സൗദി: ഒമാന്‍ ഹൈവേ തുറന്നു – ആവേശമായി സൈക്കിള്‍ റാലി

മസ്കത്ത്: എംപ്റ്റി ക്വാര്‍ട്ടര്‍ മരുഭൂമിയിലൂടെ സൗദിയെയും ഒമാനെയും ബന്ധിപ്പിക്കുന്ന ഹൈവേ തുറന്നതിന്റെ ആഹ്ളാദത്തില്‍ സൈക്കിള്‍ റാലി .

പൈതൃക, ടൂറിസം മന്ത്രാലയവുമായി സഹകരിച്ച്‌​ അല്‍ ദഹിറ സൈക്ലിങ്​ ടീമാണ്​ അല്‍ അനന്‍ നാഷനല്‍ കമ്ബനിയുടെ പിന്തുണയോടെ സൗദിയിലേക്ക് സൈക്കിള്‍ റാലി നടത്തിയത്​.

ഇബ്രിയിലെ വിലായത്തില്‍ നിന്നാരംഭിച്ച്‌ റുബൂഉല്‍ ഖാലി അതിര്‍ത്തി ചെക്ക്‌പോസ്​റ്റുകള്‍ വരെ 150 കി.മീ ദൂരത്തിലായിരുന്ന സൈക്കിള്‍ റാലി നടത്തിയത്​. റാലിയില്‍ നിരവധിപേര്‍ പ​​ങ്കെടുത്തു.കഴിഞ്ഞ ആഴ്​ച സൗദി അറേബ്യന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ സന്ദര്‍ശന പശ്ചാത്തലത്തിലായിരുന്നു റോഡുകള്‍ തുറന്നത്​.

സുരക്ഷയുടെ ഭാഗമായി രക്ഷപ്രവര്‍ത്തനങ്ങള്‍ക്കായി റോയല്‍ ഒമാന്‍ പൊലീസും സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി (സി.ഡി.എ.എ) അതിര്‍ത്തി ചെക്ക്‌പോസ്​റ്റില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്​. സഞ്ചാരം 24 മണിക്കൂറും അനുവദിക്കും.

Next Post

കുവൈത്ത്: വിസ കച്ചവടത്തിന് പൂട്ടിടാനൊരുങ്ങി കുവൈത്ത്

Mon Dec 13 , 2021
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി : തൊഴില്‍ ‌വിപണിയില്‍ കൃത്രിമം തടയുന്നതിന് നടപടികള്‍ ശക്തമാക്കാന്‍ മാന്‍പവര്‍ അതോറിറ്റി. വീസക്കച്ചവടത്തിനുള്ള ‌വഴികള്‍ പരിപൂര്‍ണമായി അടയ്ക്കുക എന്നതാണ് ലക്ഷ്യം. വ്യാപാര ലൈസന്‍സുകള്‍ സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമാക്കാന്‍ ‌തീരുമാനിച്ചു. രേഖകളില്‍ മാത്രമുള്ള സ്ഥാപനങ്ങളുടെ മറവില്‍ ‌വീസ സമ്ബാദിച്ച്‌ വിദേശികളെ കുവൈത്തില്‍ എത്തിക്കുന്ന പ്രവണത ‌പൂര്‍ണമായും ഇല്ലാതാക്കാനാണ് നീക്കം. ഓരോ ലൈന്‍സുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിന് അനിവാര്യമായ തൊഴില്‍ […]

You May Like

Breaking News

error: Content is protected !!