കുവൈത്ത്: ഒമിക്രോൺ – അതീവ ജാഗ്രത പുലർത്തണം – ടൂറിസ്റ്റ് വിസയ്ക്ക് നിയന്ത്രണം

കുവൈത്ത് സിറ്റി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ച്‌ കുവൈത്ത്.

ഒമിക്രോണ്‍ സാന്നിധ്യം ഗള്‍ഫ് മേഖലയിലും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നാണ് നിര്‍ദ്ദേശം. നിലവില്‍ രാജ്യത്തെ സാഹചര്യം സുസ്ഥിരമാണെന്ന് സര്‍ക്കാര്‍ അറിയിച്ചു.

വാക്‌സിന്‍ എടുത്ത സ്വദേശികളും വിദേശികളും ബൂസ്റ്റര്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ സന്നദ്ധരാകണമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ അഭ്യര്‍ത്ഥിക്കുന്നത്. ആരോഗ്യ സുരക്ഷ സംബന്ധിച്ച്‌ അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

വാക്‌സീന്‍ സ്വീകരിക്കുന്നതിനൊപ്പം മാസ്‌ക് ധരിക്കുന്ന കാര്യത്തിലും എല്ലാവരും ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍ വക്താവ് താരീഖ് അല്‍ മുസറം പറഞ്ഞു. അതേസമയം ഒമിക്രോണ്‍ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ടൂറിസ്റ്റ് വിസ നല്‍കുന്നതിനു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ അധികൃതര്‍ തീരുമാനിച്ചു.

ടൂറിസ്റ്റ് വിസ അനുവദിക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയതോടെ ദിവസം 600 ലേറെ അപേക്ഷ ലഭിക്കുന്നുണ്ട്. 53 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണു കുവൈത്ത് ടൂറിസ്റ്റ് വിസ അനുവദിക്കുന്നത്. ടൂറിസ്റ്റ് വിസകള്‍ക്ക് ഇനി കര്‍ശന നിയന്ത്രണങ്ങളായിക്കും ഏര്‍പ്പെടുത്തുക.

Next Post

ഒമാൻ: തൊഴിലാളികളുടെ രജിസ്​ട്രേഷൻ സമയപരിധി നീട്ടിനല്‍കി

Fri Dec 3 , 2021
Share on Facebook Tweet it Pin it Email മ​സ്‌​ക​ത്ത്: വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ തൊ​ഴി​ല്‍ക്ക​രാ​ര്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്യു​ന്ന​തി​ന് സ​മ​യ​പ​രി​ധി നീ​ട്ടി​ന​ല്‍കി തൊ​ഴി​ല്‍ മ​ന്ത്രാ​ല​യം. ഇൗ ​മാ​സം 31വ​രെ​യാ​ണ്​ സ്വ​കാ​ര്യ ക​മ്ബ​നി​ക​ള്‍ വി​ദേ​ശ​ജീ​വ​ന​ക്കാ​രു​ടെ ക​രാ​ര്‍വി​വ​ര​ങ്ങ​ള്‍ മ​ന്ത്രാ​ല​യം പോ​ര്‍ട്ട​ലി​ല്‍ രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ന് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. തൊ​ഴി​ല്‍മ​ന്ത്രാ​ല​യം പോ​ര്‍ട്ട​ലി​ല്‍ തൊ​ഴി​ലു​ട​മ​ക​ളാ​ണ് ക​രാ​ര്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്യേ​ണ്ട​ത്.

You May Like

Breaking News

error: Content is protected !!