യു.കെ: പണിമുടക്ക് പ്രഖ്യാപിച്ച് മിഡ്വൈഫുമാരും ഫിസിയോതെറാപ്പിസ്റ്റുകളും; ഫെബ്രുവരി ഏഴിന് സമരത്തിനിറങ്ങും

ലണ്ടന്‍: എന്‍എച്ച്എസിലെ നഴ്സുമാരും ആംബുലന്‍സ് ഡ്രൈവര്‍മാരും നടത്തുന്ന പണിമുടക്കുകള്‍ പരിഹരിക്കാത്ത സാഹചര്യത്തില്‍ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ സമരമുഖത്തേക്ക്. വെയില്‍സിലെ മിഡ്വൈഫുമാരാണ് എന്‍എച്ച്എസ് പണിമുടക്കുകളിലേക്ക് പുതുതായി എത്തുന്നത്. ഫെബ്രുവരി ഏഴിന് പണിമുടക്കിന് ഇറങ്ങുമെന്ന് റോയല്‍ കോളേജ് ഓഫ് മിഡ്വൈഫ്സ് വ്യക്തമാക്കി. ഒരു ദശകത്തിലേറെയായി തുടരുന്ന ശമ്പളമരവിപ്പിന് പുറമെ ഇക്കുറി ഓഫര്‍ ചെയ്ത തുക തികച്ചും അപമാനമാണെന്ന് കൂടി കുറ്റപ്പെടുത്തിയാണ് യൂണിയന്‍ പ്രഖ്യാപനം. ഇതേ ദിവസം ഫിസിയോതെറാപ്പിസ്റ്റുകളും സമരം പ്രഖ്യാപിച്ചിട്ടുണ്ട്.

ജോലിക്കാര്‍ക്കിടയിലെ ശക്തമായ അഭിപ്രായം തിരിച്ചറിയുന്നതായി വെയില്‍സ് ഗവണ്‍മെന്റ് പറഞ്ഞു. പ്രസവവേദന അനുഭവിക്കുന്നതും, എമര്‍ജന്‍സി പരിചരണം ആവശ്യമായതുമായ സ്ത്രീകളെ പണിമുടക്ക് ബാധിക്കില്ലെന്ന് ആര്‍സിഎം പറഞ്ഞു. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഒറ്റത്തവണ പേയ്മെന്റ് നല്‍കാമെന്ന് ആരോഗ്യ മന്ത്രി എലുനെഡ് മോര്‍ഗന്‍ നിര്‍ദ്ദേശം മുന്നോട്ട് വെച്ച ശേഷമാണ് പണിമുടക്ക് പ്രഖ്യാപനം.

ആദ്യമായി വെയില്‍സ് ആംബുലന്‍സ് സര്‍വ്വീസ് സൈനികരെ സഹായത്തിനായി വിളിച്ച ഘട്ടത്തിലാണ് പുതിയ സമരപ്രഖ്യാപനങ്ങള്‍. പണപ്പെരുപ്പത്തിന് മുകളില്‍ ശമ്പളവര്‍ദ്ധന വേണമെന്നാണ് റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് ആവശ്യപ്പെടുന്നത്. മിഡ്വൈഫുമാര്‍ക്ക് നാല് ശതമാനത്തിന് അടുത്താണ് ഓഫര്‍ ചെയ്തത്. മിഡ്വൈഫുമാര്‍ക്ക് പുറമെ മറ്റേണിറ്റി സപ്പോര്‍ട്ട് വര്‍ക്കേഴ്സും പണിമുടക്കില്‍ പങ്കെടുക്കും. ഫെബ്രുവരി ഏഴിന് സമരം നടത്തുമെന്ന് ചാര്‍ട്ടേഡ് സൊസൈറ്റി ഓഫ് ഫിസിയോതെറാപ്പിയും അറിയിച്ചു. വെയില്‍സ് എന്‍എച്ച്എസിലെ 1500 ഫിസിയോതെറാപ്പി ജീവനക്കാരെ പ്രതിനിധാനം ചെയ്യുന്നതാണ് സിഎസ്പി.

Next Post

ഒമാന്‍: ഒമാന്‍ തണുക്കുന്നു മഞ്ഞു പുതച്ച്‌ ജബല്‍ ശംസ്

Wed Jan 25 , 2023
Share on Facebook Tweet it Pin it Email ഒമാനിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ തണുപ്പ് ശക്തമായി. ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ താപനിലയാണ് പല ഭാഗങ്ങളിലും.മഞ്ഞിന്റെ വെള്ളപുതപ്പണിഞ്ഞ് മനോഹരിയായിരിക്കുകയാണ് ജബല്‍ ശംസ്. ഈ വര്‍ഷം ആദ്യമായി ഇവിടത്തെ താപനില മൈനസ് ഡിഗ്രി സെല്‍ഷ്യസിലെത്തി. മൈനസ് 2.1 ഡിഗ്രിയാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്.സൈഖില്‍ 4.9 ഡിഗ്രിയും നിസ്വയില്‍ 10.6 ഡിഗ്രിയും അല്‍ ഹംറയില്‍ 11.3 ഡിഗ്രിയും യങ്കലില്‍ 12.2 ഡിഗ്രി സെല്‍ഷ്യസുമാണ് […]

You May Like

Breaking News

error: Content is protected !!