യു.കെ: ഇനി ജയിച്ചാല്‍ മാത്രം പോര, നല്ല മാര്‍ക്കും വേണം, വിദേശ വിദ്യാര്‍ഥിക

ലണ്ടന്‍: വിദേശികള്‍ക്ക് വിസ അനുവദിക്കുന്നത് എങ്ങിനെ പരമാവധി കുറയ്ക്കാമെന്ന ഗവേഷണത്തിലാണ് ബ്രിട്ടന്റെ ഹോം ഓഫീസ്. രാജ്യത്തെ കുതിച്ചുയര്‍ന്ന നെറ്റ് മൈഗ്രേഷനാണ് ഹോം ഓഫീസിനെ കൊണ്ട് ഈ വിധം ചിന്തിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി പല നടപടികളും ബ്രിട്ടന്‍ പ്രഖ്യാപിക്കുന്നുണ്ട്. ഇപ്പോള്‍ ഡിഗ്രികള്‍ക്ക് തോല്‍ക്കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് വിസ നിഷേധിക്കാനാണ് ഹോം ഓഫീസ് നീക്കം. രാജ്യത്ത് തുടരാന്‍ ഗ്രാജുവേറ്റുകള്‍ക്ക് ഒരു നിശ്ചിത ‘ഗ്രേഡ്’ നേടേണ്ടിവരുമെന്ന നിലപാടാണ് ഹോം ഓഫീസ് ഉപദേശകര്‍ മുന്നോട്ട് വെച്ചിരിക്കുന്നത്. പഠനത്തിന് ശേഷം ജോലി കണ്ടെത്താനായി 100,000-ഓളം വിദ്യാര്‍ത്ഥികള്‍ ഉപയോഗിക്കുന്ന റൂട്ട് പുനഃപ്പരിശോധിക്കാന്‍ മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റിക്ക് ഹോം സെക്രട്ടറി ജെയിംസ് ക്ലെവര്‍ലി ഉത്തരവ് നല്‍കിയിട്ടുണ്ട്.

‘നിലവില്‍ ഗ്രാജുവേഷന് ഔദ്യോഗിക നിബന്ധനകളില്ല, പഠനം പൂര്‍ത്തിയാക്കിയാല്‍ മാത്രം മതിയാകും യൂണിവേഴ്സിറ്റി കോഴ്സിന് ഒരു പ്രത്യേക ഗ്രേഡ് വേണമെന്നുമില്ല. ഈ അവസ്ഥയാണ് ഗ്രാജുവേറ്റ് റൂട്ട് റിവ്യൂവില്‍ പരിശോധിക്കുക. കോഴ്സ് ഒരു നിശ്ചിത ഗ്രേഡ് നേടി പൂര്‍ത്തിയാക്കുന്ന കാര്യത്തിലാണ് നിയമസാധുത പരിശോധിക്കുന്നത്’, ചെയര്‍മാന്‍ പ്രൊഫസര്‍ ബ്രയാന്‍ ബെല്‍ പറഞ്ഞു.

കുടിയേറ്റക്കാര്‍ക്ക് 38700 പൗണ്ട് മിനിമം സാലറി പ്രഖ്യാപിച്ച നടപടി നിലവില്‍ യുകെയിലുള്ളവര്‍ക്ക് ബാധകമാണോയെന്ന കാര്യത്തില്‍ ആശയക്കുഴപ്പം നിലവിലുണ്ട്. വാര്‍ഷിക കുടിയേറ്റം 3 ലക്ഷമാക്കി കുറയ്ക്കാനുള്ള നടപടികള്‍ ഗവണ്‍മെന്റ് പ്രഖ്യാപിച്ചത് കുടിയേറ്റക്കാര്‍ക്ക് തിരിച്ചടി സമ്മാനിക്കുന്നുണ്ട്.

Next Post

ഒമാന്‍: ഒ.ഐ.സി.സി മുൻ അംഗം സിദ്ദിക്ക് ഹസ്സനെ കോണ്‍ഗ്രസില്‍ തിരിച്ചെടുത്തു

Fri Dec 15 , 2023
Share on Facebook Tweet it Pin it Email മസ്കത്ത്: ഒ.ഐ.സി.സി മുൻ നാഷണല്‍ കമ്മിറ്റി അധ്യക്ഷൻ സിദ്ദിക്ക് ഹസ്സനെതിരായ അച്ചടക്കനടപടി പിൻവലിച്ചു. അദ്ദേഹത്തെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതായി കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടി.യു രാധാകൃഷ്ണൻ അറിയിച്ചു. ഇത് സംബന്ധിച്ച കത്ത് ഒ.ഐ.സി.സി, ഇൻകാസ് ഗ്ലോബല്‍ ചെയര്‍മാൻ കുമ്ബളത്ത് ശങ്കരപ്പിള്ള, സിദ്ദിക്ക് ഹസ്സൻ എന്നിവര്‍ക്ക് കൈമാറി. ഖേദപ്രകടനം നടത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ പിൻവലിച്ചതെന്ന് കത്തില്‍ പറയുന്നു. സംഘടനാവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ […]

You May Like

Breaking News

error: Content is protected !!