യു.കെ: ലിവര്‍പൂളിന് പിന്നാലെ മലയാളി വിദ്യാര്‍ഥികള്‍ താമസിക്കുന്ന മാഞ്ചസ്റ്ററിലും റെയ്ഡ്

ലണ്ടന്‍: യുകെയില്‍ വീണ്ടും മലയാളി വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന ഫ്‌ലാറ്റില്‍ അപ്രതീക്ഷിത പരിശോധനയുമായി ഗ്യാങ്മാസ്റ്റേഴ്‌സും ലേബര്‍ ദുരുപയോഗ അതോറിറ്റി ഉദ്യോഗസ്ഥരും. റൂമില്‍ താമസിക്കുന്ന ആളുകള്‍ക്ക് നോട്ടീസ് നല്‍കിയാണ് അധികൃതര്‍ പരിശോധന നടത്തിയത്. കാരണം വ്യകതമാക്കിയെത്തിയ അധികൃതര്‍ക്ക് മുന്‍പില്‍ പരിശോധനയ്ക്ക് വീട്ടുകാര്‍ സമ്മതിക്കുകയായിരുന്നു. തൊഴിലാളികളെ ചൂഷണം ചെയ്യപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാനാണ് എത്തിയതെന്ന് സര്‍ക്കാര്‍ ഏജന്‍സിയായ ഗ്യാങ്മാസ്റ്റേഴ്സ് ആന്‍ഡ് ലേബര്‍ അബ്യൂസ് അതോറിറ്റി നോട്ടിസില്‍ പറയുന്നുണ്ട്.

എന്‍ഫോഴ്സ്മെന്റ് സംഘം സമാനമായ രീതിയില്‍ ലിവര്‍പൂളിലെ ഒരു വീട്ടില്‍ പരിശോധന നടത്തിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വീട്ടിലേക്ക് പ്രവേശിക്കുന്നതിന് യുകെയിലെ ബന്ധപ്പെട്ട കോടതിയില്‍ നിന്ന് മുന്‍കൂര്‍ സമ്മതം ലഭിച്ചതായും നോട്ടീസ് വ്യക്തമാക്കുന്നു. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്നാണ് പുറത്ത് വരുന്ന വിവരം. അനധികൃതമായി താമസിക്കുന്നവരെയും അവര്‍ക്ക് ഇടം നല്‍കുന്ന ആളുകള്‍ക്കെതിരെയും നടപടിയെടുക്കാനാണ് നീക്കം. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയുന്ന സാഹചര്യത്തിലാണ് നടപടി കൈക്കൊള്ളാന്‍ അധികൃതര്‍ ഒരുങ്ങുന്നത്.

കൃത്യമായ രേഖകള്‍ ഇല്ലാതെ ജോലി ചെയ്യുന്ന നിരവധി ആളുകള്‍ യുകെയിലുണ്ട്. ഇവരെ കണ്ടെത്തി ശിക്ഷാ നടപടികള്‍ സ്വീകരിക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്. അന്യായമായി ആളുകള്‍ക്ക് താമസിക്കാന്‍ സൗകര്യം നല്‍കുന്ന വീട്ടുടമകള്‍ക്ക് സിവില്‍ പെനാല്‍റ്റി/ വര്‍ക്ക് ക്ലോഷര്‍ നോട്ടീസ് എന്നീ നടപടികള്‍ സ്വീകരിക്കുന്നതിനു കാരണമാകും. പലവിധ കാരണങ്ങളാണ് റെയ്ഡിന് പിന്നില്ലെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. ഒന്നെങ്കില്‍ വിദ്യാര്‍ത്ഥികളുടെ വിസയുടെ പ്രശ്‌നങ്ങളും, അല്ലെങ്കില്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ സ്‌പോണ്‍സറിങ് കാരണവും റെയ്ഡ് ഉണ്ടാകാമെന്നും നിയമവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Next Post

ഒമാന്‍: ഒമാന്‍ സുല്‍ത്താന്‍ ഒമാനി ബിസിനസ്സ് ഉടമകളുമായി കൂടിക്കാഴ്ച നടത്തി

Wed Mar 1 , 2023
Share on Facebook Tweet it Pin it Email മസ്കത്ത്: ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് ഒമാനി ബിസിനസ്സ് ഉടമകളുമായും നിരവധി സംരംഭകരുമായും കൂടിക്കാഴ്ച നടത്തി. അല്‍ ആലം പാലസില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഒമാന്‍ വിഷന്‍ 2040 പ്രകാരമുള്ള സമഗ്ര വികസന പ്രക്രിയ തുടരാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതികളെക്കുറിച്ചും അതിന്റെ നയങ്ങളെക്കുറിച്ചും സുല്‍ത്താന്‍ സംസാരിച്ചു. ഒമാനില്‍ സ്വകാര്യ മേഖലക്ക് വലിയ ശ്രദ്ധ നല്‍കുന്നുണ്ടെന്നും സര്‍ക്കാരും സ്വകാര്യ മേഖലകളും തമ്മിലുള്ള […]

You May Like

Breaking News

error: Content is protected !!