കുവൈത്ത്: ട്രാസ്ക് ഫുട്ബാള്‍ ടൂര്‍ണമെ ന്റില്‍ ജഹ്‌റ ഏരിയ ടീം ജേതാക്കള്‍

കുവൈത്ത് സിറ്റി: തൃശൂര്‍ അസോസിയേഷൻ ഓഫ്‌ കുവൈത്ത് അംഗങ്ങള്‍ക്കായി സംഘടിപ്പിച്ച ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ ജഹ്‌റ ഏരിയ ജേതാക്കളായി.

ഫഹാഹീല്‍ ഏരിയ റണ്ണറപ്പായി. സുറ പബ്ലിക് അതോറിറ്റി ഫോര്‍ യൂത്ത് ആൻഡ് സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരങ്ങളില്‍ വിവിധ ഏരിയകളെ പ്രതിനിധീകരിച്ച്‌ ഒമ്ബതു ടീമുകള്‍ പങ്കെടുത്തു. ട്രാസ്ക് പ്രസിഡന്റ്‌ ആന്റോ പാണേങ്ങാടൻ ഉദ്ഘാടനം ചെയ്തു. ജഹ്‌റ ടീമിലെ സുബിനെ പ്ലേയര്‍ ഓഫ് ദി ടൂര്‍ണമെന്റായും ബെസ്റ്റ് ഡിഫെന്‍ററായും തെരഞ്ഞെടുത്തു, ബെസ്റ്റ് ഗോള്‍ കീപ്പറായി നിഖിലിനെയും ഫൈനല്‍ മാൻ ഓഫ് ദി മാച്ചായി നിതിനേയും തെരഞ്ഞെടുത്തു. ടോപ് സ്കോര്‍ ഓഫ് ദി ടൂര്‍ണമെന്‍റ് പട്ടം ജഹ്‌റ ഏരിയയുടെ സുബിനും, നിതിനും, ശരത്തും പങ്കിട്ടു.

വിജയികള്‍ക്കുള്ള ട്രോഫികള്‍ ട്രാസ്ക് പ്രസിഡന്റ് ആന്റോ പാണേങ്ങാടൻ, ട്രഷറര്‍ ജാക്സണ്‍ ജോസ്, സ്പോര്‍ട്സ് കണ്‍വീനര്‍ നിതിൻ ഫ്രാൻസിസ്, ആര്‍ട്സ് കണ്‍വീനര്‍ വിനോദ് ആറാട്ടുപുഴ, സോഷ്യല്‍ വെല്‍ഫെയര്‍ കണ്‍വീനര്‍ ജയേഷ് എങ്ങണ്ടിയൂര്‍, മീഡിയ കണ്‍വീനര്‍ വിനീത് വില്‍‌സണ്‍ എന്നിവര്‍ സമ്മാനിച്ചു. ടൂര്‍ണമെന്റിന് സ്പോര്‍ട്സ് കണ്‍വീനര്‍ നിതിൻ ഫ്രാൻസിസ് സ്വാഗതവും, ട്രഷറര്‍ ജാക്സണ്‍ ജോസ് നന്ദിയും പറഞ്ഞു.

Next Post

യു.കെ: ബ്രിട്ടനിലെ പുതിയ കുടിയേറ്റ നിയമം മലയാളികളുടെ സ്വപ്‌നങ്ങള്‍ തകര്‍ക്കും

Sun Dec 10 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: വലിയ ഒരു ദുരന്ത കയത്തിലാണ് യുകെയില്‍ കെയര്‍ വിസയിലും സ്റ്റുഡന്റ് വിസയിലും യുകെയില്‍ എത്തിച്ചേര്‍ന്നവരും യുകെയിലെത്താനായി ലക്ഷങ്ങള്‍ മുടക്കി കാത്തിരിക്കുന്നവരുമായ മലയാളികള്‍. പുതിയ കുടിയേറ്റ നയം പ്രഖ്യാപിച്ചതു മുതല്‍ മിക്കവരുടെയും ഉറക്കം നഷ്ടപ്പെട്ടു കഴിഞ്ഞു. വിദ്യാര്‍ത്ഥികളില്‍ പലരും മുപ്പത് ലക്ഷത്തിന് മുകളില്‍ കടബാധ്യതയുമായാണ് യുകെയില്‍ എത്തിയിരിക്കുന്നത്. കേരളത്തില്‍ തിരിച്ചു പോകേണ്ട സാഹചര്യം വന്നാല്‍ എങ്ങനെ ലോണ്‍ തിരിച്ചടയ്ക്കും […]

You May Like

Breaking News

error: Content is protected !!