ഒമാന്‍: ഒമാന്‍ ജയിലിലകപ്പെട്ടവരെ മോചിതരാക്കാന്‍ സഹായിക്കുന്ന ഫാക് കുര്‍ബ പദ്ധതിക്ക് തുടക്കം

മസ്കത്ത്: ഒമാനില്‍ ചെറിയ കുറ്റങ്ങള്‍ക്ക് പിഴ അടക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ജയിലിലകപ്പെട്ടവരെ മോചിതരാക്കാന്‍ സഹായിക്കുന്ന ഫാക് കുര്‍ബ പദ്ധതിയുടെ പത്താം പതിപ്പിന് തുടക്കമായി. ഒമാന്‍ ലോയേഴ്‌സ് അസോസിയേഷനാണ് ഫാക് കുറുബ പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്.

ഫാക് കുര്‍ബ പദ്ധതി ഒമാനി ലോയേഴ്‌സ് അസോസിയേഷന്‍ സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങളില്‍നിന്ന് പണം സ്വരൂപിച്ചാണ് ജയിലില്‍ കഴിയുന്നവരെ മോചിപ്പിക്കുന്നത്. 2012ല്‍ തുടങ്ങിയ പദ്ധതിയിലൂടെ ആയിരക്കണക്കിന് ആളുകളെ ജയിലില്‍ നിന്നും മോചിപ്പിച്ചിരുന്നു. ഒമാനി സമൂഹത്തിലെ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും അകമഴിഞ്ഞ പിന്തുണയാണ് ‘ഫാക് കുര്‍ബ’ പദ്ധതിയുടെ വിജയത്തിന് പിന്നില്‍. സംഭാവന ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ വെബ്‌സൈറ്റ് വഴിയും ബാങ്ക് അക്കൗണ്ടിലൂടെയും നല്‍കാമെന്ന് അധികൃതര്‍ അറിയിച്ചു. അടുത്തമാസം പകുതി വരെ ഫാക് കുര്‍ബ പദ്ധതി തുടരും.

Next Post

കുവൈത്ത്: കുവൈത്ത് പ്രവാസികളെ തിരിച്ചയക്കുമ്ബോള്‍…

Fri Mar 17 , 2023
Share on Facebook Tweet it Pin it Email 1990 ഓഗസ്റ്റ് രണ്ട് മുതല്‍ 1991 ഫെബ്രുവരി 28 വരെ നീണ്ടു നിന്ന ഗള്‍ഫ് യുദ്ധം കുവൈത്തിന് മേല്‍ വലിയ ആഘാതം സൃഷ്ട്ടിച്ച ഒന്നായിരുന്നു. അന്ന് കുവൈത്തില്‍ ജോലി ചെയ്തിരുന്ന ആയിരക്കണക്കിന് പ്രവാസികള്‍ക്കാണ് അന്ന് കുവൈത്ത് വിട്ട് നാടുകളിലേക്ക് തിരിച്ച്‌ പോരേണ്ടി വന്നത്. എന്നാല്‍ 32 വര്‍ഷങ്ങള്‍ക്കിപ്പുറം അത്തരത്തിലുള്ള ഒരു കൂട്ട തിരിച്ചുപോക്കിന്റെ വക്കിലാണ് കുവൈത്തിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള […]

You May Like

Breaking News

error: Content is protected !!