യു.കെ: ചാള്‍സ് രാജാവ് 24 വര്‍ഷം കാത്തിരിക്കണം, അത് കഴിഞ്ഞാല്‍ അത്ഭുതം നടക്കും – പ്രവചനവുമായി ബാബ വംഗ

ലണ്ടന്‍: ചാള്‍സ് രാജപദവിയില്‍ വാഴില്ലെന്ന പ്രവചനങ്ങള്‍ കൊണ്ട് സമ്മര്‍ദത്തിലായിരിക്കുകയാണ് ബക്കിങ്ഹാം കൊട്ടാരം. അദ്ദേഹത്തിന്റെ ഭരണത്തിന് കീഴില്‍ ആകെ തകര്‍ന്ന അവസ്ഥയിലേക്ക് ബ്രിട്ടീഷ് രാജകുടുംബം വീഴുമെന്നും പ്രവചനങ്ങളുണ്ടായിരുന്നു. എന്നാല്‍ ചാള്‍സിന് താല്‍ക്കാലിക ആശ്വാസമായിരിക്കുകയാണ് ബാബ വംഗയുടെ പ്രവചനം.

ചാള്‍സിന് ദീര്‍ഘകാലം ഭരിക്കാന്‍ യോഗമുണ്ടെന്ന് ബാബ പറയുന്നു. എന്നാല്‍ അതിനായി ചില കാര്യങ്ങള്‍ അദ്ദേഹം മറിക്കേണ്ടി വരുമെന്നും, എന്നാല്‍ മാത്രമേ ഭരണം സുഗമമാകൂ എന്നുമാണ് പ്രവചനത്തിലുള്ളത്. 25 വര്‍ഷം മുമ്ബ് നടത്തിയ. ഈ പ്രവചനം വീണ്ടും വൈറലായിരിക്കുകയാണ്.

” ചാള്‍സ് ദീര്‍ഘകാലം ജീവിച്ചിരിക്കേണ്ടി വരുമെന്നാണ് ബാബ വംഗയുടെ പ്രവചനത്തില്‍ പറയുന്നത്. എലിസബത്ത് രാജ്ഞിയേക്കാള്‍ കൂടുതല്‍ കാലം ജീവിച്ചിരുന്നാല്‍ ഒരുപാട് വലിയ നേട്ടം അദ്ദേഹത്തിന് സ്വന്തമാക്കാന്‍ സാധിക്കും. പക്ഷേ അതിന് 97 വയസ്സ് വരെ ചാള്‍സ് രാജാവ് ജീവിച്ചിരിക്കണം. 70 വര്‍ഷത്തോളം ഭരിച്ച ചരിത്രമുണ്ട് എലിസബത്ത് രാജ്ഞിക്ക്. പക്ഷേ ഇത് ചാള്‍സ് രാജാവ് മറികടക്കില്ലെന്ന് ഉറപ്പാണ്. എന്നാല്‍ ബാബ വംഗയുടെ പ്രവചന പ്രകാരം ചാള്‍സ് രാജാവിന് 97 വയസ്സായാല്‍ പിന്നെ ശുക്ര രാശിയാണെന്നാണ്.

ചാള്‍സ് രാജാവ് 97 വയസ്സായാല്‍ അദ്ദേഹത്തിന് പരിധികളില്ലാതെ ഭരിക്കാമെന്നാണ് ബാബ വംഗയുടെ പ്രവചനം. രാജപദവിയില്‍ എപ്പോള്‍ അവസാനിക്കുമെന്നും ബാബ വംഗ പ്രവചിച്ചിട്ടില്ല. ഇത് ദീര്‍ഘകാലം തുടരുമെന്നാണ് ഇവരുടെ പ്രവചനത്തിലുള്ളത്. 80 മുതല്‍ 85 ശതമാനം വരെ ബാബ വംഗ പറഞ്ഞ കാര്യങ്ങള്‍ ശരിയായിട്ടുണ്ടെന്നാണ് അവകാശവാദം. ഇവര്‍ ഭാവി കാണാനുള്ള കഴിവുണ്ടായിരുന്നുവെന്ന് പലരും വിശ്വസിച്ചിരുന്നു. 2046 മുതല്‍ മനുഷ്യര്‍ വളരെ എളുപ്പത്തില്‍ നൂറ് വയസ്സില്‍ കൂടുതല്‍ ജീവിക്കുമെന്നാണ് ഇവര്‍ പറയുന്നത്.

