കുവൈത്ത്: കുവൈത്തില്‍ ലൈസന്‍സില്ലാതെ വീട്ടില്‍ ടാറ്റൂ ബിസിനസ് നടത്തിയ പ്രവാസി അറസ്റ്റില്‍

കുവൈത്ത് സിറ്റി : കുവൈത്തില്‍ ലൈസന്‍സില്ലാതെ വീട്ടില്‍ ടാറ്റൂ ബിസിനസ് നടത്തിയ പ്രവാസി അറസ്റ്റില്‍. ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് റെസിഡന്‍സി അഫയേഴ്സ് ഇന്‍വെസ്റ്റിഗേഷന്‍സ്, മാന്‍പവര്‍ അതോറിറ്റിയും മുന്‍സിപ്പാലിറ്റിയുമായി സഹകരിച്ചാണ് ഏഷ്യക്കാരനായ പ്രവാസി ടാറ്റൂ ആര്‍ട്ടിസ്റ്റിനെ അറസ്റ്റ് ചെയ്തത്.

അല്‍ സിദ്ദിഖ് പ്രദേശത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. അതേസമയം മെയ്ദാന്‍ ഹവല്ലിയില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച ക്ലിനിക്കില്‍ വിവിധ രാജ്യക്കാര്‍ക്ക് മെഡിക്കല്‍ സേവനങ്ങള്‍ നല്‍കിയ അഞ്ച് പ്രവാസികളെയും അറസ്റ്റ് ചെയ്തു. താമസ, തൊഴില്‍ നിയമം ലംഘിച്ചതിന് സാല്‍മിയ, ജലീബ് അല്‍ ഷുയൂഖ് പ്രദേശങ്ങളില്‍ നിന്ന് ഏഴ് പ്രവാസികളെയാണ് അധികൃതര്‍ അറസ്റ്റ് ചെയ്തത്. പിടിയിലായ എല്ലാവരെയും തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

Next Post

യുകെ: കേരള ടൂറിസം മീറ്റ് ലണ്ടനിൽ; മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

Thu Nov 10 , 2022
Share on Facebook Tweet it Pin it Email ലണ്ടൻ: കേരള സർക്കാരിന്റെ ആഭിമുഖ്യത്തിൽ കേരള ടൂറിസം ക്ലബിന്റെ ‘ഇന്റർനാഷണൽ ടൂറിസം ക്ലബ്’ പ്രഥമ മീറ്റിംഗ് ലണ്ടനിൽ വെച്ച് നടന്നു. കേരളത്തിലെ ടൂറിസം വികസനത്തിനായി വിദേശ രാജ്യങ്ങളിൽ റിക്രൂട്ട് ചെയ്യുകയും, വിദ്യഭ്യാസ ആവശ്യത്തിനായി വിദേശങ്ങളിൽ ഉള്ളവരെയും യോജിപ്പിച്ചു കൊണ്ട് കേരളം ടൂറിസം അംബാസഡർമാരായി കൂടുതൽ വിദേശികളിലേക്ക് കേരള ടൂറിസത്തെ പരിചയപ്പെടുത്താനുള്ള മാർഗങ്ങളെ കുറിച്ചുള്ള ചർച്ചകൾ നടന്നു. കേരളത്തിൽ അത്യാവശ്യമായി […]

You May Like

Breaking News

error: Content is protected !!