഡ് പരിശോധനക്ക് ശേഷം രാജ്യം വിടുകയായിരുന്നു. ആരോഗ്യ പ്രവര്‍ത്തകന്‍ എവിടെയും യാത്ര ചെയ്തിരുന്നില്ലെന്നും കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു.

ഈ രണ്ട് കേസുകളും കര്‍ണാടകയില്‍ കണ്ടെത്തിയവയാണെന്നും അവ സ്വതന്ത്രമാണെന്നും മറ്റ് കേസുകളുമായി ബന്ധമില്ലെന്നും അധികൃതര്‍ അറിയിച്ചിരുന്നു. ഇദ്ദേഹത്തിന്റെ സമ്ബര്‍ക്ക പട്ടികയിലുള്ള എല്ലാവരെയും പരിശോധനക്ക് വിധേയമാക്കിയെന്നും എല്ലാവരുടെയും റിസല്‍ട്ട് നെഗറ്റീവ് ആണെന്നും കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചിരുന്നു. രണ്ട് രോഗികള്‍ക്കും രോഗ ലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും രണ്ട് പേരും കോവിഡ് വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ചവരാണെന്നും അധികൃതര്‍ വ്യക്തമാക്കി.

Next Post

യൂറോപ്പിൽ കോവിഡ് ബാധിതർ ഏഴര കോടി കവിഞ്ഞു - പുതിയ രോഗികളെ കൊണ്ട് ആശുപത്രി നിറയുന്നു

Sun Dec 5 , 2021
Share on Facebook Tweet it Pin it Email ലണ്ടന്‍: ഒമിക്രോണ്‍ ഭീതി പരത്തുന്നതിനിടെ, യൂറോപ്പില്‍ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം ഏഴര കോടി കവിഞ്ഞു. കോവിഡ് ബാധിതരുടെ എണ്ണത്തിലുണ്ടായ വര്‍ധന കാരണം വിവിധ രാജ്യങ്ങളില്‍ ആശുപത്രികള്‍ രോഗികളെ കൊണ്ട് നിറയുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ലോകത്ത് ഇതുവരെ 38 രാജ്യങ്ങളിലാണ് ഓമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചതെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ഇതില്‍ 23 രാജ്യങ്ങളില്‍ രണ്ടുദിവസത്തിനിടെയാണ് ഓമിക്രോണ്‍ സാന്നിധ്യം കണ്ടെത്തിയത്. […]

You May Like

Breaking News

error: Content is protected !!