കുവൈത്ത്: ഹെൽത്ത് കാർഡും വർക്ക് പെർമിറ്റും ഇല്ലാത്ത ഡെലിവറി ജീവനക്കാരെ നാടുകടത്തും

കുവൈത്ത് സിറ്റി: ഹെല്‍ത്ത് കാര്‍ഡും വര്‍ക്ക് പെര്‍മിറ്റും ഇല്ലാത്ത ഡെലിവറി ജീവനക്കാരെ നാടുകടത്തുമെന്ന് കുവൈത്ത്. പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും സഹകരണത്തോടെ നിരീക്ഷണം ശക്തമാക്കാനാണ് അധികൃതരുടെ തീരുമാനം. സ്ഥാപനങ്ങള്‍ സ്വന്തം സ്‌പോണ്‍സര്‍ഷിപ്പിലുള്ള ജീവനക്കാരെ നിയമിക്കണമെന്ന് കുവൈത്ത് കര്‍ശന നിര്‍ദേശം നല്‍കി. ഭക്ഷ്യസ്ഥാപനങ്ങള്‍ക്ക് പുതിയ നിയമാവലിയും പുറത്തിറക്കിയിട്ടുണ്ട്.

രാജ്യത്തെ ഹോം ഡെലിവറി ജീവനക്കാര്‍ക്ക് ഏര്‍പ്പെടുത്തുന്ന പുതിയ മാനദണ്ഡങ്ങള്‍ ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് നേരത്തെ കുവൈത്ത് അറിയിച്ചിരുന്നു. ഹോം ഡെലിവറി ജീവനക്കാര്‍ക്ക് ഫുഡ് അതോറിറ്റിയില്‍ നിന്ന് ലഭിക്കുന്ന ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റ് ഏര്‍പ്പെടുത്തും. ഹോം ഡെലിവറി സേവനങ്ങള്‍ക്കായി ഉപയോഗിക്കുന്ന വാഹനങ്ങളില്‍ സ്ഥാപനത്തിന്റെ പേര് വ്യക്തമാക്കിയിരിക്കണം. കുവൈത്ത് മുനിസിപ്പാലിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ പ്രകാരമാണ് ഇത്തരം പ്രത്യേക സ്റ്റിക്കര്‍ പതിപ്പിക്കേണ്ടത്.

ഇത്തരം വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെ വിസ, അവര്‍ തൊഴിലെടുക്കുന്ന സ്ഥപനത്തിന്റേത് തന്നെയായിരിക്കണം. ഇത്തരം ജീവനക്കാര്‍ പ്രത്യേക യൂണിഫോം ധരിക്കണം. ഈ നിബന്ധനകള്‍ പാലിക്കുന്നതില്‍ വീഴ്ച്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കും. ഇത്തരം സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദ് ചെയ്യുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Next Post

ഒമാൻ: മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ച നിലയില്‍

Sun Sep 25 , 2022
Share on Facebook Tweet it Pin it Email മസ്‍കത്ത്: ഒമാനില്‍ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ച നിലയില്‍. ഇബ്രിയിലായിരുന്നു സംഭവം നടന്നത്. മലപ്പുറം തിരൂര്‍ സ്വദേശി സാബിത് (35) ആണ് മരിച്ചത്. വ്യാഴാഴ്ചയുണ്ടായ അപകടത്തിലായിരുന്നു അന്ത്യം. മൃതദേഹം ഇബ്രി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഒമാനില്‍ മെഡിക്കല്‍ റെപ്രസന്റേറ്റീവായി ജോലി ചെയ്‍തിരുന്ന സാബിതിന്റെ കുടുംബം ഒരാഴ്ച മുമ്ബാണ് നാട്ടിലേക്ക് മടങ്ങിയത്. ഭാര്യ – മുബീന. പിതാവ് – കമ്മുപ്പ […]

You May Like

Breaking News

error: Content is protected !!