യു.കെ: ആ പുഴയുടെ അടുത്തെത്തിയ യുവതി പൊടുന്നനെ അപ്രത്യക്ഷമായതില്‍ ദുരൂഹത എന്തു പറ്റിയെന്ന് അന്വേഷണ൦

ലണ്ടനില്‍ നിന്നും കാണാതായ 45 കാരിയുടെ തിരോധാനത്തില്‍ ദുരൂഹത തുടരുന്നു. നിക്കോള ബുള്ള എന്ന സ്ത്രീയെയാണ് കാണാതായത്. വടക്കന്‍ ഇംഗ്ലണ്ടിലെ ഒറ്റപ്പെട്ട ഒരു ഗ്രാമത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ നിക്കോളയുടെ ഫോണ്‍ കണ്ടെത്തിയിരുന്നു. ഇവര്‍ പുഴയില്‍ വീണതായിരിക്കാമെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഈ നിഗമനം തള്ളിക്കളയുകയാണ് ചെയ്യുന്നത്.

പത്ത് ദിവസം മുന്‍പ്, തന്റെ രണ്ട് പെണ്‍കുട്ടികളെ പതിവുപോലെ ലങ്കാഷയറിലുള്ള സ്കൂളില്‍ ഇറക്കിയ ശേഷം, അടുത്തുള്ള ഒരു നദിയുടെ സമീപത്തു കൂടി തന്റെ നായയുമൊന്നിച്ച്‌ നിക്കോള നടന്നു പോകുന്നത് തങ്ങള്‍ കണ്ടെന്ന് ചിലര്‍ മൊഴി നല്‍കിയിട്ടുണ്ട്. പിന്നീട് ഇവരുടെ നായയെ പരിഭ്രാന്തനായി ഓടുന്ന നിലയില്‍ കണ്ടെത്തി. നിക്കോളയുടെ തിരോധാനം വലിയ വാര്‍ത്തയാകുകയും ചെയ്തു.

ഇവര്‍ പുഴയിലേക്ക് വഴുതിവീണതാണെന്ന അനുമാനത്തിലാണ് തങ്ങളെന്നും ഇതില്‍ മറ്റ് ക്രിമിനല്‍ ഗൂഢാലോചനയൊന്നും സംശയിക്കുന്നില്ലെന്നും പോലീസ് വെള്ളിയാഴ്ച അറിയിച്ചിരുന്നു. എന്നാല്‍, പോലീസിന്റെ വാദങ്ങളെ തള്ളി നിക്കോളയുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും രംഗത്തെത്തി. നദീതീരത്തെ ചെളിയില്‍ നിക്കോളയുടെ കാല്‍പ്പാടുകളൊന്നും പതിഞ്ഞിട്ടില്ലെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു.

നിക്കോള ബുള്ളെയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയിരിക്കാമെന്ന് മാതാപിതാക്കള്‍ സംശയം പ്രകടിപ്പിച്ചു. തന്റെ മകള്‍ നദിയില്‍ വീണതിന് തെളിവുകളൊന്നുമില്ലെന്നും ആരെങ്കിലും അവളെ ബലം പ്രയോഗിച്ച്‌ തട്ടിക്കൊണ്ടുപോയോ എന്ന് സംശയിക്കുന്നതായും നിക്കോളയുടെ പിതാവ് ഏണസ്റ്റ് പറഞ്ഞു. രണ്ടു കൊച്ചുകുട്ടികള്‍ അവരുടെ അമ്മ തിരിച്ചുവരുന്നതും കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

”ആര്‍ക്കോ ഇതില്‍ പങ്കുള്ളതായി സംശയിക്കുന്നു. ആളുകള്‍ വായുവില്‍ അപ്രത്യക്ഷരാകില്ലല്ലോ”, ബുള്ളെയുടെ സഹോദരി ലൂയിസ് കണ്ണിംഗ്ഹാം പറഞ്ഞു. മുങ്ങല്‍ വിദഗ്ധര്‍ നദിയില്‍ തിരച്ചില്‍ നടത്തിയെങ്കിലും കാണാതായ ആളുടെ ഒരടയാളവും കണ്ടെത്താന്‍ കഴിഞ്ഞില്ല. സ്പെഷ്യലിസ്റ്റ് അണ്ടര്‍വാട്ടര്‍ റെസ്ക്യൂ ടീമും തിങ്കളാഴ്ച തിരച്ചിലില്‍ പങ്കുചേര്‍ന്നിരുന്നു.

