കുവൈത്ത്: കുവൈത്തില്‍ നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധനകള്‍ ശക്തമായി തുടരുന്നു

കുവൈത്തില്‍ നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധനകള്‍ ശക്തമായി തുടരുന്നു. ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധനകള്‍ നടത്തുന്നത്.

ഖൈത്താന്‍ പ്രദേശത്ത് നടത്തിയ പരിശോധനയില്‍ 39 പ്രവാസികളാണ് പിടിയിലായത്. വിവിധ രാജ്യക്കാരാണ് ഇവര്‍. താമസ നിയമം ലംഘിച്ചതിനാണ് ഇവരെ പിടികൂടിയത്. പിടിയിലായവരെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

അതേസമയം കുവൈത്തിലെ ഫര്‍വാനിയ ഗവര്‍ണറേറ്റിലെ വിവിധ സ്ഥലങ്ങളില്‍ കഴിഞ്ഞ നടത്തിയ പരിശോധനയില്‍ 40 താമസ, തൊഴില്‍ നിയമലംഘകരായ പ്രവാസികള്‍ പിടിയിലായിരുന്നു. വിവിധ രാജ്യക്കാരാണ് പിടിയിലായത്. ഫര്‍വാനിയയില്‍ നിന്നാണ് 19 പേരെ പിടികൂടിയത്. ഖൈത്താനില്‍ നിന്ന് 14ഉം അല്‍ സഹ്രയില്‍ നിന്ന് ഏഴും പേര്‍ അറസ്റ്റിലായതായി സെക്യൂരിറ്റി മീഡിയ വിഭാഗം അറിയിച്ചു.

Next Post

യുകെ: ബ്രിട്ടൻ കെഎംസിസി ഫാമിലി മീറ്റ് ഇന്ന് ഈസ്റ്റ് ഹാമിൽ

Sat Nov 5 , 2022
Share on Facebook Tweet it Pin it Email ബ്രിട്ടൻ കെഎംസിസി ഫാമിലി മീറ്റ് ഇന്ന് ഈസ്റ്റ് ഹാമിൽ വെച്ച് നടക്കുന്നു . യു കെ യുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് ആളുകൾ പങ്കെടുക്കും . പരിപാടി വിജയകരമാക്കാൻ എല്ലാവരും പങ്കെടുക്കണമെന്ന് ബ്രിട്ടൻ കെഎംസിസി ഭാരവാഹികൾ അറിയിച്ചു.

You May Like

Breaking News

error: Content is protected !!