യു.കെ: വിദേശ നിക്ഷേപകര്‍ക്കുള്ള ഗോള്‍ഡന്‍ വിസ പദ്ധതി നിർത്തലാക്കാനൊരുങ്ങി യുകെ – പ്രഖ്യാപനം അടുത്തയാഴ്ച

ടയര്‍ 1 നിക്ഷേപക വിസകളുമായി ബന്ധപ്പെട്ട് യുകെ സര്‍ക്കാര്‍ അടുത്തയാഴ്ച നിര്‍ണായക പ്രഖ്യാപനം നടത്തുമെന്ന റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ച്‌ സര്‍ക്കാര്‍ വൃത്തങ്ങള്‍.

വിദേശ നിക്ഷേപകര്‍ക്കുള്ള ഗോള്‍ഡന്‍ വിസ പദ്ധതി ഉപേക്ഷിക്കാനുള്ള തീരുമാനമായിരിക്കും വരാനിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. കുറഞ്ഞത് 2 മില്യണ്‍ പൗണ്ടിന്റെ നിക്ഷേപം നടത്തുന്നവര്‍ക്ക് താമസാവകാശം (Residency) വാഗ്ദാനം ചെയ്യുന്നതായിരുന്നു പദ്ധതി. യുകെയില്‍ (UK) നിക്ഷേപം നടത്താന്‍ യൂറോപ്യന്‍ യൂണിയന് പുറത്തുള്ള സമ്ബന്നരെ പ്രോത്സാഹിപ്പിക്കുന്നതിനായി 2008ലാണ് ഈ പദ്ധതി അവതരിപ്പിച്ചത്.

ഗോള്‍ഡന്‍ വിസ എന്നും വിളിക്കാറുള്ള ടയര്‍ 1 നിക്ഷേപക വിസ, 2 മില്യണ്‍ പൗണ്ടോ അതില്‍ കൂടുതലോ നിക്ഷേപം നടത്തുന്നവര്‍ക്ക് യുകെയില്‍ താമസാവകാശം വാഗ്ദാനം ചെയ്യുന്നതാണ്. അവരോടൊപ്പം കുടുംബങ്ങള്‍ക്കും റെസിഡന്‍സി അവകാശങ്ങള്‍ ബാധകമാണ്. മാത്രമല്ല, ഈ വിസയുള്ളവര്‍ക്ക് യുകെയില്‍ സ്ഥിരതാമസത്തിന് അപേക്ഷിക്കാം. എത്രത്തോളമാണ് നിക്ഷേപം എന്നതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും നടപടിക്രമങ്ങളുടെ വേഗത നിര്‍ണയിക്കുക.

2 മില്യണ്‍ പൗണ്ട് നിക്ഷേപം നടത്തുന്നവര്‍ക്ക് അഞ്ച് വര്‍ഷത്തിനുള്ളില്‍ അപേക്ഷയ്ക്ക് അനുമതി ലഭിക്കും. 5 മില്യണ്‍ പൗണ്ട് നിക്ഷേപം നടത്തുന്നവര്‍ക്ക് മൂന്ന് വര്‍ഷവും 10 മില്യണ്‍ പൗണ്ട് നിക്ഷേപം നടത്തുന്നവര്‍ക്ക് 2 വര്‍ഷവുമാണ്‌ ഇതിനുള്ള കാലാവധി.

അപേക്ഷകര്‍ക്കായുള്ള അക്കൗണ്ടുകള്‍ ആരംഭിക്കുന്നതിനു മുമ്ബ് ബാങ്കുകളും ചില പരിശോധനകള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. വിവിധ കമ്ബനികളുടെ ശൃംഖലയിലൂടെയാണ് ഫണ്ടുകള്‍ നിക്ഷേപിക്കുന്നതെങ്കില്‍ കൂടുതല്‍ പേപ്പര്‍ വര്‍ക്കുകള്‍ ആവശ്യമായി വരും.

2020 ല്‍ യുകെയിലെ റഷ്യന്‍ സ്വാധീനത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടിന്റെ ഭാഗമായി ടയര്‍ 1 വിസകള്‍ അംഗീകരിക്കുന്നതില്‍ കൂടുതല്‍ ശക്തമായ സമീപനം സ്വീകരിക്കണമെന്ന് പാര്‍ലമെന്റിന്റെ രഹസ്യാന്വേഷണ സുരക്ഷാ സമിതി ആവശ്യപ്പെട്ടിരുന്നു.

Next Post

കേരളത്തില്‍ 10 ജില്ലകൾ ഭരിക്കുന്നത് വനിതാ കളക്ടര്‍മാ‍ര്‍

Sat Feb 26 , 2022
Share on Facebook Tweet it Pin it Email തിരുവനന്തപുരം: കേരളത്തില്‍ വനിതാ കളക്ടര്‍മാ‍ര്‍ ഭരിക്കുന്ന ജില്ലകളുടെ എണ്ണം പത്തായി. 14 ജില്ലകളില്‍ 10 ജില്ലകളും ഇപ്പോള്‍ ഭരിക്കുന്നത് വനിതാ കളക്ടര്‍മാരാണ്. നേരത്തേ ഒമ്ബത് ഉണ്ടായിരുന്നത് ആലപ്പുഴ കളക്ടറായി ഡോ രേണു രാജിനെ ബുധനാഴ്ച നിയമിച്ചതോടെ പത്താകുകയായിരുന്നു. ഇത് സംസ്ഥാനത്തിന്റെ റെക്കോര്‍ഡ് നേട്ടം തന്നെയാണ്. ആദ്യമായാണ് ഇത്തരമൊരു സ്ത്രീ മുന്നേറ്റം കേരളത്തിലുണ്ടാകുന്നത്. തി​രു​വ​ന​ന്ത​പു​രത്ത് ​ന​വ്ജ്യോ​ത് ഖോ​സ, കൊ​ല്ലം ജില്ലയില്‍ […]

You May Like

Breaking News

error: Content is protected !!