കുവൈത്ത്: ഐ.പി.യു കോണ്‍ഫറന്‍സില്‍ കുവൈത്ത് എം.പിമാര്‍ പങ്കെടുത്തു

കുവൈത്ത് സിറ്റി: ഇന്റര്‍ പാര്‍ലമെന്ററി യൂനിയന്റെ 146ാമത് (ഐ.പി.യു) സമ്മേളനത്തിന്റെ ഭാഗമായി ബഹ്റൈനില്‍ നടക്കുന്ന ഏകോപന യോഗങ്ങളില്‍ കുവൈത്ത് പാര്‍ലമെന്ററി പ്രതിനിധി സംഘം പങ്കെടുത്തു.

മേഖലയില്‍ പൊതുവായ ആശങ്കയുള്ള വിഷയങ്ങളില്‍ സമവായത്തിലെത്താന്‍ വിവിധ രാഷ്ട്രങ്ങള്‍ തമ്മിലുള്ള ഏകോപനത്തിന്റെ പ്രാധാന്യം കുവൈത്ത് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. പാര്‍ലമെന്ററി ഡിവിഷന്‍ അണ്ടര്‍ സെക്രട്ടറി എം.പി താമര്‍ അല്‍ ദാഫിരി, എം.പി അല്‍ മഹന്‍, എം.പി അല്‍ ഉബൈദ്, എം.പി ഖാലിദ് അല്‍ തമര്‍, എം.പി ജനന്‍ ബുഷെഹ്‌രി എന്നിവരടങ്ങുന്നതാണ് കുവൈത്ത് പ്രതിനിധി സംഘം.

ജനറല്‍ അസംബ്ലിയുടെയും സ്ഥിരം സമിതികളുടെയും സുസ്ഥിര വികസനം, ധനസഹായം, വ്യാപാരം, മനുഷ്യാവകാശം, ജനാധിപത്യ കമീഷനുകള്‍ എന്നിവയുടെ സെഷനുകളിലും പ്രതിനിധി സംഘം പങ്കെടുക്കും. ചേരിചേര രാജ്യങ്ങളുടെ പാര്‍ലമെന്റുകളുടെ യോഗങ്ങള്‍ക്കുപുറമെ യുവ പാര്‍ലമെന്റേറിയന്മാരുടെ ഫോറം, വനിത പാര്‍ലമെന്റേറിയന്മാരുടെ ഫോറം എന്നിവയിലും കുവൈത്ത് എം.പിമാര്‍ പങ്കെടുക്കുന്നുണ്ട്.

Next Post

വൃക്കയുടെ ആരോഗ്യം കാത്തുസൂക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

Sun Mar 12 , 2023
Share on Facebook Tweet it Pin it Email വൃക്കയുടെ ആരോഗ്യം ശരീരത്തിലെ ഏറ്റവും ശ്രദ്ധിക്കേണ്ട ഒന്നാണ്. എന്നാല്‍ പലപ്പോഴും വൃക്കയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അത് തിരിച്ചറിയാന്‍ സമയം വൈകുന്നു. വൃക്കരോഗങ്ങള്‍ ബാധിച്ചാല്‍ അത് പല വിധത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്നു. വൃക്കരോഗം അവസാന ഘട്ടത്തിലെത്തിയാല്‍ ഡയാലിസിസോ വൃക്ക മാറ്റി വയ്ക്കലോ മാത്രമാണ് പരിഹാരം. നമ്മുടെ വൃക്കകള്‍ രക്തത്തില്‍ നിന്ന് മാലിന്യങ്ങളും അധിക ദ്രാവകങ്ങളും ഫില്‍ട്ടര്‍ ചെയ്യാന്‍ പ്രവണത കാണിക്കുന്നതിനാല്‍ […]

You May Like

Breaking News

error: Content is protected !!