ജീവിതം കടന്നുപോകാനുള്ള തിരക്കിലാണ് അതിനാല്‍ അത് ആസ്വദിക്കൂ; ധനുഷുമായുള്ള വേര്‍പിരിയലിന് ശേഷം ഐശ്വര്യ പറയുന്നു

അടുത്തിടെ കേട്ടതില്‍ എല്ലാവരേയും ഞെട്ടിച്ചൊരു വാര്‍ത്ത ഐശ്വര്യ-ധനുഷ് വേര്‍പിരിയലായിരുന്നു. കാരണം പതിനെട്ട് വര്‍ഷത്തോളം സന്തോഷകരമായ ദാമ്ബത്യ ജീവിതം നയിച്ചവരാണ് ഇപ്പോള്‍ വേര്‍പിരിഞ്ഞിരിക്കുന്നത്.

ഇക്കഴിഞ്ഞ ജനുവരിയിലാണ് ഇരുവരും വിവാഹമോചനം പ്രഖ്യാപിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയ പ്രസ്‍താവനകളിലൂടെയാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്. 2004 നവംബര്‍ 18നായിരുന്നു ഇരുവരുടെയും വിവാഹം. യത്ര, ലിംഗ എന്നീ പേരുകളുള്ള രണ്ട് ആണ്‍മക്കളുണ്ട്.

വളര്‍ച്ചയുടെയും മനസിലാക്കലിന്‍റെയും യാത്രയായിരുന്നു ഇതെന്നും ഇപ്പോള്‍ തങ്ങള്‍ ഇരുവരുടെയും വഴികള്‍ പിരിയുന്ന സമയമാണെന്നും ധനുഷിന്‍റെയും ഐശ്വര്യയുടെയും കുറിപ്പില്‍ പറഞ്ഞിരുന്നു. ‘സുഹൃത്തുക്കളും പങ്കാളികളുമായി 18 വര്‍ഷത്തെ ഒരുമിച്ചുനില്‍ക്കല്‍…. മാതാപിതാക്കളായും പരസ്‍പരമുള്ള അഭ്യുദയകാംക്ഷികളായും… വളര്‍ച്ചയുടെയും മനസിലാക്കലിന്‍റെയും ക്രമപ്പെടുത്തലിന്‍റെയും ഒത്തുപോവലിന്‍റെയുമൊക്കെ യാത്രയായിരുന്നു ഇത്… ഞങ്ങളുടെ വഴികള്‍ പിരിയുന്ന ഒരിടത്താണ് ഇന്ന് ഞങ്ങള്‍ നില്‍ക്കുന്നത്.’

വിവാഹമോചനത്തിന് ശേഷം ഐശ്വര്യ

‘പങ്കാളികള്‍ എന്ന നിലയില്‍ വേര്‍പിരിയുന്നതിനും വ്യക്തികള്‍ എന്ന നിലയില്‍ ഞങ്ങളുടെ തന്നെ നന്മയ്ക്ക് സ്വയം മനസിലാക്കുന്നതിന് സമയം കണ്ടെത്താനും ഐശ്വര്യയും ഞാനും തീരുമാനിച്ചിരിക്കുന്നു. ഞങ്ങളുടെ തീരുമാനത്തെ ദയവായി ബഹുമാനിക്കൂ. ഇതിനെ കൈകാര്യം ചെയ്യാന്‍ അവശ്യം വേണ്ട സ്വകാര്യത ഞങ്ങള്‍ക്ക് നല്‍കൂ’ എന്നായിരുന്നു ഇരുവരും പുറത്തിറക്കിയ സംയുക്ത പ്രസ്താവന. വേര്‍പിരിയലിന് ശേഷം ഇരുവരും തങ്ങളുടെ പ്രൊഫഷണല്‍ ജീവിതവുമായി മുന്നോട്ട് പോവുകയാണ്. സോഷ്യല്‍മീഡിയയില്‍‌ സജീവമായ ഐശ്വര്യ പങ്കുവെച്ച പുതിയ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. വേര്‍പിരിഞ്ഞിട്ട് നാളുകളേറെയായിട്ടും ഐശ്വര്യ തന്റെ പേരില്‍ നിന്നും ധനുഷിന്റെ പേര് നീക്കം ചെയ്തിട്ടില്ല. അത് തന്നെ വലിയൊരു ശുഭ പ്രതീക്ഷയാണ് എന്നാണ് ഇരുവരുടേയും ആരാധകര്‍ സോഷ്യല്‍മീഡിയകളില്‍‌ കുറിക്കുന്നത്.

