ഒമാന്‍: ഇന്ത്യ ട്രാവല്‍ അവാര്‍ഡ് തിളക്കത്തില്‍ ഒമാന്‍ ടൂറിസം മന്ത്രാലയം

മസ്കത്ത്: ഇന്ത്യൻ തലസ്ഥാനമായി ന്യൂഡല്‍ഹിയില്‍ നടന്ന ‘ഇന്ത്യ ട്രാവല്‍ അവാര്‍ഡ് 2023’ല്‍ പുരസ്കാരം സ്വന്തമാക്കി ഒമാൻ ടൂറിസം മന്ത്രാലയം.

‘ഫാസ്റ്റസ്റ്റ് ഗ്രോയിങ് ടൂറിസം ബോര്‍ഡ് ട്രോഫിയാണ് ഒമാൻ നേടിയത്. ഹെറിറ്റേജ് ആൻഡ് ടൂറിസം മന്ത്രാലയത്തിലെ ടൂറിസം പ്രമോഷൻ ഡയറക്ടറേറ്റ് ജനറലിലെ ടൂറിസം പ്രമോഷൻ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ അസ്മ ബിൻത് സലേം അല്‍ ഹജാരി അവാര്‍ഡ് ഏറ്റുവാങ്ങി. ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്ന ഒമാന്‍റെ റോഡ് ഷോകളിലെ മന്ത്രാലയത്തിന്റെ പ്രതിനിധി സംഘത്തിലെ അംഗമാണിവര്‍.

ബഹുമതിയില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ടെന്ന് ചടങ്ങില്‍ സംസാരിച്ച അല്‍ ഹജായി പറഞ്ഞു. ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി പൈതൃക, ടൂറിസം മന്ത്രാലയം നടത്തുന്ന പ്രമോഷനല്‍ പ്രവര്‍ത്തനങ്ങളെ ഈ പുരസ്കാരം പ്രതിഫലിപ്പിക്കുന്നുണ്ടെന്ന് അവര്‍ പറഞ്ഞു. ട്രാവല്‍ ആൻഡ് ഹോസ്പിറ്റാലിറ്റി വ്യവസായത്തിലെ ആഗോള കമ്ബനികളുടെയും സ്ഥാപനങ്ങളുടെയും നേട്ടങ്ങളെ പരിഗണിച്ചാണ് ഇന്ത്യ ട്രാവല്‍ അവാര്‍ഡുകള്‍ നല്‍കുന്നത്. ടൂറിസം മന്ത്രാലയത്തിന്റെ പിന്തുണയോടെയുള്ള അവാര്‍ഡ് ഇന്ത്യയിലെ ടൂറിസം മേഖലയിലെ പ്രമുഖ കമ്ബനികളുടെ ഇലക്‌ട്രോണിക് വോട്ടിങ്ങിനെ അടിസ്ഥാനമാക്കിയാണ് നല്‍കുന്നത്.

ഈ വര്‍ഷത്തെ ആദ്യ അഞ്ച് മാസങ്ങളില്‍ സുല്‍ത്താനേറ്റിലേക്ക് വന്ന വിനോദസഞ്ചാരികളുടെ എണ്ണം 1,548,630 ആണ്. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്ബോള്‍ 95.1 ശതമാനത്തിന്‍റെ വര്‍ധനവാണുണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 3,55,459 ഇന്ത്യൻ യാത്രക്കാരാണ് ഒമാൻ സന്ദര്‍ശിച്ചത്. 2021ല്‍ ഇത് 106,042 യാത്രക്കാരായിരുന്നു. രാജ്യത്തേക്ക് വരുന്ന വിനോദ സഞ്ചാരികളില്‍ 12.2 ശതമാനവും ഇന്ത്യക്കാരാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. അതേസമയം, സുല്‍ത്താനേറ്റിന്‍റെ ടൂറിസം സാധ്യതകള്‍ പരിചയപ്പെടുത്തുന്ന പ്രമോഷനല്‍ കാമ്ബയിൻ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുകയാണ്.

പൈതൃക, ടൂറിസം മന്ത്രാലയത്തിന്‍റെ നേതൃത്വത്തില്‍ ഡല്‍ഹി, ജയ്പുര്‍, കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളിലാണ് പരിപാടി. ഈ മാസം അവസാനംവരെ തുടരും. ഒമാനും ഇന്ത്യയും തമ്മിലുള്ള നിലവിലുള്ള ബന്ധം ശക്തിപ്പെടുത്തുക, സമ്ബന്നമായ ഒമാനി ചരിത്ര പൈതൃകം, പ്രകൃതിരമണീയമായ ടൂറിസം സാധ്യതകള്‍, വിവാഹങ്ങള്‍, ഇവന്റുകള്‍, കോണ്‍ഫറൻസ്, എക്സിബിഷൻ ടൂറിസം തുടങ്ങി നിരവധി ടൂറിസം സാധ്യതകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുപുറമെ ആകര്‍ഷകമായ സ്ഥലങ്ങളും വൈവിധ്യമാര്‍ന്ന അനുഭവങ്ങളും ഉയര്‍ത്തിക്കാട്ടുകയുമാണ് കാമ്ബയിൻ ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ ടൂറിസം മേഖലയിലെ പങ്കാളികള്‍ക്ക് ഹോട്ടലുകള്‍, ടൂര്‍ ഓപറേറ്റര്‍മാര്‍, എയര്‍ലൈനുകള്‍, പൈതൃക, ടൂറിസം മന്ത്രാലയത്തിന്റെ പ്രതിനിധികള്‍ എന്നിവയുള്‍പ്പെടെ ഒമാനി ടൂറിസം രംഗത്തെ ആളുകളെ ബന്ധപ്പെടാനുള്ള അവസരവും കാമ്ബയിന്‍റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

Next Post

കുവൈത്ത്: കുവൈത്തില്‍ മസാജ് കേന്ദ്രങ്ങളില്‍ സദാചാര വിരുദ്ധ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടെന്ന കേസില്‍ 15 പ്രവാസികള്‍ അറസ്റ്റില്‍

Thu Jul 27 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കുവൈത്തില്‍ മസാജ് കേന്ദ്രങ്ങളില്‍ സദാചാര വിരുദ്ധ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടെന്ന കേസില്‍ 15 പ്രവാസികളെ അറസ്റ്റ് ചെയ്തു. മോറല്‍സ് പ്രൊട്ടക്ഷന്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം നടത്തിയ പരിശോധനയിലാണ് വിവിധ രാജ്യക്കാരായ 15 പേര്‍ പിടിയിലായത്. സാല്‍മിയ, ഹവല്ലി എന്നിവിടങ്ങളിലെ മൂന്ന് മസാജ് കേന്ദ്രങ്ങളില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കുറ്റാന്വേഷണ വിഭാഗം, പ്രത്യേകിച്ച്‌ പബ്ലിക് മോറല്‍സ് പ്രൊട്ടക്ഷന്‍ വിഭാഗം […]

You May Like

Breaking News

error: Content is protected !!