കുവൈത്ത്: കൊവിഡ് സാഹചര്യം സുസ്ഥിരമെന്ന് ആരോഗ്യമന്ത്രി

കുവൈറ്റ് സിറ്റി: കുവൈറ്റിലെ കൊവിഡ് സാഹചര്യം സുസ്ഥിരമെന്ന് ആരോഗ്യമന്ത്രി ബാസില്‍ ഹമൂദ് സബാഹ് പറഞ്ഞു. മന്ത്രിസഭയോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തീവ്രപരിചരണ വിഭാഗത്തില്‍ ആരും ചികിത്സയിലില്ലെന്നും മന്ത്രി വ്യക്തമാക്കി.

പ്രധാനമന്ത്രി ഷെയ്ഖ് സബ അല്‍ ഖാലിദിന്റെ അധ്യക്ഷതയില്‍ ബയാന്‍ കൊട്ടാരത്തില്‍ ഉച്ചതിരിഞ്ഞാണ് മന്ത്രിസഭ അസാധാരണയോഗം ചേര്‍ന്നത്. വിവിധ രാജ്യങ്ങളില്‍ ഒമിക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്തതിനെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു. ഇതിനെ ചെറുക്കുന്നതിന് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും യോഗം വിലയിരുത്തി.

രാജ്യത്തെ കൊവിഡ് സാഹചര്യം സുസ്ഥിരമായി തുടരുന്നതില്‍ മന്ത്രിസഭ സംതൃപ്തി പ്രകടിപ്പിച്ചു. മാസ്‌ക് ധരിക്കുന്നത് അടക്കമുള്ള കൊവിഡ് മാനദണ്ഡം പാലിക്കണമെന്ന് യോഗം ജനങ്ങളോട് ആഹ്വാനം ചെയ്തു. ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു.

Next Post

ഒമാൻ: വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

Mon Nov 29 , 2021
Share on Facebook Tweet it Pin it Email ഒമാനില്‍ വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. നവംബര്‍ 29 തിങ്കളാഴ്ച മുതല്‍ ഡിസംബര്‍ ഒന്ന് ബുധനാഴ്ച വരെ ന്യൂനമര്‍ദ്ദം ഒമാനെയും ബാധിക്കുമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ആയതിനാല്‍ തന്നെ അന്തരീക്ഷം മേഘാവൃതമായിരിക്കും. രാജ്യത്ത് വ്യാപക മഴയ്ക്കും സാധ്യതയുണ്ട്. ഇടക്കിടെ ഇടിയോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട് എന്നും അധികൃതര്‍ മുന്നറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. അല്‍ ഹജാര്‍ മലനിരകളിലും […]

You May Like

Breaking News

error: Content is protected !!