വിവാഹമോചനത്തിന് ശേഷം ഐശ്വര്യ

‘പങ്കാളികള്‍ എന്ന നിലയില്‍ വേര്‍പിരിയുന്നതിനും വ്യക്തികള്‍ എന്ന നിലയില്‍ ഞങ്ങളുടെ തന്നെ നന്മയ്ക്ക് സ്വയം മനസിലാക്കുന്നതിന് സമയം കണ്ടെത്താനും ഐശ്വര്യയും ഞാനും തീരുമാനിച്ചിരിക്കുന്നു. ഞങ്ങളുടെ തീരുമാനത്തെ ദയവായി ബഹുമാനിക്കൂ. ഇതിനെ കൈകാര്യം ചെയ്യാന്‍ അവശ്യം വേണ്ട സ്വകാര്യത ഞങ്ങള്‍ക്ക് നല്‍കൂ’ എന്നായിരുന്നു ഇരുവരും പുറത്തിറക്കിയ സംയുക്ത പ്രസ്താവന. വേര്‍പിരിയലിന് ശേഷം ഇരുവരും തങ്ങളുടെ പ്രൊഫഷണല്‍ ജീവിതവുമായി മുന്നോട്ട് പോവുകയാണ്. സോഷ്യല്‍മീഡിയയില്‍‌ സജീവമായ ഐശ്വര്യ പങ്കുവെച്ച പുതിയ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. വേര്‍പിരിഞ്ഞിട്ട് നാളുകളേറെയായിട്ടും ഐശ്വര്യ തന്റെ പേരില്‍ നിന്നും ധനുഷിന്റെ പേര് നീക്കം ചെയ്തിട്ടില്ല. അത് തന്നെ വലിയൊരു ശുഭ പ്രതീക്ഷയാണ് എന്നാണ് ഇരുവരുടേയും ആരാധകര്‍ സോഷ്യല്‍മീഡിയകളില്‍‌ കുറിക്കുന്നത്.

ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍

‌പത്രം വായിക്കുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ഐശ്വര്യയുടെ പുതിയ കുറിപ്പ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകളാണ് ഐശ്വര്യ കുറിപ്പില്‍ പങ്കുവെച്ചിരിക്കുന്നത്. ‘നിങ്ങള്‍ എപ്പോഴാണ് നിങ്ങളുടെ കാപ്പിയുമായി രാവിലെ അവസാനമായി പത്രം വായിച്ചത്? ലാന്‍ഡ്‌ലൈനുകള്‍, സിഡി പ്ലെയറുകള്‍, ടേപ്പ് റെക്കോര്‍ഡറുകള്‍, ഫാറ്റ് ഡെസ്‌ക്‌ടോപ്പ് കമ്ബ്യൂട്ടറുകള്‍, ഇന്റര്‍നെറ്റ് കണക്ഷനുകള്‍ എന്നിവപോലെ കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ ഞങ്ങളുടെ ജീവിതത്തെ വളരെയധികം മാറ്റിമറിച്ചു. കണക്‌റ്റ് ചെയ്യുന്നതിന് മുമ്ബ് ശബ്ദമുണ്ടാക്കിയ ക്യാമറകള്‍, ഡിവിഡി പ്ലെയറുകള്‍ എല്ലാം വംശനാശത്തിന്റെ വക്കിലാണ് എന്റെ ആണ്‍മക്കളോട് ഞാന്‍ ഇതിനെക്കുറിച്ച്‌ സംസാരിക്കുമ്ബോള്‍ അവര്‍ക്ക് ഇതിനെക്കുറിച്ചൊന്നും അറിയില്ല. സമയത്തിലൂടെ എല്ലായ്‌പ്പോഴും കാര്യങ്ങള്‍ മാറുന്നു… മാറ്റുന്നു…’

