ഒമാന്‍ പൊലീസ് 51 നുഴഞ്ഞുകയറ്റക്കാരെ അറസ്റ്റ് ചെയ്തു

മസ്കറ്റ്: റോയല്‍ ഒമാന്‍ പൊലീസ് 51 നുഴഞ്ഞുകയറ്റക്കാരെ അറസ്റ്റ് ചെയ്തു. ഒപ്പം രാജ്യത്തേക്ക് വന്‍തോതില്‍ പുകയില കടത്താനുള്ള നാല് ശ്രമങ്ങള്‍ പരാജയപ്പെടുത്തുകയും ചെയ്തു. ദോഫാര്‍ ഗവര്‍ണറേറ്റിലെ കോസ്റ്റ് ഗാര്‍ഡ് പൊലീസിന്റെ നേതൃത്വത്തിലാണ് നുഴഞ്ഞു കയറ്റക്കാരുടെ അറസ്റ്റ് ഉണ്ടായത്.

വന്‍തോതില്‍ പുകയില കൈവശം വെച്ച അഞ്ച് കള്ളക്കടത്തുകാരെ പിടികൂടുന്ന സമയത്താണ് 51 നുഴഞ്ഞുകയറ്റക്കാരെ റോയല്‍ ഒമാന്‍ പൊലീസിന് അറസ്റ്റ് ചെയ്യാന്‍ സാധിച്ചത്. പിടിയിലായ ഇവര്‍ക്കെതിരെ നിയമനടപടികള്‍ പൂര്‍ത്തിയാക്കിയെന്നും റോയല്‍ ഒമാന്‍ പോലീസിന്റെ അറിയിപ്പില്‍ പറയുന്നു.

Next Post

ഒമാന്‍: കാസര്‍കോട് സ്വദേശി ഒമാനില്‍ നിര്യാതനായി

Sat Oct 8 , 2022
Share on Facebook Tweet it Pin it Email മസ്‌കത്ത്: കാസര്‍കോട് സ്വദേശി ഒമാനിലെ സീബ് വാദി ബഹായിസ്സില്‍ നിര്യാതനായി. പെരുമ്ബട അബ്ദുല്‍ ഖാദറിന്‍റെ മകന്‍ അബ്ദുല്‍ റസാഖ് (38) ആണ് മരിച്ചത്. സീബില്‍ ഫുഡ് സ്റ്റഫ് സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു. മാതാവ്: പരേതയായ ഖദീജ. ഭാര്യ: റുഖിയ. മക്കള്‍: റിയ, റിഫ. സഹോദരങ്ങള്‍ മുഹമ്മദ് കുഞ്ഞി, ബഷീര്‍ (ദുബൈ), ഷാഫി, നാസര്‍, ഹമീദ്, അസീസ്, ലത്തീഫ്. […]

You May Like

Breaking News

error: Content is protected !!