മസ്കത്ത്: രാജ്യത്തെ മൊത്തം ജനസംഖ്യയില്‍ ആറുശതമാനത്തിന്‍റെ വര്‍ധനയെന്ന് കണക്കുകള്‍. ഈ വര്‍ഷത്തിന്‍റെ ആദ്യപാദ കണക്കു പ്രകാരം പ്രവാസികളുടെ എണ്ണം 11.1 ശതമാനം വര്‍ധിച്ച് 23,4,240ലുമെത്തി.
ദേശീയ സ്ഥിതി വിവരകേന്ദ്രത്തിന്‍റെ കണക്കുകള്‍ അനുസരിച്ച് സ്വദേശി ജനസംഖ്യ 29,12,064 ആണ്.
മൊത്തം ജനസംഖ്യയുടെ (51,36,957) 56.69 ശതമാനം വരുമിത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലെ പ്രവാസി ജനസംഖ്യ 19,90,653ഉം ഒമാനികളുടേത് 28,50,703ഉം ആയിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഒമാനികളുടെ ജനസംഖ്യയില്‍ 61,361 ആളുകളുടെ എണ്ണമാണ് വര്‍ധിച്ചത്.
അഥവാ 2.12 ശതമാനത്തിന്‍റെ ഉയര്‍ച്ച. 2020ല്‍ കോവിഡിനെ തുടര്‍ന്ന് 11 ശതമാനത്തിന്‍റെ കുറവ് പ്രവാസി ജനസംഖ്യയില്‍ അനുഭവപ്പെട്ടു. എന്നാല്‍, 2022 ഒക്ടോബറില്‍ രണ്ട് ദശലക്ഷം കടന്ന് പകര്‍ച്ചവ്യാധിക്ക് മുമ്ബുള്ള നിലയിലേക്ക് പ്രവാസി ജനസംഖ്യ മടങ്ങിയെത്തുകയും ചെയ്തു. ഏറ്റവും ജനസാന്ദ്രതയുള്ള ഗവര്‍ണറേറ്റ് മസ്‌കത്തും വടക്കൻ ബാത്തിനയുമാണ്.
5,73,387 ഒമാനികളും (38.9 ശതമാനം), 9,00,237 പ്രവാസികളും (61.1 ശതമാനം) ഉള്‍പ്പെടെ സുല്‍ത്താനേറ്റിലെ മൊത്തം ജനസംഖ്യയുടെ 28.7 ശതമാനം (14,73,624) മസ്കത്തിലാണ് താമസിക്കുന്നത്. ഈ വര്‍ഷം സെപ്റ്റംബര്‍ വരെ ഗവര്‍ണറേറ്റിലെ ജനസംഖ്യ 2.5 ശതമാനം വര്‍ധിച്ചു. വടക്കൻ ബാത്തിനയിലെ ആകെ ജനസംഖ്യ 9,03,312 ആണ്. ഇതില്‍ 5,84,627 പേര്‍ സ്വദേശികളും 3,18,685 പ്രവാസികളുമാണ്. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്ബോള്‍ 7.5 ശതമാനത്തിന്‍റെ ഉയര്‍ച്ചയാണുണ്ടായിരിക്കുന്നത്. ഏറ്റവും ജനസംഖ്യയുള്ള മൂന്നാമത്തെ ഗവര്‍ണറേറ്റ് ദാഖിലിയയാണ്. ഈ വര്‍ഷം സെപ്റ്റംബര്‍ വരെ 6.8 ശതമാനത്തിന്‍റെ വര്‍ധനയാണ് ജനസംഖ്യയിലുണ്ടായിരിക്കുന്നത്. ആകെ 5,47,404 ആണ് ഇവിടുത്തെ ജനസംഖ്യ. ഇതില്‍ 3, 90,554 ആളുകള്‍ ഒമാനികളാണ്. ഒമാനിലെ മൊത്തം ജനസംഖ്യയുടെ 10.65 ശതമാനമാണ് മുസന്ദത്തേത്. 35,761 ഒമാനികളും 18,463 പ്രവാസികളും ഉള്‍പ്പെടെ 54,224 പേരുള്ള മുസന്ദമാണ് ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള ഗവര്‍ണറേറ്റ്.