ഒമാന്‍: മസ്കത്ത് നൈറ്റ്സ് വിസ്മയച്ചെപ്പുതുറന്ന് മാജിക് ഷോ

മസ്കത്ത്: മസ്കത്ത് നൈറ്റ്സിന്‍റെ ഭാഗമായി നടക്കുന്ന മാജിക്ക് ഷോ പ്രേക്ഷകരെ വിസ്മയലോകത്തേക്ക് കൊണ്ടുപോകുന്നു. കണ്ണഞ്ചിപ്പിക്കുന്നതും അത്ഭുതപ്പെടുത്തുന്നതുമായ പ്രകടനങ്ങള്‍ ആസ്വാദനത്തിന്‍റെ നവ്യാനുഭവമാണ് പകര്‍ന്നുനല്‍കുന്നത്. മാന്ത്രികതയുടെ വിസ്മയച്ചെപ്പു തുറന്നുള്ള പ്രകടനങ്ങള്‍ ഖുറം നാചുറല്‍ പാര്‍ക്കില്‍ മാന്ത്രികന്‍ ഫ്രെഡ് ഷാര്‍പ്പിന്റെ നേതൃത്വത്തിലാണ് നടത്തുന്നത്.

ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രഫഷനല്‍ മാന്ത്രികനാണ് ഫ്രെഡ് ഷാര്‍പ്പ്. എല്ലാ ദിവസവും വൈകീട്ട് അഞ്ചു മണിക്ക് ആരംഭിക്കുന്ന ഷോ ജനുവരി 26 വരെ നീളും. കാണികളെ ആകര്‍ഷിക്കുന്ന ഫയര്‍ ഷോകളും നടക്കുന്നുണ്ട്. ആറു വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്. ഏഴു മുതല്‍ 12 വയസ്സുവരെയുള്ളവര്‍ക്ക് ഒരു റിയാലും 13 വയസ്സിനു മുകളിലുള്ളവര്‍ക്ക് രണ്ടു റിയാലുമാണ് ഫീസ്. ഖുറം നാചുറല്‍ പാര്‍ക്ക്, അല്‍ നസീം പബ്ലിക് പാര്‍ക്ക് എന്നിവയുടെ മൈതാനങ്ങളിലേക്കുള്ള പ്രവേശനത്തിനാണ് ഈ ഫീസ്. ഒമാന്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്‌സിബിഷന്‍ സെന്ററിലെ പ്രത്യേക പരിപാടികള്‍ക്കായി രണ്ടു മുതല്‍ മൂന്ന് റിയാല്‍ വരെയാണ് ഫീസ്. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ഖുറം നാചുറല്‍ പാര്‍ക്ക്, അല്‍ നസീം പാര്‍ക്ക്, ഒമാന്‍ ഓട്ടോമൊബൈല്‍ അസോസിയേഷന്‍ ഗ്രൗണ്ട്, ഒമാന്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്സിബിഷന്‍ സെന്റര്‍ തുടങ്ങിയ വേദികളില്‍ നടക്കുന്ന പരിപാടികള്‍ ആസ്വദിക്കാന്‍ നിരവധി ആളുകളാണ് എത്തുന്നത്. ദിവസവും വൈകീട്ട് നാലു മുതല്‍ രാത്രി 11 വരെയാണ് പരിപാടികള്‍ നടക്കുക. വാരാന്ത്യങ്ങളില്‍ ഖുറം നാചുറല്‍ പാര്‍ക്ക് ഒഴികെയുള്ള സ്ഥലങ്ങളില്‍ 12 മണിവരെ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും. സാഹസിക വിനോദങ്ങള്‍, ഫുഡ് കോര്‍ട്ടുകള്‍, സാംസ്കാരിക പരിപാടികള്‍, കുട്ടികളെ ആകര്‍ഷിക്കുന്ന ഇലക്ട്രിക് ഗെയിം ഷോ, ഡ്രോണ്‍, ലേസര്‍ ഷോകള്‍ എന്നിവയെല്ലാം കാണികളുടെ മനം കവരുന്നതാണ്.

Next Post

കുവൈത്ത്: അനധികൃത പണമിടപാടുകള്‍ക്കെതിരെ ശക്തമായ നടപടിക്കൊരുങ്ങി കുവൈത്ത്

Wed Jan 25 , 2023
Share on Facebook Tweet it Pin it Email അനധികൃത സാമ്ബത്തിക കൈമാറ്റങ്ങളെ കൂച്ചുവിലങ്ങിടാനൊരുങ്ങി കുവൈത്ത്. കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദ ഫണ്ടിംഗ് തുടങ്ങിയ നിയമവിരുദ്ധ സാമ്ബത്തിക ക്രമക്കേടുകള്‍ക്കെതിരെയാണ് ശക്തമാതയ നടപടികളെടുക്കുമെന്ന് കുവൈത്ത് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇത്തരത്തില്‍ സംശയം തോന്നുന്ന മുഴുവന്‍ പണമിടപാടുകളും റിപ്പോര്‍ട്ട് ചെയ്യാന്‍ കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് രാജ്യത്തെ മറ്റു ധനകാര്യ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. രാജ്യത്ത് നടക്കുന്ന എല്ലാ പണമിടപാടുകളെയും സൂക്ഷ്മമായി വിലയിരുത്തുകയും സംശയാസ്പദമായ പണമിടപാടുകളുടെ […]

You May Like

Breaking News

error: Content is protected !!