കുവൈത്ത്: ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ‘ഇന്ത്യ ഉത്സവ്’ ആഘോഷം

കുവൈത്ത്സിറ്റി: ഇന്ത്യയുടെ 75ാമത് ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷഭാഗമായി മേഖലയിലെ പ്രമുഖ റീട്ടെയിലറായ ലുലു ഹൈപ്പർമാർക്കറ്റില്‍ ‘ഇന്ത്യ ഉത്സവ്’ എന്ന പേരില്‍ പ്രത്യേക പ്രമോഷൻ ആരംഭിച്ചു.

‘ഇന്ത്യ ഉത്സവ്’ അല്‍ റായ് ഔട്ട്‌ലെറ്റില്‍ ഇന്ത്യൻ അംബാസഡർ ഡോ.ആദർശ് സ്വൈക ഉദ്ഘാടനം ചെയ്തു. എംബസി കൗണ്‍സിലർ- കൊമേഴ്‌സ് സഞ്ജയ് കെ.മുലുക, ലുലു കുവൈത്ത് ഉന്നത മാനേജ്‌മെന്‍റ് പ്രതിനിധികള്‍ എന്നിവർ പങ്കെടുത്തു.

ജനുവരി 30 വരെ തുടരുന്ന പ്രമോഷനില്‍ ഇന്ത്യൻ ബ്രാൻഡഡ് ഉല്‍പന്നങ്ങളുടെ വിശാലമായ ശ്രേണിയില്‍ അതിശയകരമായ കിഴിവുകളും ഓഫറുകളും വാഗ്ദാനം ചെയ്യുന്നു.

പലചരക്ക് സാധനങ്ങള്‍, മാംസം, പഴങ്ങള്‍, പച്ചക്കറികള്‍, ഭക്ഷ്യേതര ഇനങ്ങള്‍, സൗന്ദര്യവർധക വസ്തുക്കള്‍, പുതിയതും ശീതീകരിച്ചതുമായ ഇനങ്ങള്‍, ഫാഷൻ, വസ്ത്രങ്ങള്‍, പാദരക്ഷകള്‍ എന്നിവക്കു പ്രത്യേക കിഴിവുകളും ഓഫറുകളും ഉണ്ട്. ഇന്ത്യൻ സാരികള്‍, ചുരിദാറുകള്‍ എന്നിവയില്‍ പകുതി തിരിച്ചടവ് ലഭിക്കുന്ന പ്രത്യേക പ്രമോഷനും ഉണ്ട്.

ഇന്ത്യൻ സ്മാരകങ്ങളുടെ കട്ടൗട്ടുകള്‍, `വന്ദേ ഭാരത്’ ട്രെയിനിന്‍റെ ക്രിയാത്മകമായ പ്രദർശനം എന്നിവയുള്‍പ്പെടെ നിരവധി ആകർഷണങ്ങളും ഇന്ത്യ ഉത്സവിന്‍റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ജനപ്രിയ ഇന്ത്യൻ വിഭവങ്ങളുടെ ഫുഡ് സ്റ്റാളുകള്‍ സന്ദർശിച്ച്‌ ഇഷ്ടമുള്ളവ വാങ്ങാം. ഭക്ഷണങ്ങളുടെ സാമ്ബിള്‍ കൗണ്ടറുകളും ഉണ്ട്. പ്രമോഷന്‍റെ ഭാഗമായി ഇന്ത്യൻ സ്‌കൂള്‍ വിദ്യാർഥികള്‍ക്ക് ‘ഇന്ത്യൻ ഫാൻസി ഡ്രസ് കോമ്ബറ്റീഷൻ’ സംഘടിപ്പിച്ചു. 400ലധികം വിദ്യാർഥികള്‍ മത്സരത്തില്‍ പങ്കെടുത്തു. ഒന്നും രണ്ടും മൂന്നും സമ്മാന ജേതാക്കള്‍ക്ക് സമ്മാന വൗച്ചറുകളും സർട്ടിഫിക്കറ്റുകളും ട്രോഫികളും പങ്കെടുത്തവർക്ക് പ്രോത്സാഹന സമ്മാനങ്ങളും ലഭിച്ചു. ‘ഗ്രേറ്റ് ഇന്ത്യൻ ക്വിസ്’ ക്വിസ് മത്സര വിജയികള്‍ക്കും സമ്മാന വൗച്ചർ, സർട്ടിഫിക്കറ്റ്, മെഡലുകള്‍, ട്രോഫി എന്നിവ സമ്മാനിച്ചു. വിദ്യാർഥികളുടെ ദേശഭക്തി ഗാനാലാപനവും നടന്നു.

Next Post

യു.കെ: കുതിച്ചുയരുന്ന ഫീസും പുതിയ നിബന്ധനകളും വിദ്യാര്‍ഥി വിസകള്‍ക്ക് തിരിച്ചടിയാകുന്നു

Sun Jan 28 , 2024
Share on Facebook Tweet it Pin it Email ലണ്ടന്‍: എംബിഎ പഠിക്കാനായി യുകെയില്‍ പോകുന്നത് വിദേശ വിദ്യാര്‍ത്ഥികളുടെ ഒരു പതിവ് രീതിയാണ്. എന്നാല്‍ കുതിച്ചുകയറുന്ന ഫീസും, പുതിയ യുകെ നിയന്ത്രണങ്ങളും ചേര്‍ന്ന് ദൈര്‍ഘ്യമേറിയ പ്രോഗ്രാമുകള്‍ക്കുള്ള ഡിമാന്‍ഡ് ഇടിച്ചതായി ലണ്ടന്‍ ബിസിനസ്സ് സ്‌കൂള്‍ വൈസ്-ഡീന്‍ ചൂണ്ടിക്കാണിക്കുന്നു. ദൈര്‍ഘ്യം കുറഞ്ഞ കോഴ്സുകള്‍ക്ക് ഡിമാന്‍ഡ് വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് 15-21 മാസം വരെ ദൈര്‍ഘ്യമുള്ള മാസ്റ്റര്‍ ഓഫ് ബിസിനസ്സ് അഡ്മിനിസ്ട്രേഷന്‍ ഡിഗ്രി പ്രോഗ്രാം […]

You May Like

Breaking News

error: Content is protected !!