യു.കെ: ബ്രിട്ടനിലെ പുതിയ കുടിയേറ്റ നിയമം മലയാളികളുടെ സ്വപ്‌നങ്ങള്‍ തകര്‍ക്കും

ലണ്ടന്‍: വലിയ ഒരു ദുരന്ത കയത്തിലാണ് യുകെയില്‍ കെയര്‍ വിസയിലും സ്റ്റുഡന്റ് വിസയിലും യുകെയില്‍ എത്തിച്ചേര്‍ന്നവരും യുകെയിലെത്താനായി ലക്ഷങ്ങള്‍ മുടക്കി കാത്തിരിക്കുന്നവരുമായ മലയാളികള്‍. പുതിയ കുടിയേറ്റ നയം പ്രഖ്യാപിച്ചതു മുതല്‍ മിക്കവരുടെയും ഉറക്കം നഷ്ടപ്പെട്ടു കഴിഞ്ഞു. വിദ്യാര്‍ത്ഥികളില്‍ പലരും മുപ്പത് ലക്ഷത്തിന് മുകളില്‍ കടബാധ്യതയുമായാണ് യുകെയില്‍ എത്തിയിരിക്കുന്നത്. കേരളത്തില്‍ തിരിച്ചു പോകേണ്ട സാഹചര്യം വന്നാല്‍ എങ്ങനെ ലോണ്‍ തിരിച്ചടയ്ക്കും എന്നതാണ് മിക്കവരുടെയും മുന്നിലുള്ള ചോദ്യം.പുതിയ കുടിയേറ്റ നയം പ്രഖ്യാപിച്ചതോടെ ഏജന്റുമാര്‍ക്ക് ലക്ഷങ്ങള്‍ മുടക്കി കെയര്‍ വിസയില്‍ യുകെയിലെത്താന്‍ കാത്തിരിക്കുന്നവര്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ് . ഒരേ ഏജന്‍സിക്ക് തന്നെ പണം മുടക്കിയവര്‍ തങ്ങളുടെ വാട്‌സ്ആപ്പ് കൂട്ടായ്മകളും മറ്റും രൂപീകരിച്ച് ഈ ഊരാക്കുടുക്കില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചുകഴിഞ്ഞു. യുകെയില്‍ എത്തിയാലും തങ്ങളുടെ ആശ്രിത വിസയില്‍ ആരെയും കൊണ്ടുപോകാന്‍ സാധ്യമല്ലെന്നതാണ് പലരെയും പ്രതിസന്ധിയിലാക്കിയിരിക്കുന്നത് .

ഭാര്യയോ ഭര്‍ത്താവോ മാത്രം ഗള്‍ഫില്‍ പോയി ജോലി ചെയ്യുന്ന കേരളത്തിന്റെ പഴയ സാഹചര്യത്തിന് സമാനമായ അവസ്ഥയാണ് ഇതുമൂലം ബ്രിട്ടനിലും സംജാതമായിരിക്കുന്നത് എന്നാണ് ഇതിനെ കുറിച്ച് പലരും അഭിപ്രായപ്പെടുന്നത്. പുതിയ കുടിയേറ്റ നയം കുടുംബബന്ധത്തില്‍ കനത്ത വിള്ളലുകള്‍ സൃഷ്ടിക്കാനാണ് സാധ്യത. കെയര്‍ വിസയിലും വിദ്യാര്‍ത്ഥി വിസയിലും വരാനായി പണം നല്‍കിയവരുടെ ചോദ്യങ്ങളോട് ഉത്തരം മുട്ടുന്ന അവസ്ഥയാണ് ഏജന്റുമാര്‍ക്കും സംജാതമായിരിക്കുന്നത്. പലരും ഫോണ്‍ പോലും എടുക്കുന്നില്ല എന്നാണ് അറിയാന്‍ സാധിച്ചത്. ബ്രിട്ടനില്‍ കെയര്‍ മേഖലയിലും സ്റ്റുഡന്റ് വിസയിലും എത്തിയ പലരുടെയും ഉറപ്പിച്ച വിവാഹം വരെ മുടങ്ങുന്ന അവസ്ഥയാണ്. കെയര്‍ വിസയില്‍ വന്നവര്‍ക്ക് ആശ്രിത വിസയില്‍ ആരെയും കൊണ്ടുവരാന്‍ സാധിക്കാത്തതാണ് ഇതിന് പ്രധാന കാരണമായത്. മലയാളികള്‍ക്ക് പ്രധാനമായും കുഴി തോണ്ടിയത് മലയാളികള്‍ തന്നെയാണെന്നാണ് പിന്നാമ്പുറ വര്‍ത്തമാനം. വിസയുടെ പേരില്‍ നടക്കുന്ന ഭീമമായ തട്ടിപ്പിനെ കുറിച്ച് തുടരെ തുടരെ പരാതികള്‍ ഉയര്‍ന്നതാണ് കടുത്ത നടപടികളിലേക്ക് കടക്കാന്‍ ഹോം ഓഫീസിനെ പ്രേരിപ്പിച്ചതും പുതിയ കുടിയേറ്റ നയം നടപ്പിലാക്കാനുള്ള കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

Next Post

ഒമാന്‍: അനധികൃത പ്രവാസി തൊഴിലാളികള്‍, ഒമാനില്‍ പരിശോധന പ്രവര്‍ത്തനം മെച്ചപ്പെടുത്താൻ തൊഴില്‍ മന്ത്രാലയം

Thu Dec 14 , 2023
Share on Facebook Tweet it Pin it Email മസ്കത്ത്: ബിനാമി ഇടപാടുകളും അനധികൃത പ്രവാസി തൊഴിലാളികളെയും കണ്ടെത്തുന്നതിനെന് നടപടി ശക്തമാക്കാനൊരുങ്ങി തൊഴില്‍ മന്ത്രാലയം. പരിശോധന പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും അനുബന്ധ ജോലികള്‍ നിര്‍വഹിക്കുന്നതില്‍ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനുമായി പരിശോധന യൂനിറ്റ് സ്ഥാപിക്കുന്നതിനുള്ള കരാറില്‍ തൊഴില്‍ മന്ത്രാലയവും (എം.ഒ.എല്‍) സെക്യൂരിറ്റി ആൻഡ് സേഫ്റ്റി കോര്‍പറേഷനും ഒപ്പുവെച്ചു. മന്ത്രാലയത്തിന്‍റെ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ തൊഴില്‍ മന്ത്രി ഡോ. മഹദ് ബിൻ സഈദ് ബവോയ്നും […]

You May Like

Breaking News

error: Content is protected !!