‘മുസ്​ലിംകൾ ഭൂരിപക്ഷമുള്ളിടത്തെല്ലാം ആക്രമണം, കമ്യൂണിസ്റ്റുകാർ രാജ്യ​ദ്രോഹികൾ’; വിദ്വേഷ പ്രസംഗവുമായി ബി.ജെ.പി എം.പി

ന്യൂഡല്‍ഹി: മുസ്​ലിംകള്‍ക്കെതിരെ വിദ്വേഷ പ്രസ്​താവനയുമായി ബി.ജെ.പി എം.പി രമേശ്​ ബിധൂരി. ജെ.എന്‍.യുവില്‍ ആര്‍.എസ്​.എസ്​ ‘മലബാര്‍ ഹിന്ദു വംശഹത്യ’ എന്ന തലക്കെട്ടില്‍ സംഘടിപ്പിച്ച ചടങ്ങിലാണ്​ വിദ്വേഷ പ്രസംഗം.

”മുസ്​ലിംകള്‍ ഭൂരിപക്ഷമുള്ളിടത്തെല്ലാം ആക്രമണങ്ങളുണ്ട്​. രക്തച്ചൊരിച്ചിലുണ്ട്​. എന്നാല്‍ മുസ്​ലിംകള്‍ ന്യൂനപക്ഷമുള്ളിടത്ത്​ അവര്‍ മനുഷ്യാവകാശങ്ങളെക്കുറിച്ച്‌​ സംസാരിക്കും. പാകിസ്​താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ന്യൂനപക്ഷങ്ങളെക്കുറിച്ച്‌​ വാചാലനാകുന്നുണ്ട്​. എന്നാല്‍ പാകിസ്​താനിലെ ഹിന്ദുക്കള്‍ എവിടെപ്പോയി?. കേരളത്തിലും ജെ.എന്‍.യുവിലും ഭാരതത്തെ വെട്ടിമുറിക്കാനുള്ള മുദ്രാവാക്യങ്ങള്‍ ഉയരുന്നുണ്ട്​. അവരുടെ ഞരമ്ബുകളില്‍ ഇന്ത്യന്‍ രക്തമില്ല. ഔറം ഗസേബിന്‍റെയും ബാബറിന്‍റെയും രക്തമാണുള്ളത്​. കേരളത്തിലെ കമ്യൂണിസ്റ്റ്​ പാര്‍ട്ടി രാജ്യദ്രാഹികളാണ്​” – രമേശ്​ ബിധൂരി പറഞ്ഞു.

മുതിര്‍ന്ന ആര്‍.എസ്​.എസ്​ നേതാവ്​ ജെ.നന്ദകുമാര്‍, ബി.ജെ.പി നേതാവ്​ കപില്‍ മിശ്ര, ഐ.സി.സി.ആര്‍ അധ്യക്ഷന്‍ ഡോ. വിനയ്​ സഹസ്രബുദ്ദെ അടക്കമുള്ളവര്‍ പ​ങ്കെടുത്ത ചടങ്ങിലാണ്​ ബിധൂരിയുടെ വിദ്വേഷ പ്രസംഗം.

Next Post

കാനഡ: കൊവിഡ് സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി

Sun Sep 26 , 2021
Share on Facebook Tweet it Pin it Email കൊവിഡ് സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി കാനഡ. നാളെ മുതല്‍ ഇന്ത്യയില്‍ നിന്നുള്ള നേരിട്ടുള്ള വിമാനങ്ങള്‍ക്ക് അനുമതി നല്‍കും. കൊവിഡ് രണ്ടാം തരംഗത്തിന് പിന്നാലൊണ് കാനഡ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. നാളെ മുതല്‍ എയര്‍ കാനഡയും എയര്‍ ഇന്ത്യയും സര്‍വീസ് ആരംഭിക്കും. യാത്രക്കാര്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. പതിനെട്ട് മണിക്കൂര്‍ മുന്‍പെടുത്ത ആര്‍ടിപിസിആര്‍ […]

You May Like

Breaking News

error: Content is protected !!