ഒമാന്‍: ഒ​മാ​​ന്‍-​സൗ​ദി ഹൈ​വേ​യി​ലൂ​ടെ ട്ര​ക്കു​ക​ള്‍​ക്ക് ​24 മ​ണി​ക്കൂ​റും സ​ര്‍​വി​സ്​ ന​ട​ത്താം

മസ്ക​ത്ത്​: എം​പ്റ്റി ക്വാ​ര്‍ട്ട​ര്‍ മ​രു​ഭൂ​മി​യി​ലൂ​ടെ സൗ​ദി​യെ​യും ഒ​മാ​​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ഹൈ​വേ​യി​ലൂ​ടെ 24 മ​ണി​ക്കൂ​റും ഇ​നി വാ​ണി​ജ്യ ട്ര​ക്കു​ക​ള്‍​ക്ക്​ ഗ​താ​ഗ​തം ന​ട​ത്താം. അ​തി​ര്‍​ത്തി ചെ​ക്ക്​​പോ​സ്റ്റ്​ 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്ന്​ സൗ​ദി അ​റേ​ബ്യ​യി​ലെ ഒ​മാ​ന്‍ എം​ബ​സി അ​റി​യി​ച്ചു. നേ​ര​ത്തെ 12 മ​ണി​ക്കൂ​റാ​യി​രു​ന്നു ട്ര​ക്കു​ക​ള്‍​ക്ക്​ സ​ര്‍​വി​സ്​ ന​ട​ത്താ​ന്‍ സാ​ധി​ച്ച​ത്.

സൗ​ദി അ​റേ​ബ്യ​യി​ലെ ഒ​മാ​ന്‍ അം​ബാ​സ​ഡ​ര്‍ സ​യ്യി​ദ് ഫൈ​സ​ല്‍ ബി​ന്‍ തു​ര്‍​ക്കി അ​ല്‍ സ​ഈ സ​കാ​ത്ത്, ക​ഴി​ഞ്ഞ ദി​വ​സം സൗ​ദി നി​കു​തി, ക​സ്റ്റം​സ് അ​തോ​റി​റ്റി ഗ​വ​ര്‍​ണ​ര്‍ സു​ഹൈ​ല്‍ അ​ബാ​ന്‍​മി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. ഈ ​യോ​ഗ​ത്തി​ലാ​ണ്​ ചെ​ക്ക്​​പോ​സ്റ്റ്​ 24 മ​ണി​ക്കൂ​റും തു​റ​ന്ന്​ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. ഹൈ​വേ​യു​ടെ സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി റോ​യ​ല്‍ ഒ​മാ​ന്‍ പൊ​ലീ​സ് അ​തി​ര്‍​ത്തി ചെ​ക്ക്പോ​സ്​​റ്റി​ല്‍ തു​ട​ക്ക​ത്തി​ല്‍​ത​ന്നെ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചി​രു​ന്നു. പാ​സ്‌​പോ​ര്‍​ട്ട്, റ​സി​ഡ​ന്‍​സ്​ കാ​ര്‍​ഡ്, നി​കു​തി ക്ലി​യ​റ​ന്‍​സ്, ഓ​ഡി​റ്റ്, ക​യ​റ്റു​മ​തി, ഇ​റ​ക്കു​മ​തി പ​രി​ശോ​ധ​ന എ​ന്നി​വ ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി സേ​വ​ന​ങ്ങ​ള്‍ ന​ല്‍​കു​ന്ന​തി​നു​ള്ള വി​പു​ല​മാ​യ സം​വി​ധാ​ന​ങ്ങ​ളും ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​ണ്​ അ​തി​ര്‍​ത്തി​യി​ല്‍ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്​.

24 മ​ണി​ക്കൂ​റും ട്ര​ക്കു​ക​ള്‍​ക്ക്​ പാ​ത തു​റ​ന്നു​കൊ​ടു​ക്കു​ന്ന​ത്​ ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും ച​ര​ക്കു​നീ​ക്കം കൂ​ടു​ത​ല്‍ സു​ഗ​മ​മാ​ക്കു​ക​യും ലോ​ജി​സ്റ്റി​ക്​ മേ​ഖ​ല​യി​ല്‍ കൂ​ടു​ത​ല്‍ ഉ​ണ​ര്‍​വ്​ പ​ക​രു​ക​യും ​ചെ​യ്യും.

അ​തേ​സ​മ​യം, ഒ​മാ​ന്‍-​സൗ​ദി റോ​ഡ് വ​ഴി ഈ ​വ​ര്‍​ഷം ഇ​തി​ന​കം നാ​ലു ല​ക്ഷ​ത്തോ​ളം പേ​ര്‍ യാ​ത്ര ചെ​യ്ത​താ​യി ഗ​താ​ഗ​ത, വാ​ര്‍ത്ത​വി​നി​മ​യ, വി​വ​ര​സാ​ങ്കേ​തി​ക മ​ന്ത്രി സ​ഈ​ദ് ബി​ന്‍ ഹ​മൂ​ദ് അ​ല്‍ മ​അ്​​വാ​ലി നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു. അ​ടു​ത്ത അ​ഞ്ച് വ​ര്‍ഷ​ത്തി​ന​കം യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​വും ച​ര​ക്കു​ക​ട​ത്തും മൂ​ന്നി​ര​ട്ടി വ​രെ വ​ര്‍ധി​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

