കുവൈത്ത്: മൂന്നു വ്യത്യസ്ത കേന്ദ്രങ്ങളില്‍ ഇനി മുതല്‍ ഇന്‍ഡ്യക്കാര്‍ക്ക് പാസ്പോര്‍ടും വിസയും ലഭിക്കും

കുവൈത്: കുവൈറ്റില്‍ മൂന്നു വ്യത്യസ്ത കേന്ദ്രങ്ങളില്‍ ഇനി മുതല്‍ ഇന്‍ഡ്യക്കാര്‍ക്ക് പാസ്പോര്‍ടും വിസയും ലഭിക്കും.

ഇന്‍ഡ്യന്‍ പാസ്പോര്‍ട്, വിസ, കോണ്‍സുലര്‍ കേന്ദ്രങ്ങള്‍ കുവൈതിലെ കുവൈത് സിറ്റി, ഫഹാഹീല്‍, അബ്ബാസിയ എന്നിവിടങ്ങളിലാണ് തുറന്നിരിക്കുന്നത്.

ഗവണ്‍മെന്റുകള്‍ക്കും പൗരന്മാര്‍ക്കുമായി ഇത്തരത്തിലൊരു സൗകര്യം ഒരുക്കിയതിന് ആഗോള സാങ്കേതിക-പ്രാപ്ത സേവന പങ്കാളിയായ ബി എല്‍ എസ് ഇന്റര്‍നാഷനലിനാണ് ഇക്കാര്യത്തില്‍ നന്ദി പറയേണ്ടത്. കുവൈതില്‍, ഇന്‍ഡ്യന്‍ അംബാസഡര്‍ സിബി ജോര്‍ജ് ആണ് കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഓരോ വര്‍ഷവും ഈ സൗകര്യങ്ങള്‍ വഴി ഏകദേശം 2,00,000 അപേക്ഷകള്‍ പ്രോസസ് ചെയ്യാമെന്നാണ് കോര്‍പറേഷന്റെ പ്രതീക്ഷ.

മികച്ച സേവനങ്ങള്‍, മെച്ചപ്പെട്ട സൗകര്യങ്ങള്‍ എന്നതാണ് പുതിയ കേന്ദ്രങ്ങളുടെ മുദ്രാവാക്യം എന്ന് ഉദ്ഘാടന വേളയില്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് അംബാസഡര്‍ സിബി ജോര്‍ജ് പറഞ്ഞു. സേവനങ്ങള്‍ വീട്ടിലേക്ക് അടുപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി അറ്റസ്റ്റേഷന്‍ സേവനങ്ങളും കേന്ദ്രങ്ങളിലേക്ക് മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.

കാനഡ, യുഎഇ, റഷ്യ, സിംഗപൂര്‍, ചൈന, മലേഷ്യ, ഒമാന്‍, ഓസ്ട്രിയ, പോളന്‍ഡ്, ലിത്വാനിയ, നോര്‍വേ ആന്‍ഡ് ഹോങ്കോംഗ് തുടങ്ങിയ രാജ്യങ്ങളില്‍ കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി ഇന്‍ഡ്യന്‍ ദൗത്യങ്ങളുടെ വിശ്വസ്ത പങ്കാളിയാണ് തങ്ങളെന്ന് ബി എല്‍ എസ് ഇന്റര്‍നാഷനലിന്റെ ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ ശിഖര്‍ അഗര്‍വാള്‍ പറഞ്ഞു.

ഇപ്പോള്‍ കുവൈതിലും ഞങ്ങളുടെ സേവനം വ്യാപിപ്പിക്കാന്‍ സാധിച്ചത് അഭിമാനകരമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഞങ്ങള്‍ ആപ്ലികേഷന്‍ നടപടിക്രമം ലളിതമാക്കുകയും മെച്ചപ്പെട്ട ഉപഭോക്തൃ സേവനത്തിനായി മൊത്തത്തിലുള്ള ആപ്ലികേഷന്‍ പ്രോസസിംഗ് സമയം ചുരുക്കുകയും ചെയ്തു. ഇത്തരം നടപടികളിലൂടെ ഇന്‍ഡ്യന്‍ മിഷനുകളുമായുള്ള ബന്ധം ശക്തിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫോടോകോപി, ഡോക്യുമെന്റ് പ്രിന്റിംഗ്, ഓണ്‍ലൈന്‍ രെജിസ്‌ട്രേഷന്‍, ഫോടോഗ്രാഫി, കൊറിയര്‍ ഡെലിവറി, ഫോം പൂരിപ്പിക്കല്‍, ഇന്‍ഗ്ലീഷ്/അറബിക് ടൈപിംഗ് എന്നിവയ്ക്ക് അപേക്ഷകരുടെ സൗകര്യാര്‍ഥം ഈ കേന്ദ്രങ്ങള്‍ അധിക സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. മുഴുവന്‍ ആപ്ലികേഷന്‍ പ്രോസസിംഗ് സമയവും കാര്യക്ഷമമാക്കുകയും കുറയ്ക്കുകയും ചെയ്തു. വാണിജ്യ, വ്യക്തിഗത, വിദ്യാഭ്യാസ പേപറുകള്‍ക്ക് ഈ കേന്ദ്രങ്ങളില്‍ സാക്ഷ്യപ്പെടുത്താനും അപേക്ഷകര്‍ക്ക് കഴിയും.

Next Post

യു.കെ: ഡികാപ്രിയോയും നടാഷ പൂനവാലെയും ഒന്നിച്ചുള്ള ചിത്രങ്ങള്‍ വൈറല്‍

Mon Feb 28 , 2022
Share on Facebook Tweet it Pin it Email ലണ്ടന്‍: സുപ്രസിദ്ധ ഹോളിവുഡ് നടന്‍ ലിയോനാര്‍ഡോ ഡികാപ്രിയോയും ( നടാഷ പൂനവാലെയും (Natasha Poonawalla) ഒന്നിച്ചുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. ലണ്ടനില്‍ ഒരു വിവാഹ ചടങ്ങില്‍ വച്ചാണ് ഇവര്‍ ഒന്നിച്ച്‌ സംസാരിക്കുന്ന ചിത്രം എടുത്തത്. പാപ്പരാസികളാണ് ഈ സ്വകാര്യ ചടങ്ങിലെ ചിത്രം എടുത്തത്. ലണ്ടന്‍ (London) ആസ്ഥാനമാക്കി പ്രവര്‍‍ത്തിക്കുന്ന ചാരിറ്റി സംഘാടകയാണ് നടാഷ. വില്ലോ പൂനവാലെ ഫൌണ്ടേഷന്‍ സ്ഥാപകയാണ് […]

You May Like

Breaking News

error: Content is protected !!