കുവൈത്ത്: കനത്ത മഴയില്‍ വെള്ളക്കെട്ട് – കുവൈത്തിലെ പ്രധാന റോഡുകള്‍ അടച്ചു

കുവൈറ്റ്‌ : കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ട് മൂലം ഫഹാഹീലിലെ നിരവധി റോഡുകള്‍ അടച്ചതായി കുവൈറ്റ് മന്ത്രാലയം. ഉമ്മുല്‍- ഹൈമാനിലേക്കുള്ള ഫഹാഹീല്‍ റോഡ്, അല്‍-കൗട്ട് കോംപ്ലക്‌സിലേക്കുള്ള ഫഹാഹീല്‍ തീരദേശ റോഡ്, ഷുഐബ പോര്‍ട്ട് വെയര്‍ഹൗസ് റോഡ് തുടങ്ങിയവ അടച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ആലിപ്പഴത്തോടൊപ്പമുള്ള ഇടത്തരം മുതല്‍ കനത്ത ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള കാലാവസ്ഥാ മുന്നറിയിപ്പും കേന്ദ്രം നല്‍കി. കാറ്റ് മണിക്കൂറില്‍ 55 കി.മീ കവിയാന്‍ സാധ്യതയുണ്ട്. ചില പ്രദേശങ്ങളില്‍ ദൃശ്യപരത കുറയും. കനത്ത മഴയെത്തുടര്‍ന്ന് നിരവധി പ്രധാന റോഡുകളില്‍ വെള്ളം കെട്ടിനിന്നതിനെത്തുടര്‍ന്നാണ് റോഡുകള്‍ അടച്ചത്.

Next Post

കുവൈത്ത്: സ്വദേശിവത്കരണം - കുവൈത്തില്‍ സര്‍ക്കാര്‍ സ്‌കൂളിലെ വിദേശി അധ്യാപകര്‍ക്കും തിരിച്ചടിയാകും

Wed Dec 28 , 2022
Share on Facebook Tweet it Pin it Email കുവൈത്തില്‍ സ്വദേശിവത്കരണം ശക്തമാക്കുകയാണ്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന വിദേശി അധ്യാപകരെ സ്വദേശിവത്കരണത്തിന്റെ ഭാഗമായി അടുത്ത അധ്യയന വര്‍ഷം ഒഴിവാക്കുമെന്ന് വിദ്യഭ്യാസ മന്ത്രി ഹമദ് അള്‍ അദ്വാനി പറഞ്ഞു. എന്നാല്‍ യോഗ്യരായ സ്വദേശികളുടെ കുറവ് അനുഭവപ്പെടുന്ന വിഷയങ്ങളില്‍ വിദേശി അധ്യാപകരെ നിലനിര്‍ത്തുമെന്ന് മന്ത്രി വ്യക്തമാക്കി.

You May Like

Breaking News

error: Content is protected !!