സൗ​ദി സ​ക്കാ​ത്ത്, നി​കു​തി, ക​സ്റ്റം​സ് അ​തോ​റി​റ്റി ഗ​വ​ര്‍​ണ​ര്‍സു​ഹൈ​ല്‍ അ​ബാ​ന്‍​മി​യു​മാ​യി സൗ​ദി അ​റേ​ബ്യ​യി​ലെ ഒ​മാ​ന്‍ അം​ബാ​സ​ഡ​ര്‍ സ​യ്യി​ദ് ഫൈ​സ​ല്‍ ബി​ന്‍ തു​ര്‍​ക്കി അ​ല്‍ സ​ഈ​ദ്​ ന​ട​ത്തി​യ​യ കൂ​ടി​ക്കാ​ഴ്ച അ​ഞ്ച് ല​ക്ഷം ട​ണ്ണോ​ളം ച​ര​ക്കു​നീ​ക്ക​വും ഈ ​വ​ര്‍​ഷം സെ​പ്റ്റം​ബ​ര്‍ ആ​ദ്യ​വാ​രം വ​രെ ന​ട​ന്നി​ട്ടു​ണ്ട്. എം​പ്റ്റി ക്വാ​ര്‍ട്ട​ര്‍ മ​രു​ഭൂ​മി​യി​ലൂ​ടെ സൗ​ദി​യെ​യും ഒ​മാ​​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ഹൈ​വേ ക​ഴി​ഞ്ഞ വ​ര്‍​ഷം ഡി​സം​ബ​ര്‍ ഏ​ഴി​നാ​യി​രു​ന്നു ഉ​ദ്​​ഘാ​ട​നം ചെ​യ്ത​ത്. സൗ​ദി കി​രീ​ടാ​വ​കാ​ശി മു​ഹ​മ്മ​ദ് ബി​ന്‍ സ​ല്‍​മാ​​ന്‍റെ സ​ന്ദ​ര്‍​ശ​ന​ത്തി​​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു റോ​ഡ്​ തു​റ​ന്നു​കൊ​ടു​ത്ത​ത്.

മേ​ഖ​ല​യി​ലെ ഏ​റ്റ​വും വ​ലി​യ മ​രു​ഭൂ​മി ഹൈ​വേ​യാ​ണി​ത്. നേ​ര​ത്തെ യു.​എ.​ഇ​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന 1638 കി​ലോ​മീ​റ്റ​ര്‍ ദൂ​ര​മു​ള്ള റൂ​ട്ടാ​ണ് സൗ​ദി​യു​മാ​യി ഒ​മാ​നെ ബ​ന്ധി​പ്പി​ക്കു​ന്ന ക​ര​മാ​ര്‍ഗം. ഈ ​യാ​ത്ര​ക്ക് 16 മു​ത​ല്‍ 18 വ​രെ മ​ണി​ക്കൂ​ര്‍ സ​മ​യ​മെ​ടു​ക്കും. എ​ന്നാ​ല്‍, പു​തി​യ റോ​ഡ് വ​ന്ന​തോ​ടെ 800 കി​ലോ​മീ​റ്റ​ര്‍ ദൂ​രം കു​റ​യും. ഇ​ബ്രി​യി​ലെ ത​നാ​മി​ല്‍നി​ന്നാ​ണ് ഒ​മാ​നി​ല്‍ റോ​ഡ് ആ​രം​ഭി​ക്കു​ന്ന​ത്. വി​ദേ​ശി​ക​ള്‍ ഉ​ള്‍പ്പെ​ടെ രാ​ജ്യ​ങ്ങ​ള്‍ക്കി​ട​യി​ലെ യാ​ത്ര​ക​ള്‍ക്ക് റോ​ഡ് ഉ​പ​യോ​ഗി​ച്ചു​വ​രു​ന്നു​ണ്ട്. ഖ​രീ​ഫ്​ സ​മ​യ​ത്ത്​ നി​ര​വ​ധി ആ​ളു​ക​ളാ​ണ്​ ഈ ​പാ​ത​യി​ലൂ​ടെ ഒ​മാ​നി​ല്‍ എ​ത്തി​യ​ത്.

Next Post

മൊബൈലിലെ ഗൂഗിള്‍ സെര്‍ച്ചില്‍ ഇനി വലിയ മാറ്റം; ഇനി സംഭവം മാറിപ്പോകില്ല.!

Mon Oct 17 , 2022
Share on Facebook Tweet it Pin it Email ലോകത്ത് ഏറ്റവും കൂടുതല്‍പ്പേര്‍ എന്തെങ്കിലും പുതിയ വിവരം തേടുകയാണെങ്കില്‍ എന്ത് ചെയ്യും, സ്വഭാവിക ഉത്തരം ഗൂഗിളില്‍ തിരയും എന്നത് തന്നെയാണ്. അത് വീഡിയോ, ഇമേജുകള്‍, വാര്‍ത്തകള്‍, വിവരങ്ങള്‍ എന്തിനും അങ്ങനെയാണ്. അതിനാല്‍ തന്നെ തങ്ങളുടെ ഏറ്റവും വലിയ വരുമാന സ്രോതസയ സെര്‍ച്ച്‌ സംവിധാനത്തില്‍ നിരന്തരം അപ്ഡേഷനുകള്‍ കൊണ്ടുവരാന്‍ ഗൂഗിള്‍ ശ്രദ്ധിക്കാറുണ്ട്. ഗൂഗിള്‍ സെര്‍ച്ചിലെ ഏറ്റവും പുതിയ അപ്‌ഡേറ്റ് പ്രകാരം. […]

You May Like

Breaking News

error: Content is protected !!