കുവൈത്ത്: പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത! സ്വന്തം സ്‌പോണ്‍സരുടെ കീഴിലല്ലാതെ കുവൈറ്റില്‍ ഇനി പാര്‍ട്ട് ടൈം ജോലി ചെയ്യാം, വീട്ടിലിരുന്നും പറ്റും, നിര്‍ണായക അനുമതി നല്‍കി സര്‍ക്കാര്‍

നിര്‍ണായക സംഭവവികാസത്തില്‍, സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് അവരുടെ സ്പോണ്‍സര്‍മാരുടെ അല്ലാത്തവരുടെ സ്ഥാപനങ്ങളില്‍ ജോലി ചെയ്യാൻ കുവൈറ്റ് അനുമതി നല്‍കി.

2024 പുതുവര്‍ഷം മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ തീരുമാനത്തിലൂടെ എല്ലാ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും പാര്‍ട്ട് ടൈം ജോലിയും വീട്ടിലിരുന്നുള്ള ജോലിയും (Work From Home) നിയമവിധേയമാക്കുന്നു.

സ്വന്തം തൊഴിലുടമയുടെ അംഗീകാരത്തിന് വിധേയമായി ഒരു മൂന്നാം കക്ഷിയുമായി പാര്‍ട്ട് ടൈം ജോലിക്ക് അനുമതി നല്‍കി ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാല്‍ ഖാലിദ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് ഉത്തരവ് പുറപ്പെടുവിച്ചതായി കുവൈറ്റ് മാൻപവര്‍ അതോറിറ്റി റിപ്പോര്‍ട്ട് ചെയ്തു.

പബ്ലിക് അതോറിറ്റി ഫോര്‍ മാൻപവറില്‍ നിന്ന് പാര്‍ട്ട് ടൈം വര്‍ക്ക് പെര്‍മിറ്റ് ലഭിക്കുകയാണെങ്കില്‍, ജീവനക്കാര്‍ക്ക് മറ്റൊരു തൊഴിലുടമയ്ക്കായി ഒരു ദിവസം പരമാവധി നാല് മണിക്കൂര്‍ പാര്‍ട്ട് ടൈം ജോലി ചെയ്യാം. ഉയര്‍ന്ന ഡിമാൻഡ് കാരണം കരാര്‍ മേഖലയെ പ്രതിദിന മണിക്കൂര്‍ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പുതിയ റിക്രൂട്ട്‌മെന്റിന് ബദലായി കുവൈറ്റില്‍ നിലവിലുള്ള തൊഴിലാളികളെ ഉപയോഗപ്പെടുത്താനും ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ പരിഹരിക്കാനും നിലവിലെ തൊഴില്‍ വിപണി ആവശ്യങ്ങള്‍ നിറവേറ്റാനുമാണ് പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Next Post

യു.കെ: മുന്‍ ഭാര്യയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ കേസില്‍ ഇരുപത്തിയെട്ടുകാരനായ ഇന്ത്യന്‍ ഭര്‍ത്താവിന് ആറു വര്‍ഷം തടവും നാടുകടത്തലും

Sat Dec 30 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: യുകെയിലെ ഷോപ്പിംഗ് സെന്റര്‍ കാര്‍ പാര്‍ക്കില്‍ വെച്ച് മുന്‍ ഭാര്യയെ ശ്വാസംമുട്ടിച്ചും, വാഹനം കയറ്റി കൊല്ലാനും ശ്രമിച്ച 28-കാരനായ ഇന്ത്യന്‍ ഭര്‍ത്താവിന് ആറ് വര്‍ഷം തടവും ശേഷം നാടുകടത്തലും. നോര്‍ത്തേണ്‍ ഇംഗ്ലണ്ടിലെ ബ്രാഡ്ഫോര്‍ഡിലുള്ള ബ്രോഡ്വേ ഷോപ്പിംഗ് സെന്ററില്‍ വെച്ച് വരീന്ദര്‍ സിംഗ് യുവതിക്ക് നേരെ നടത്തിയ അതിക്രമം ഇവിടുത്തെ സിസിടിവിയില്‍ പതിയുകയും ചെയ്തു. യുവതിയെ ശ്വാസംമുട്ടി അര്‍ദ്ധബോധാവസ്ഥയില്‍ […]

You May Like

Breaking News

error: Content is protected !!