കുവൈത്ത് സിറ്റി: 2021 ല്‍ കുവൈത്ത് വിലക്കേര്‍പ്പെടുത്തിയത് 139 വെബ്‌സൈറ്റുകള്‍ക്ക്. വിവിധ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ടാണ് ഇത്രയധികം വെബ്‌സൈറ്റുകള്‍ക്ക് കുവൈത്ത് വിലക്കേര്‍പ്പെടുത്തിയത്.
രാജ്യത്തെ സദാചാരമൂല്യങ്ങള്‍ക്ക് നിരക്കാത്തതായ ഉള്ളടക്കങ്ങള്‍, വിവിധ തട്ടിപ്പുകള്‍ ലക്ഷ്യമിട്ടുള്ള ഉള്ളടക്കം തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഈ വെബ്‌സൈറ്റുകള്‍ നിരോധിച്ചത്.
പകര്‍പ്പവകാശലംഘനം, സ്വകാര്യതയുടെ ലംഘനം, സ്വകാര്യ, സാമ്ബത്തിക വിവരങ്ങള്‍ തട്ടിയെടുക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ലംഘനങ്ങള്‍ നടത്തിയ വെബ്‌സൈറ്റുകളും കുവൈത്ത് നിരോധിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
