യു.കെ: ഒറ്റമഴയില്‍ മുങ്ങി ലണ്ടന്‍ നഗരം, വെട്ടിലായി ജനങ്ങള്‍

ലണ്ടന്‍: ലണ്ടന്‍ നഗരത്തില്‍ ഞായറാഴ്ച രാത്രി പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളെല്ലാം വെള്ളത്തിനടിയിലായി. ഡ്രൈവര്‍മാരും നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്നവരും ഓണ്‍ലൈനില്‍ പങ്കുവെച്ച ചിത്രങ്ങളെ തുടര്‍ന്നാണ് വാര്‍ത്തകള്‍ പുറത്ത് വന്നത്. മഴ ശക്തമായ രീതിയില്‍ തുടരുമെന്നും, ഇംഗ്ലണ്ടിന്റെ തെക്ക് കിഴക്കന്‍ പ്രദേശങ്ങളില്‍ വെള്ളം ഉയരാന്‍ സാധ്യതയുണ്ടെന്നുമാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ മഴ ശക്തിയാര്‍ജിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നുണ്ട്. കനത്ത മഴയെ തുടര്‍ന്ന് ഇംഗ്ലണ്ടിലെ വിവിധ സേവനങ്ങളെല്ലാം തകരാറില്‍ ആയിരിക്കുകയാണ്.

ഗതാഗത മേഖല പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ്. ആശുപത്രികളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് അവയുടെ പ്രവര്‍ത്തനവും താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ലണ്ടനിലെ ബ്രെന്റ്, ഹാരിന്‍ഗെ, ലെവിഷാം എന്നിവിടങ്ങളിലാണ് പ്രധാനമായും പ്രളയം ബാധിച്ചിരിക്കുന്നത്.ആദം ഹാര്‍ഡ്‌ലെ ട്വിറ്ററില്‍ പങ്കുവെച്ച ചിത്രത്തില്‍ ഹാരിന്‍ഗെയിലെ വെള്ളത്തിന്റെ സ്ഥിതി വ്യക്തമാണ്. ഇതുമൂലം ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം ട്വീറ്റില്‍ പറയുന്നുണ്ട്. മഴ തുടര്‍ച്ചയായി പെയ്യുമ്പോള്‍ പതിവായി ഇവിടെ വെള്ളക്കെട്ട് രൂപപ്പെടാറുണ്ടെന്നും, എന്നാല്‍ ഇത് പരിഹരിക്കാന്‍ അധികൃതര്‍ ഇതുവരെ തയാറായിട്ടില്ലെന്നും പറയുന്നു.

Next Post

കുവൈത്ത്: കുവൈത്തില്‍ ലൈസന്‍സില്ലാതെ വീട്ടില്‍ ടാറ്റൂ ബിസിനസ് നടത്തിയ പ്രവാസി അറസ്റ്റില്‍

Wed Nov 9 , 2022
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി : കുവൈത്തില്‍ ലൈസന്‍സില്ലാതെ വീട്ടില്‍ ടാറ്റൂ ബിസിനസ് നടത്തിയ പ്രവാസി അറസ്റ്റില്‍. ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് റെസിഡന്‍സി അഫയേഴ്സ് ഇന്‍വെസ്റ്റിഗേഷന്‍സ്, മാന്‍പവര്‍ അതോറിറ്റിയും മുന്‍സിപ്പാലിറ്റിയുമായി സഹകരിച്ചാണ് ഏഷ്യക്കാരനായ പ്രവാസി ടാറ്റൂ ആര്‍ട്ടിസ്റ്റിനെ അറസ്റ്റ് ചെയ്തത്. അല്‍ സിദ്ദിഖ് പ്രദേശത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. അതേസമയം മെയ്ദാന്‍ ഹവല്ലിയില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച ക്ലിനിക്കില്‍ വിവിധ രാജ്യക്കാര്‍ക്ക് മെഡിക്കല്‍ […]

You May Like

Breaking News

error: Content is protected !!