കുവൈത്ത്: പുതുവത്സരാഘോഷതിന് 2,523 നിയമ ലംഘനങ്ങള്‍ രേഖപ്പെടുത്തി

കുവൈത്ത്സിറ്റി: പുതുവത്സരാഘോഷത്തില്‍ രാജ്യത്ത് രേഖപ്പെടുത്തിയത് 2,523 നിയമ ലംഘനങ്ങള്‍. വിവിധ വകുപ്പുകള്‍ സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലംഘനങ്ങള്‍ കണ്ടെത്തിയത്.

പുതുവത്സര അവധിദിനങ്ങളില്‍ രാജ്യത്ത് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി കര്‍ശന പരിശോധനകളാണ് നടന്നത്.

രാജ്യത്തെ വ്യാപാര മാളുകള്‍, പ്രധാന ഹൈവേകള്‍, നിരത്തുകള്‍, പൊതു ഇടങ്ങള്‍ എന്നിവിടങ്ങളിലായി 1,950 ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു.

പൊലീസ് പട്രോളിങ് സംഘവും സജീവമായിരുന്നു. അക്രമ സാധ്യതകളും നിയമലംഘനങ്ങളും ഒഴിവാക്കുന്നതിനായാണ് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചത്. ഇതു സംബന്ധിച്ച്‌ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാല്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചവരും പിടികൂടിയവരില്‍ ഉള്‍പ്പെടും.

Next Post

യു.കെ: ആയിരക്കണക്കിന് വിദേശ പൗരന്മാര്‍ക്ക് ബ്രിട്ടനില്‍ ആജീവനാന്തം ജീവിക്കാന്‍ ഹോം ഓഫിസ് അനുമതി നല്‍കി, ഞെട്ടി സര്‍ക്കാര്‍

Tue Jan 2 , 2024
Share on Facebook Tweet it Pin it Email ലണ്ടന്‍: അതിര്‍ത്തി നിയന്ത്രണത്തില്‍ ഹോം ഓഫിസിന് കടുത്ത വീഴ്ച സംഭവിച്ചതായി ഞെട്ടിക്കുന്ന വിവരം പുറത്തുവരുന്നു. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത ഈ വീഴ്ചയില്‍ ആയിരക്കണക്കിന് വിദേശ പൗരന്‍മാര്‍ക്ക് ബ്രിട്ടനില്‍ ആജീവനാന്തം ജീവിക്കാനുള്ള അനുമതിയാണ് അബദ്ധത്തില്‍ നല്‍കിയതെന്ന് മെയില്‍ റിപ്പോര്‍ട്ട് പറയുന്നു. ഹോം ഓഫീസിന്റെ ഭാഗത്ത് നിന്നും സംഭവിച്ച ഗുരുതര വീഴ്ചയില്‍ കുടിയേറ്റക്കാര്‍ക്ക് യുകെയില്‍ ഇന്‍ഡെഫനിറ്റായി ജീവിക്കാന്‍ അവകാശം നല്‍കുന്ന പാസ്പോര്‍ട്ട് […]

You May Like

Breaking News

error: Content is protected !!