ഒമാന്‍: ഒമാനില്‍ മാലിന്യം വലിച്ചെറിഞ്ഞാല്‍ പിഴ മുന്നറിയിപ്പ് നല്‍കി നഗരസഭ

മസ്‍കത്ത്: ഒമാനിലെ പൊതുസ്ഥലങ്ങളില്‍ അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്നവര്‍ക്ക് മസ്കറ്റ് മുനിസിപ്പാലിറ്റി വീണ്ടും മുന്നറിയിപ്പ് നല്‍കി. മസ്കറ്റിലെ അല്‍ ജബല്‍ ബൗഷര്‍ സ്ട്രീറ്റിന്‍റെ മുകളില്‍ നിന്ന് എടുത്ത ചില ചിത്രങ്ങള്‍ ഉള്‍പ്പെടെ തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്താണ് മസ്കറ്റ് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നല്‍കിയത്.

പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നത് പരിസ്ഥിതിയെ എങ്ങനെ പ്രതികൂലമായി ബാധിക്കുന്നു എന്നതിനെക്കുറിച്ച്‌ ബോധവത്കരിക്കുകയാണ് കാമ്ബയിന്‍റെ ലക്ഷ്യം. വിനോദ സഞ്ചാരികള്‍ക്കായി സജ്ജമാക്കിയ കേന്ദ്രങ്ങളില്‍ ശുചിത്വം പാലിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. നിയമപരമായ ബാധ്യതകളില്‍ നിന്ന് രക്ഷപ്പെടാന്‍, ഓരോ യാത്രക്കാരനും അവരുടെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നുവെന്ന് ഉറപ്പാക്കണമെന്നും മുനിസിപ്പാലിറ്റി പുറത്തിറക്കിയ സന്ദേശത്തില്‍ പറയുന്നു. പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്ക് 100 ഒമാനി റിയാല്‍ (21,000 ഇന്ത്യന്‍ രൂപയിലധികം) പിഴ ചുമത്തും.

Next Post

ഒമാന്‍: മലയാളി ഉംറ തീര്‍ഥാടകന്‍ ഒമാനില്‍ നിര്യാതനായി

Mon Nov 28 , 2022
Share on Facebook Tweet it Pin it Email മസ്കത്ത് : മലയാളി ഒമാനില്‍ വെച്ച്‌ മരിച്ചു. കൊല്ലം പുനലൂര്‍ കരവാളൂര്‍ വെഞ്ചേമ്ബ് സ്വദേശി ഷാജി മന്‍സിലില്‍ ഷാഹുല്‍ ഹമീദ് (65) ആണ് മരിച്ചത്. ഉംറ നിര്‍വഹിച്ച ശേഷം നാട്ടിലേക്കുള്ള മടക്കയാത്രക്കിടെയാണ് മരണം. കുവൈത്തില്‍ നിന്നു വിമാനം പറന്നുയര്‍ന്ന് കുറച്ച്‌ കഴിഞ്ഞ് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ വിമാനം മസ്‌കത്തില്‍ ഇറക്കി ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഉംറക്ക് ശേഷം […]

You May Like

Breaking News

error: Content is protected !!