യു.എസ്.എ: ഇന്ത്യന്‍ നിര്‍മ്മിത കോവിഷീല്‍ഡ്​ വാക്​സിന്‍റെ രണ്ട്​ ഡോസാണ്​ താന്‍ സ്വീകരിച്ചിരിക്കുന്നതെന്ന്​ യു.എന്‍ ജനറല്‍ അസംബ്ലി പ്രസിഡന്‍റ്​ അബ്​ദുല്ല ഷാഹിദ്

വാഷിങ്​ടണ്‍: ഇന്ത്യന്‍ നിര്‍മ്മിത കോവിഷീല്‍ഡ്​ വാക്​സിന്‍റെ രണ്ട്​ ഡോസാണ്​ താന്‍ സ്വീകരിച്ചിരിക്കുന്നതെന്ന്​ യു.എന്‍ ജനറല്‍ അസംബ്ലി പ്രസിഡന്‍റ്​ അബ്​ദുല്ല ഷാഹിദ്​.

“ഇന്ത്യ നിര്‍മ്മിച്ച കോവിഷീല്‍ഡ്​ വാക്​സിനാണ്​ സ്വീകരിച്ചത്​. ലോകത്തെ മറ്റ്​ പല രാജ്യങ്ങളും ഇതേ വാക്​സിനാണ്​ ഉപയോഗിക്കുന്നത്​.വാക്​സിനെ കുറിച്ച്‌​ നിരവധി സാ​ങ്കേതിക ചോദ്യങ്ങള്‍ നിങ്ങള്‍ക്ക്​ എന്നോട്​ ചോദിക്കാനുണ്ടാവും. ഞാന്‍ ഇന്ത്യയില്‍ നിന്നും കോവിഷീല്‍ഡ്​ വാക്​സിനാണ്​ സ്വീകരിച്ചിരിക്കുന്നത്​. എത്ര രാജ്യങ്ങള്‍ വാക്​സിന്‍ അംഗീകരിച്ചുവെന്ന്​ അറിയില്ല. പക്ഷേ ഭൂരിപക്ഷം രാജ്യങ്ങള്‍ക്ക്​ ലഭിച്ച്‌​ കോവിഷീല്‍ഡാണ് .” യു.എന്‍ ജനറല്‍ അസംബ്ലി പ്രസിഡന്‍റ്​ പറഞ്ഞു.

ആസ്​ട്രസെനിക്ക വികസിപ്പിച്ചെടുത്ത വാക്​സിന്‍ ‘കോവിഷീല്‍ഡ്’​ എന്ന പേരിലാണ്​ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത്​. 66 മില്യണ്‍ ഡോസ്​ വാക്​സിന്‍ ഇതുവരെ നൂറോളം രാജ്യങ്ങളിലേക്ക്​ കയറ്റി അയച്ചിട്ടുണ്ട്​. അബ്​ദുല്ല ഷാഹിദിന്‍റെ സ്വദേശമായ മാലിദ്വീപിലേക്ക്​ 3.12 ലക്ഷം ഡോസ്​ വാക്​സിന്‍ ഇന്ത്യ കയറ്റുമതി ചെയ്തിട്ടുണ്ട് .

Next Post

ഒമാൻ: ഷഹീന്‍ ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടം - മുന്നുപേര്‍ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്തു

Sun Oct 3 , 2021
Share on Facebook Tweet it Pin it Email ഷഹീന്‍ ചുഴലിക്കാറ്റില്‍ ഒമാനില്‍ വ്യാപക നാശനഷ്ടം. മുന്നുപേര്‍ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്തു. മസ്‌കത്ത് ഗവര്‍ണറേറ്റിലെ അല്‍ അമീറാത്തിലെ വെള്ളകെട്ടില്‍ വീണ് കുട്ടിയും, റുസൈല്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ കെട്ടിടം തകര്‍ന്ന് രണ്ട് ഏഷ്യക്കാരുമാണ് മരിച്ചത്. വാദി മുറിച്ച്‌ കടക്കുന്നതിനിടെയാണ് ഒരാളെ കാണാതായത്. താമസിച്ചിരുന്ന കെട്ടിത്തിന്റെ മുകളിലേക്ക് മണ്ണിടിഞ്ഞാണ് ഏഷ്യകാരായ രണ്ടുപേര്‍ മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. മസ്‌കത്തിലേതടക്കം പല പ്രധാന […]

You May Like

Breaking News

error: Content is protected !!