യു. കെ : പതിനേഴാമത് ലണ്ടൻ ആറ്റുകാല്‍ പൊങ്കാല ഭക്തിസാന്ദ്രമായി

ലണ്ടൻ: ലണ്ടനിലെ ഹൈന്ദവ ആരാധന കേന്ദ്രങ്ങളില്‍ പ്രമുഖമായ ഈസ്റ്റ്ഹാം ശ്രീ മുരുകൻ ക്ഷേത്രത്തില്‍ നൂറു കണക്കിന് ഭഗവതി ഭക്തരുടെ പങ്കാളിത്വത്തോടെ ആറ്റുകാല്‍ പൊങ്കാല സംഘടിപ്പിച്ചു.

ലണ്ടനില്‍ നടന്ന പതിനേഴാമത് പൊങ്കാലമഹോത്സവത്തില്‍ ഈസ്റ്റ്ഹാം പാർലിമെന്റ് മെംബർ സർ സ്റ്റീഫൻ ടിംസ്, ന്യൂഹാം ബോറോ കൗണ്‍സില്‍ അധ്യക്ഷ കൗണ്‍സിലർ റോഹിനാ റഹ്മാൻ, ന്യൂഹാം കൗണ്‍സില്‍ മുൻ ചെയർ ലാക്മിനി ഷാ എന്നിവർ പങ്കെടുത്തു.

ബ്രിട്ടീഷ് ഏഷ്യൻ വുമണ്‍സ് നെറ്റ് വർക്ക് (മുൻ ആറ്റുകാല്‍ സിസ്റ്റേഴ്സ്) ചെയറും, മുഖ്യ സംഘാടകയും, സാമൂഹ്യപ്രവർത്തകയും, എഴുത്തുകാരിയുമായ ഡോ.ഓമന ഗംഗാധരനാണ് ലണ്ടനിലെ ആറ്റുകാല്‍ പൊങ്കാലക്ക് തുടക്കം കുറിച്ച്‌ നാളിതു വരെയായി നേതൃത്വം നല്‍കിപോരുന്നത്.

രാവിലെ ഒമ്ബതരക്ക് ശ്രീ മുരുകൻ ക്ഷേത്രത്തിലെ മുഖ്യപൂജാരിയുടെ നേതൃത്വത്തില്‍ പൂജാദികർമ്മങ്ങള്‍ ആരംഭിച്ച പൊങ്കാലക്ക് സ്ഥല പരിമിതിയും, സുരക്ഷയും കണക്കിലെടുത്ത് പഞ്ചനൈവേദ്യങ്ങള്‍ ഒറ്റ പാത്രത്തിലാണ് പാകം ചെയ്തത്. നൈവേദ്യം തയ്യാറായ ശേഷം ഭക്തജനങ്ങള്‍ക്ക് വിളമ്ബി നല്‍കി. ഊണും പച്ചക്കറികളും അടങ്ങിയ സദ്യയും സംഘാടകർ ഒരുക്കിയിരുന്നു.

സ്റ്റീഫൻ ടിംസ് എംപി, മേയർ രോഹിന, കൗണ്‍സിലർ ഷാ തുടങ്ങിയവർ ആശംസകള്‍ നേർന്ന് സംസാരിച്ചു. ഡോ.ഓമന ഗംഗാധരൻ നന്ദി പ്രകാശിപ്പിച്ചു.

നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങള്‍ നടത്തിപ്പോരുന്ന ബ്രിട്ടീഷ് ഏഷ്യൻ വുമണ്‍സ് നെറ്റ്വർക്ക്, ലണ്ടൻ ബ്രെസ്റ്റ് ക്യാൻസർ സൊസൈറ്റിയുടെ മുഖ്യ പ്രായോജകരുമാണ്. കേരളത്തിനു പുറത്ത് ആറ്റുകാലമ്മയുടെ സന്നിധാനത്തില്‍ ഏറ്റവും കൂടുതല്‍ വനിതകള്‍ സംഗമിക്കുന്ന ഒരു വേദി എന്ന നിലയില്‍ ശ്രീ മുരുകൻ ക്ഷേത്രത്തില്‍ നടക്കുന്ന പൊങ്കാല ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.

Next Post

കുവൈത്ത് : അംഘാര സ്ക്രാപ് യാര്‍ഡില്‍ തീപിടുത്തം; വാഹനങ്ങള്‍ കത്തി നശിച്ചു

Mon Mar 4 , 2024
Share on Facebook Tweet it Pin it Email കുവൈറ്റിലെ അംഘാര സ്‌ക്രാപ്‌യാർഡില്‍ നിരവധി വാഹനങ്ങള്‍ക്ക് തീപിടിച്ചു. തഹ്‌രീർ, ജഹ്‌റ, ഹർഫി കേന്ദ്രങ്ങളില്‍ നിന്നുള്ള അഗ്നിരക്ഷാ സേനാംഗങ്ങള്‍ ഉടൻ സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. അഗ്നിരക്ഷാ സേനാംഗങ്ങളുടെ പ്രവർത്തനം തീ വ്യാപിക്കുന്നത് തടയുകയും വൈകാതെ അണക്കുകയും ചെയ്തു. അപകടത്തില്‍ ആർക്കും കാര്യമായ പരിക്കുകളൊന്നും ഉണ്ടായില്ലെന്ന് അഗ്നിരക്ഷാ സേന അറിയിച്ചു.

You May Like

Breaking News

error: Content is protected !!