അവയവ മാറ്റത്തെ തുടര്‍ന്ന് ശാസ്ത്ര മേഖലയില്‍ വലിയ പുരോഗതിയുണ്ടാവും. ഇത് മനുഷ്യരാശിക്ക് തന്നെ ഗുണം ചെയ്യും. കൂടുതല്‍ കാലം ജീവിക്കാന്‍ മനുഷ്യനെ ഇത് സഹായിക്കുമെന്നും അവരുടെ പ്രവചനത്തിലുണ്ട്. അതേസമയം ചാള്‍സ് രാജാവിന് ഇപ്പോള്‍ 73 വയസ്സുണ്ട്. അദ്ദേഹം ഇനിയും 24 വര്‍ഷം കൂടി ജീവിച്ചിരുന്നാല്‍ മാത്രമേ 97 വയസ്സിലെത്തൂ. അത് സംഭവിക്കണമെങ്കില്‍ 2046 ആവണം. ആ സമയം മനുഷ്യര്‍ നൂറിലധികം വര്‍ഷം ജീവിക്കുന്ന സമയമാണ്. ബാബയുടെ പ്രവചനപ്രകാരം നൂറിലേറെ വയസ്സ് ചാള്‍സ് ജീവിച്ചിരുന്നേക്കാം.

എലിസബത്ത് രാജ്ഞി 96 വയസ്സ് വരെയാണ് ജീവിച്ചത്. ഇതിനെയും മറികടന്ന് മുന്നോട്ട് പോകാന്‍ ചാള്‍സിന് സാധിക്കണം. അത് മാത്രമല്ല ബാബ വംഗ പറയുന്നത് എല്ലാം ശരിയാകണമെന്നില്ല. മൂന്നാം ലോക മഹായുദ്ധം അവര്‍ പ്രവചിച്ചതാണ്. 2010 നവംബറില്‍ ആരംഭിക്കുമെന്നായിരുന്നു പ്രവചനം. 2014 ഒക്ടോബറില്‍ യുദ്ധം അവസാനിക്കുമെന്നും പറഞ്ഞു. ഇത് പക്ഷേ സംഭവിച്ചിട്ടില്ല. പക്ഷേ നടന്ന കാര്യങ്ങള്‍ ഒരുപാടുണ്ട്. 2022 വലിയ പ്രളയങ്ങള്‍ ഭൂമിയെ ബാധിക്കുമെന്ന് കൃത്യമായി അവര്‍ പ്രവചിച്ചതാണ്. അമേരിക്കയുടെ 44ാമത് പ്രസിഡന്റ് ആഫ്രിക്കന്‍ അമേരിക്കനാവുമെന്നും പ്രവചിച്ചു. ഇതെല്ലാം ശരിയായി.

വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷം ഇസ്ലാമിക് സ്റ്റേറ്റിന്റെ വളര്‍ച്ചയും ബാബ വംഗ പ്രവചിച്ചിരുന്നു. അതേസമയം ബാബ വംഗയുടെ പ്രവചനം കൃത്യമായാല്‍ ചാള്‍സ് രാജാവ് ദീര്‍ഘകാലം ജീവിച്ചിരിക്കും. ഒരുപക്ഷേ എലിസബത്ത് രാജ്ഞിയുടെ റെക്കോര്‍ഡും മറികടക്കാം. ഇത് കാലത്തിന് മാത്രമേ തെളിയിക്കാനാവൂ. അതേസമയം ചാള്‍സ് രാജാവ് കിരീടധാരണ ചടങ്ങിനായി തയ്യാറെടുക്കുകയാണ്. ഇനി ചടങ്ങ് വൈകുമെന്നാണ് സൂചന. ഏറ്റവും ലളിതമായ ചടങ്ങ് മതിയെന്ന് ചാള്‍സ് നിര്‍ദേശിച്ചിട്ടുണ്ട്. ചാള്‍സിന്റെ കിരീടധാരണം നടക്കില്ലെന്ന് പ്രവചിച്ചവരുമുണ്ട്. “

Next Post

കുവൈത്ത്: സൈനിക ഉദ്യോഗസ്ഥന് വധശിക്ഷ

Fri Sep 23 , 2022
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കുവൈത്തില്‍ സൈനിക ഉദ്യോഗസ്ഥന് വധശിക്ഷ വിധിച്ച്‌ ക്രിമിനല്‍ കോടതി. ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ സുരക്ഷാ സേനയില്‍ ജോലി ചെയ്തിരുന്നയാള്‍ക്കാണ് ഒരു കൊലപാതക കേസില്‍ ജഡ്‍ജി അബ്‍ദുല്ല അല്‍ ഉത്‍മാന്റെ അധ്യക്ഷതയിലുള്ള ക്രിമിനല്‍ കോടതി ബഞ്ച് വധശിക്ഷ വിധിച്ചത്. മരിച്ചയാളുടെ കുടുംബത്തിന് നഷ്ടപരിഹാരം തേടിയുള്ള സിവില്‍ കേസ് ബന്ധപ്പെട്ട കോടതിക്ക് കൈമാറാനും ഉത്തരവിട്ടിട്ടുണ്ട്. ഒരു രാജ്യത്തെയും പൗരത്വമില്ലാത്ത, […]

You May Like

Breaking News

error: Content is protected !!