യു.കെ: ആയിരക്കണക്കിന് വിദേശ പൗരന്മാര്‍ക്ക് ബ്രിട്ടനില്‍ ആജീവനാന്തം ജീവിക്കാന്‍ ഹോം ഓഫിസ് അനുമതി നല്‍കി, ഞെട്ടി സര്‍ക്കാര്‍

ലണ്ടന്‍: അതിര്‍ത്തി നിയന്ത്രണത്തില്‍ ഹോം ഓഫിസിന് കടുത്ത വീഴ്ച സംഭവിച്ചതായി ഞെട്ടിക്കുന്ന വിവരം പുറത്തുവരുന്നു. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത ഈ വീഴ്ചയില്‍ ആയിരക്കണക്കിന് വിദേശ പൗരന്‍മാര്‍ക്ക് ബ്രിട്ടനില്‍ ആജീവനാന്തം ജീവിക്കാനുള്ള അനുമതിയാണ് അബദ്ധത്തില്‍ നല്‍കിയതെന്ന് മെയില്‍ റിപ്പോര്‍ട്ട് പറയുന്നു. ഹോം ഓഫീസിന്റെ ഭാഗത്ത് നിന്നും സംഭവിച്ച ഗുരുതര വീഴ്ചയില്‍ കുടിയേറ്റക്കാര്‍ക്ക് യുകെയില്‍ ഇന്‍ഡെഫനിറ്റായി ജീവിക്കാന്‍ അവകാശം നല്‍കുന്ന പാസ്പോര്‍ട്ട് സ്റ്റാമ്പാണ് ചെയ്തുനല്‍കിയത്.

ഈ സ്റ്റാമ്പ് ഇപ്പോള്‍ ദുരൂഹമായ രീതിയില്‍ മൂടിവെച്ചിരിക്കുകയാണെന്നും ഹോം ഓഫീസിന്റെ ലീഗല്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. 2020-ല്‍ യുകെ അതിര്‍ത്തിയിലെത്തിയ അല്‍ബേനിയന്‍ അഭയാര്‍ത്ഥി അപേക്ഷകന്റെ യാത്രാ രേഖകളില്‍ ഈ സ്റ്റാമ്പ് വെച്ചിരുന്നതായി കണ്ടെത്തിയതോടെയാണ് വിവരം വെളിച്ചത്ത് വന്നത്. യുകെയില്‍ ഇതിന്റെ ബലത്തില്‍ തുടരാനുള്ള ഇയാളുടെ ശ്രമം തള്ളിക്കളഞ്ഞിരുന്നു. എന്നാല്‍ കേസ് പരിശോധിച്ച ഇമിഗ്രേഷന്‍ ജഡ്ജിമാര്‍ എത്ര പാസ്പോര്‍ട്ടുകള്‍ ഈ വിധത്തില്‍ സ്റ്റാമ്പ് ചെയ്ത് നല്‍കിയെന്ന് ഹോം ഓഫീസിന് അറിവില്ലെന്ന് തിരിച്ചറിയുകയായിരുന്നു. യുകെയിലേക്ക് കുടുംബാംഗങ്ങളെ കൊണ്ടുവരുന്ന യൂറോപ്യന്‍മാര്‍ക്ക് ഉപയോഗിച്ച സീലാണ് ഇതെന്ന് ഹോം ഓഫീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സീല്‍ ബോര്‍ഡര്‍ ഫോഴ്സ് ഓഫീസര്‍മാര്‍ വര്‍ഷങ്ങളായി പോര്‍ട്ടുകളിലും, എയര്‍പോര്‍ട്ടുകളിലും ഉപയോഗിച്ചിട്ടുണ്ട്. ഇതോടെ വിദേശ പൗരന്‍മാരെ പ്രവേശിപ്പിക്കാന്‍ പാസ്പോര്‍ട്ട് കണ്‍ട്രോള്‍ സൂപ്പര്‍വൈസര്‍മാര്‍ സ്വന്തം നിലയില്‍ തീരുമാനമെടുത്തെന്നാണ് വ്യക്തമാകുന്നത്.

Next Post

യുകെ: നൂറു കണക്കിന് പ്രൊഫൈല്കളുമായി മാട്രിമോണി വെബ്സൈറ്റ് zawajhub.com; യുകെയിലും ഗൾഫ് മേഖലയിലും വൻ സ്വീകരണം

Sat Jan 6 , 2024
Share on Facebook Tweet it Pin it Email യുകെ: യുകെ, യൂറോപ്പ്, അമേരിക്ക, ഗൾഫ് എന്നിവിടങ്ങളിൽ സ്ഥിര താമസമാക്കിയ പ്രവാസി മലയാളികളെ വൈവാഹിക ആവശ്യങ്ങൾക്ക് സഹായിക്കാൻ ലണ്ടൻ കേന്ദ്രമായി മാട്രിമോണി വെബ്സൈറ്റ് പ്രവത്തനമാരംഭിച്ചു. ‘zawajhub.com’ എന്ന പേരിൽ ആരംഭിച്ച വെബ്സൈറ്റിന് വൻ സ്വീകരണമാണ് യുകെയിലെയും ഗൾഫിലെയും പ്രവാസി മലയാളികളിൽ നിന്നുമുണ്ടായത്. പ്രവാസി കുടുംബങ്ങളിലെ യുവാക്കൾക്കും യുവതികൾക്കും ചെറിയ ചിലവിൽ അനുയോജ്യമായ വിവാഹ ആലോചനകൾ കണ്ടെത്താൻ കാര്യക്ഷമമായ വെബ്സൈറ്റുകൾ […]

You May Like

Breaking News

error: Content is protected !!