കുവൈത്ത്: കുവൈത്തിലെ രാഷ്ട്രീയ തടവുകാര്‍ക്ക് അമീറിന്റെ പൊതുമാപ്പ്

കുവൈത്ത് സിറ്റി: കുവൈത്തില്‍ രാഷ്ട്രീയ തടവുകാര്‍ക്ക് അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ് പൊതുമാപ്പ് പ്രഖ്യാപിച്ചു. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കപ്പെടുന്നതോടെ രാഷ്ട്രീയ കേസുകളില്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് അമീര്‍ നല്‍കിയ പൊതുമാപ്പ് പ്രാബല്യത്തിലാകും.

മന്ത്രിസഭ ഉത്തരവ് അംഗീകരിച്ചതിന് പിന്നാലെയാണ് അമീര്‍ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ഉപ പ്രധാനമന്ത്രിയും കാബിനറ്റ്കാര്യ മന്ത്രിയുമായ ബറാക് അല്‍ ഷതാന്‍ അറിയിച്ചു.ഭരണഘടനയുടെ 75 വകുപ്പ് അനുസൃതമായാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്. വിവിധ കുറ്റങ്ങളില്‍ തടവിലായ സ്വദേശികള്‍ക്കാണ് പൊതുമാപ്പ് ആനുകൂല്യം ലഭിക്കുക. കഴിഞ്ഞ വര്‍ഷം പാര്‍ലിമെന്റ് കയ്യേറ്റക്കേസിലും മറ്റും ഉള്‍പ്പെട്ട് വിദേശങ്ങളില്‍ രാഷ്ട്രീയ അഭയം തേടിയ മുന്‍ എംപിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കുവൈത്ത് പൊതുമാപ്പ് നല്‍കിയിരുന്നു.

പൊതുമാപ്പിന് അര്‍ഹരായ തടവുകാരുടെ പേരുവിവരങ്ങള്‍ തയാറാക്കാന്‍ മന്ത്രിമാരും അറ്റോണി ജനറലും ആഭ്യന്തര മന്ത്രാലയം അണ്ടര്‍സെക്രട്ടറിയും ഉള്‍പ്പെടുന്ന പ്രത്യേക സമിതി അടുത്ത ദിവസം തന്നെ യോഗം ചേരുമെന്ന് ബറാക് അല്‍ ഷതാന്‍ പറഞ്ഞു.ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കപ്പെടുന്നതോടെയാണ് രാഷ്ട്രീയ കേസുകളില്‍ ഉള്‍പ്പെട്ടവര്‍ക്ക് അമീര്‍ നല്‍കിയ പൊതുമാപ്പ് പ്രാബല്യത്തിലാകുക . എന്നാല്‍ എത്ര തടവുകാര്‍ക്ക് മാപ്പുനല്‍കുമെന്നും പ്രത്യേക സമിതിയുടെ പ്രവര്‍ത്തന സമയപരിധി സംബന്ധിച്ച വിശദാംശങ്ങളും അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.

Next Post

കുവൈത്ത്: കുവൈത്തില്‍ ആള്‍മാറാട്ടം നടത്തിയ 11 പേര്‍ അറസ്റ്റില്‍

Fri Nov 25 , 2022
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കുവൈത്തില്‍ ആള്‍മാറാട്ടം നടത്തിയ 11 പേര്‍ അറസ്റ്റില്‍. സ്ത്രീ വേഷം ധരിച്ച ഏഷ്യക്കാരായ 11 പുരുഷന്മാരാണ് അറസ്റ്റിലായത്. പ്രതികളെ പബ്ലിക് പ്രോസിക്യൂഷന്‍ കൈമാറി. സാല്‍മിയയിലെ മസാജ് പാര്‍ലര്‍ കേന്ദ്രീകരിച്ച്‌ അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവരികയായിരുന്നു ഇവര്‍.

You May Like

Breaking News

error: Content is protected !!