തിരച്ചിലിനായി തങ്ങളുടെ ടീം ഹൈടെക് സോണാര്‍ ഉപയോഗിക്കുന്നണ്ടെന്നും ഈ ഉപകരണത്തിന് പുഴയിലുള്ള ഓരോ കല്ലും വടിയും പോലും കണ്ടെത്താന്‍ സാധിക്കുമെന്നും ഫോറന്‍സിക് വിദഗ്ധനും സ്പെഷ്യലിസ്റ്റ് ഗ്രൂപ്പ് ഇന്റര്‍നാഷണലിന്റെ (Specialist Group International) ചീഫ് എക്സിക്യൂട്ടീവുമായ പീറ്റര്‍ ഫോള്‍ഡിംഗ് പറഞ്ഞു. നിക്കോളക്കായുള്ള തിരച്ചില്‍ ഇപ്പോഴും നടന്നു കൊണ്ടിരിക്കുകയാണ്. നിക്കോള ഈ പുഴയില്‍ തന്നെയാണോ വീണത് എന്ന് സ്ഥിരീകരിക്കാനോ മറ്റേതെങ്കിലും സാധ്യതകളുണ്ടോ എന്ന് പരിശോധിക്കാനും ഈ തിരച്ചില്‍ പോലീസിനെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിക്കോളയുടെ തിരോധാനത്തില്‍ ഇപ്പോഴും ദുരൂഹതയും അനിശ്ചിതത്വവും തുടരുന്നത് കുടുംബത്തിന് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണെന്ന് സുഹൃത്ത് എമ്മ ബിബിസിയോട് പറഞ്ഞു. ”നിക്കോള പുഴയില്‍ വീണു മരിച്ചതാണെന്നാണ് പോലീസിന്റെ അനുമാനം. അതിനെ പിന്തുണയ്ക്കുന്ന ചില തെളിവുകള്‍ ആവശ്യമാണ്. എങ്കിലേ ഇത് വിശ്വസിക്കാനാകൂ”, എമ്മ കൂട്ടിച്ചേര്‍ത്തു.

Next Post

ഒമാന്‍: തുര്‍ക്കിയയിലെ ഭൂകമ്ബം ഒമാനി പൗരന്മാര്‍ സുരക്ഷിതരെന്ന് അധികൃതര്‍

Thu Feb 9 , 2023
Share on Facebook Tweet it Pin it Email മസ്കത്ത്: തുര്‍ക്കിയയിലുണ്ടായ ഭൂകമ്ബത്തില്‍ മരിച്ചവരിലും പരിക്കേറ്റവരിലും ഒമാനി പൗരന്മാര്‍ ഇല്ലെന്ന് തുര്‍ക്കിയയിലെ ഒമാന്‍ എംബസിയുടെ ചുമതലയുള്ള കൗണ്‍സിലര്‍ ഇബ്രാഹിം ബിന്‍ സുലൈമാന്‍ പറഞ്ഞു. തുര്‍ക്കിയയിലുണ്ടായിരുന്ന നിരവധി പേരെ തുടക്കത്തില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍, അവരെ ഇപ്പോള്‍ ഫോണില്‍ ലഭ്യമാണ്. തുര്‍ക്കിയ പൗരനെ വിവാഹം കഴിച്ച്‌ ഇസ്‌കെന്‍ഡറുണ്‍ മേഖലയില്‍ താമസിക്കുന്ന ഒമാനി യുവതി സുരക്ഷിതയാണെന്ന് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. ഏത് സഹായത്തിനോ […]

You May Like

Breaking News

error: Content is protected !!