സംസ്ഥാനത്ത് ഒക്ടോബര്‍ 20 മുതല്‍ 22 വരെ അതിശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്ടോബര്‍ 20 മുതല്‍ 22 വരെ അതിശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ചൊവ്വാഴ്ച സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. കാസര്‍കോട്, കണ്ണൂര്‍, ആലപ്പുഴ ഒഴികെയുള്ള ജില്ലകളില്‍ ഈ ദിവസങ്ങളില്‍ യെലോ അലേര്‍ട് പ്രഖ്യാപിച്ചു.

കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ 40-50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മീന്‍പിടിത്തക്കാര്‍ കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്. ചൊവ്വാഴ്ച പ്രത്യേക മഴ മുന്നറിയിപ്പില്ല.

യെലോ അലേര്‍ട് പ്രഖ്യാപിച്ച ജില്ലകള്‍

ബുധന്‍: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.

വ്യാഴം: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.

വെള്ളി: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍.

രാജ്യത്ത് പൗരത്വത്തിന് പ്രത്യേക രേഖകളില്ലാത്ത സാഹചര്യത്തിലാണ് നടപടി. കഴിഞ്ഞ 18ാം തീയതി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ വിവിധ മന്ത്രാലയങ്ങളുടെ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് പ്രധാനമന്ത്രി ഈ നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്. കര്‍മ്മ പരിപാടിയുടെ വിശദാംശങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയതായും റിപ്പോര്‍ട്ട് ഉണ്ട്.

വിഷയത്തില്‍ പഠനം നടത്തി ഒരുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രധാനമന്ത്രി വിവിധ മാന്ത്രാലയ സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കി. ഈ റിപ്പോര്‍ട്ട് അനുസരിച്ചായിരിക്കും ജനന സര്‍ട്ടിഫിക്കറ്റ് പൗരത്വരേഖയായി കണക്കാക്കുമോ എന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുക.

Next Post

കുവൈത്ത്: വര്‍ഷാവസാനം വരെ നീണ്ടു നില്‍ക്കുന്ന ‘ഫുള്‍ ബോഡി ചെക്കപ്പ്’ പാക്കേജുമായി ബദര്‍ അല്‍ സമ മെഡിക്കല്‍ സെന്റര്‍

Wed Oct 20 , 2021
Share on Facebook Tweet it Pin it Email കുവൈറ്റ് : 2021 ഡിസംബര്‍ 31 വരെ നീണ്ടു നില്‍ക്കുന്ന ‘ഫുള്‍ ബോഡി ചെക്കപ്പ്’ പാക്കേജുമായി ബദര്‍ അല്‍ സമ മെഡിക്കല്‍ സെന്റര്‍. സിബിസി, എഫ്ബിഎസ്, യൂറിയ, യൂറിക് ആസിഡ്, ക്രിയാറ്റിനിന്‍, എസ്ജിപിറ്റി, എസ്ജിഒറ്റി, ലിപിഡ് പ്രൊഫൈല്‍, യൂറിന്‍ റൂട്ടിന്‍ അനാലിസിസ്, ഇസിജി, ചെസ്റ്റ് എക്‌സ് റേ എന്നിവ പാക്കേജില്‍ അടങ്ങിയിട്ടുണ്ട്. നേരത്തെ 45 കെഡി നിരക്കുണ്ടായിരുന്ന പാക്കേജിന് […]

You May Like

Breaking News

error: Content is protected !!