ഒമാന്‍: പെരുന്നാള്‍ ആഘോഷം ഗതാഗത നിയമങ്ങള്‍ പാലിക്കണം- ആര്‍.ഒ.പി

മസ്കത്ത്: ഈദുല്‍ ഫിത്ര്‍ വേളയില്‍ ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും പാലിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് റോയല്‍ ഒമാന്‍ പൊലീസ് ആവശ്യപ്പെട്ടു. പടക്കം പൊട്ടിക്കുമ്ബോഴോ മലകയറ്റം നടത്തുമ്ബോഴോ നീന്തുമ്ബോഴോ ഉണ്ടാകുന്ന അപകടങ്ങളില്‍നിന്ന് കുട്ടികളെ സംരക്ഷിക്കണം. വാഹനമോടിക്കുന്നവര്‍ ട്രാഫിക്ക് നിയമങ്ങളും വേഗ പരിധിയും പാലിക്കണം. വാഹനങ്ങള്‍ അശ്രദ്ധമായി ഓടിക്കുക, അല്ലെങ്കില്‍ ഡ്രിഫ്റ്റ് ചെയ്ത് പൊതു സൗകര്യത്തിന് തടസ്സം സൃഷ്ടിക്കുക എന്നിവയില്‍നിന്ന് വിട്ട് നില്‍ക്കണമെന്നും റോയല്‍ ഒമാന്‍ ഓണ്‍ലൈനില്‍ ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

ഈദ് വേളയില്‍ പടക്കം പൊട്ടിക്കല്‍, റോഡ് മുറിച്ച്‌ കടക്കല്‍, നീന്തല്‍ തുടങ്ങി അപകടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള വേളയില്‍ കുട്ടികളെ നോക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണം. എല്ലാവര്‍ക്കും സുരക്ഷ ഒരുക്കുന്നതിനും ഒമാനിലുടനീളം ഗതാഗതം സുഗമമാക്കുന്നതിനും ലക്ഷ്യമിട്ടുള്ള നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്നും റോയല്‍ ഒമാന്‍ പൊലീസ് അധികൃതര്‍ പ്രസതാവനയില്‍ പറഞ്ഞു.

Next Post

കുവൈത്ത്: പ്രവാസികള്‍ക്കുള്ള കൗണ്ട് ഡൗണ്‍ തുടങ്ങി, പെരുന്നാളിന് ശേഷം ആ നിര്‍ണായക നീക്കം, കടുപ്പിച്ച്‌ കുവൈത്ത്

Fri Apr 21 , 2023
Share on Facebook Tweet it Pin it Email അടുത്തിടെയായി അസാധാരണ നടപടികളാണ് കുവൈത്ത് ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പെരുന്നാളില്‍ പോലും അധികൃതരുടെ നടപടി മൂലം പ്രവാസികള്‍ പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്. ഇപ്പോള്‍ വീണ്ടും ആശങ്കയ്ക്ക് വഴിവയ്ക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ്. രാജ്യത്ത് സ്വദേശി-വിദേശി ജനസംഖ്യ അസന്തുലിതാവസ്ഥ പരിഹരിക്കാന്‍ ഗവണ്‍മെന്‍റ് ഒരുങ്ങുന്നു എന്നുള്ള വാര്‍ത്തയാണ് പുറത്തുവരുന്നത്. നിരവധി വിദേശി തൊഴിലാളികളുള്ള കുവൈത്തില്‍ ഇതിനുള്ള നടപടികള്‍ തുടങ്ങിയാല്‍ അത് വളരെ […]

You May Like

Breaking News

error: Content is protected !!