പുതിയ സിനിമാ തിരക്കുകള്‍

‘ഈ നിമിഷം കൊണ്ട് ജീവിക്കുക… ജീവിതം കടന്നുപോകാനുള്ള തിരക്കിലാണ് അതിനാല്‍ അത് ആസ്വദിക്കൂ. ജീവിതം നയിക്കൂ.. സ്നേഹവും സന്തോഷവും മാത്രമാണ് ഈ ലോകത്ത് ഓരോ നിമിഷത്തേയും മാറ്റികൊണ്ടിരിക്കുന്നത്…’ ഐശ്വര്യ കുറിച്ചു. ഐശ്വര്യയുടെ പുതിയ കുറിപ്പ് പലരിലും ​ഗൃഹാതുരത്വം ഉണര്‍ത്തി. ജീവിക്കാനുള്ള ഓട്ടത്തിനിടയില്‍ നഷ്ടപ്പെട്ടുപോയവയെ കുറിച്ച്‌ വരെ കമന്റ് ബോക്സില്‍ കുറിപ്പ് നിറഞ്ഞു. കൊവിഡിന് ശേഷമുള്ള അസ്വസ്ഥതകള്‍ മൂലം ഐശ്വര്യ കുറച്ച്‌ ദിവസങ്ങളായി ചികിത്സയിലാണ്. അതിനിടയില്‍‌ പകര്‍ത്തിയ വീഡിയോയാണ് ഐശ്വര്യ പങ്കുവെച്ചിരിക്കുന്നത്. ചികിത്സയില്‍ കഴിയുന്ന ഐശ്വര്യയെ സന്ദര്‍ശിക്കാനെത്തിയ നടന്‍ രാഘവ ലോറന്‍സിന്റെ ചിത്രങ്ങളും ഐശ്വര്യ പങ്കുവെച്ചിരുന്നു. രാഘവിനെ നായകനാക്കി പുതിയ ചിത്രത്തിനുള്ള സൂചന ആണ് ഇതെന്നാണ് ആരാധകര്‍ കരുതുന്നത്. വീണ്ടും ഇടവേളക്ക് ശേഷം ഐശ്വര്യ സംവിധാന രംഗത്തേക്ക് വരുന്നു എന്ന ആവേശത്തില്‍ കൂടിയാണ് ആരാധകര്‍. ധനുഷിനെ നായകനാക്കി ത്രീ എന്ന സിനിമ സംവിധാനം ചെയ്താണ് ഐശ്വര്യ സംവിധാന രംഗത്തേക്ക് കടന്നത്.

Next Post

കൊല്ലം : കൊട്ടാരക്കരയില്‍ അപ്രതീക്ഷിത ചുഴലിക്കാറ്റ്

Wed Mar 16 , 2022
Share on Facebook Tweet it Pin it Email കൊല്ലം : കൊട്ടാരക്കരയില്‍ അപ്രതീക്ഷിത ചുഴലിക്കാറ്റ്. കൊട്ടാരക്കര ചന്തമുക്കിലാണ് അപ്രതീക്ഷിതമായി ചുഴലിക്കാറ്റ് വാശിയടിച്ചത് കനത്ത ചൂട് തീര്‍ത്ത പ്രതിസന്ധിക്കിടെയാണ് ജില്ലയില്‍ ചുഴലിക്കാറ്റ് ഉണ്ടായിരിക്കുന്നത്. നാശം വിതച്ച്‌ വീശിയടിച്ച ശക്തമായ കാറ്റില്‍ നിരവധി തെങ്ങുകള്‍ കടപുഴകി വീണു. വീടുകളുടെ മേല്‍ക്കൂരയല്‍ പാകിയിരുന്ന ഓടുകള്‍ പറന്നു പോയി. ചന്തമുക്കില്‍ സ്ഥാപിച്ചിരുന്ന ഷാമിയാന പന്തല്‍ കാറ്റില്‍ ഉയര്‍ന്ന് പൊങ്ങി വൈദ്യുതി കമ്ബികള്‍ക്ക് മേല്‍ […]

You May Like

Breaking News

error: Content is protected !!