ഒമാന്‍: കോഴിക്കോട് നിന്ന് മസ്‌കറ്റിലേക്ക് പോയ വിമാനം തിരിച്ചിറക്കി

കോഴിക്കോട് നിന്ന് മസ്‌കറ്റിലേക്ക് പോയ വിമാനം കരിപ്പൂര്‍ വിമാനത്താവളത്തില്‍ തിരിച്ചിറക്കി. കാലാവസ്ഥാ റഡാറിലെ തകരാര്‍ കാരണമാണ് വിമാനം തിരിച്ചിറക്കിയത്.

9.16ന് കോഴിക്കോട് നിന്ന് പുറപ്പെട്ട ഒമാന്‍ എയറിന്റെ ഡബ്ല്യുവൈ 298 വിമാനമാണ് തിരിച്ചിറക്കേണ്ടി വന്നത്. വിമാനത്തില്‍ 162 യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.

അതേസമയം ,പൈലറ്റിന്റെ ഡ്യൂട്ടി സമയം കഴിഞ്ഞതിനാല്‍ 6 മണിക്കൂറിനു ശേഷമേ വിമാനം പുറപ്പെടൂവെന്നാണ് ലഭിക്കുന്ന വിവരം. നേരത്തെ ഇന്ധനം കത്തിച്ചു തീര്‍ക്കാനായി കരിപ്പൂര്‍ വിമാനത്താവളത്തിനു മുകളില്‍ ഒരു മണിക്കൂര്‍ വിമാനം കറങ്ങിയിരുന്നു. തുടര്‍ന്നാണ് സുരക്ഷിതമായി തിരിച്ചിറക്കിയത്.

Next Post

കുവൈത്ത്: ഭവന്‍സ് കുവൈത്ത് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് വാര്‍ഷികാഘോഷം

Mon Jul 24 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: ഭവൻസ് കുവൈത്ത് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബിന്റെ മൂന്നാം വാര്‍ഷികം ‘ഭാവനീയം 2023’ എന്ന പേരില്‍ ആഘോഷിച്ചു. ഓണ്‍ലൈനായി നടന്ന പരിപാടിയില്‍ കവി കെ. സുദര്‍ശനൻ മുഖ്യപ്രഭാഷണം നടത്തി. ക്ലബ് പ്രസിഡന്റ് മനോജ് മാത്യു അധ്യക്ഷത വഹിച്ചു. മുൻ അധ്യക്ഷ ഷീബ പ്രമുഖ് സ്വാഗതം പറഞ്ഞു. ലോക മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് അധ്യക്ഷൻ ജോര്‍ജ് മേലാടൻ, […]

You May Like

Breaking News

error: Content is protected !!