കോവിഡിന്റെ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ 20ല്‍ ഒരാള്‍ക്ക് അനുഭവപ്പെടുന്നതായി പഠനം

കോവിഡിന്‍റെ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ 20 പേരില്‍ ഒരാള്‍ക്ക് അനുഭവപ്പെടുന്നുണ്ടെന്ന് ഒരു പുതിയ പഠനം കണ്ടെത്തി. ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട ഗുരുതരമായ അണുബാധയെത്തുടര്‍ന്നാണ് ദീര്‍ഘകാല കോവിഡ് ലക്ഷണങ്ങള്‍ കൂടുതല്‍ കാണപ്പെടുന്നത് എന്നാണ് കണ്ടെത്തല്‍. നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

നെഞ്ചുവേദന, ശ്വാസതടസ്സം, ഹൃദയമിടിപ്പ് എന്നിവയാണ് കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ദീര്‍ഘകാല കോവിഡ് ലക്ഷണങ്ങളെന്ന് ഗവേഷകര്‍ പറയുന്നു. പ്രായമായവരിലും സ്ത്രീകളിലുമാണ് ദീര്‍ഘകാല കോവിഡിന്‍റെ അപകടസാധ്യത കൂടുതല്‍. ഗവേഷണത്തില്‍ പങ്കെടുത്ത 20 പേരില്‍ ഒരാള്‍ കോവിഡില്‍ നിന്ന് സുഖം പ്രാപിച്ചിട്ടില്ലെന്ന് കണ്ടെത്തി.

2021 മെയ് മാസത്തിലാണ് സിഐഎസ്‌എസ് പഠനം ആരംഭിച്ചത്. പബ്ലിക് ഹെല്‍ത്ത് സ്കോട്ട്ലന്‍ഡ്, സ്കോട്ട്ലന്‍ഡിലെ എന്‍എച്ച്‌എസ്, അബര്‍ഡീന്‍, എഡിന്‍ബര്‍ഗ് സര്‍വകലാശാലകള്‍ എന്നിവയുടെ സഹകരണത്തോടെ ഗ്ലാസ്ഗോ സര്‍വകലാശാലയാണ് പഠനത്തിന് നേതൃത്വം നല്‍കിയത്.

Next Post

കുവൈറ്റ്: കോട്ടയം ഡിസ്ട്രിക്റ്റ് അസോസിയേഷന്‍ കുവൈറ്റ് ഓണാഘോഷം നടത്തി

Fri Oct 14 , 2022
Share on Facebook Tweet it Pin it Email കുവൈറ്റ്: കോട്ടയം ഡിസ്ട്രിക്റ്റ് അസോസിയേഷന്‍ കുവൈറ്റ് (കെഡിഎകെ) ഓണാഘോഷം അബ്ബാസിയ ഹൈഡെന്‍ ഓഡിറ്റോറിയത്തില്‍ വച്ച്‌ നടത്തി. പ്രസിഡന്‍റ് ചെസ്സില്‍ ചെറിയാന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഇന്‍ഡ്യന്‍ ഡോക്ടര്‍സ് ഫോറം ചെയര്‍മാന്‍ ഡോ.അമീര്‍ അഹമ്മദ് ഉത്‌ഘാടനം ചെയ്തു.അഡ്വൈസറി ബോര്‍ഡ്‌ അംഗങ്ങളായ അജിത് പണിക്കര്‍, സണ്ണി തോമസ്‌, സ്ഥാപക പ്രസിഡന്റ് സാം നന്ദിയാട്ടു, വൈസ് പ്രസിഡന്റ്മാരായ ഹരികൃഷ്‌ണന്‍ മോഹന്‍, ഹാരോള്‍ഡ്‌ മാത്യു, […]

You May Like

Breaking News

error: Content is protected !!