ഒമാന്‍: സന്ദര്‍ശകര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാന്‍ ഒമാന്‍

വിവിധ അതിര്‍ത്തിയിലൂടെ എത്തുന്ന സന്ദര്‍ശകര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാന്‍ കാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റിയുടെ തീരുമാനം. ആരോഗ്യ ഇന്‍ഷുറന്‍സ് മേഖല വ്യവസ്ഥാപിതമാക്കുന്നതിന്റെ ഭാഗമാണിത്. ഇന്‍ഷുറന്‍സ് മേഖലയുടെ പ്രകടനം മെച്ചപ്പെടുത്തുന്ന 2021-25 കാലത്തേക്കുള്ള പദ്ധതിയുടെ ഭാഗമാണിത്.

വിനോദ സഞ്ചാര മേഖലയുടെ സേവനം മെച്ചപ്പെടുത്താനും ഇതിലൂടെ ലക്ഷ്യമിടുന്നു. വിവിധ ഇടങ്ങളും വിലായത്തുകളും സന്ദര്‍ശിക്കുമ്ബോള്‍ അപകട പരിരക്ഷ നല്‍കുന്ന രാജ്യമാകും . പോളിസി ഉടമകളായ വിനോദ സഞ്ചാരികള്‍, ഇന്‍ഷുറന്‍സ് കമ്ബനികള്‍ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങള്‍ എന്നിവ തമ്മിലുള്ള ഇന്‍ഷുറന്‍സ് ബന്ധം നിയന്ത്രിക്കാനും കഴിയും.
രാജ്യത്തെ വിവിധ ഇന്‍ഷുറന്‍സ് കമ്ബനികളുടെ വെബ് സൈറ്റിലൂടെ പോളിസി എടുക്കാം.
കിടത്തി ചികിത്സ, അടിയനന്തര ആരോഗ്യ പ്രശ്‌നം, മരിച്ചാല്‍ മൃതദേഹം നാട്ടിലെത്തിക്കുക എന്നിവ പരിരക്ഷയില്‍ ഉള്‍പ്പെടും.

Next Post

ബ്രിട്ടൻ കെ. എം.സി. സി യുടെ പ്രവർത്തനങ്ങൾ ശ്ലാഘനീയം: സയ്യിദ് മുനവ്വറലി ശിഹാബ്‌ തങ്ങൾ

Wed Nov 16 , 2022
Share on Facebook Tweet it Pin it Email ലണ്ടൻ: ബ്രിട്ടൻ കെ. എം.സി.സി നടത്തി വരുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് പാണക്കാട്‌ സയ്യിദ്‌ മുനവ്വറലി ശിഹാബ്‌ തങ്ങൾ അഭിപ്രായപ്പെട്ടു. ബ്രിട്ടൻ കെ.എം. സി.സി ലണ്ടൻ ഈസ്റ്റ്‌ഹാമിൽ സംഘടിപ്പിച്ച വാർഷിക കുടുംബ മീറ്റ്‌ ഉൽഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു തങ്ങൾ. നൂറു കണക്കിനു ആളുകൾ പങ്കെടുത്ത ചടങ്ങിൽ “കുടുംബം – സമൂഹം – രാഷ്ട്രീയം” എന്ന വിഷയത്തിൽ ചേലേംബ്ര സി. എച്ച് […]

You May Like

Breaking News

error: Content is protected !!