സൗദി: അബഹ ഇന്ത്യൻ സൂഖിൽ തമാശ പറഞ്ഞിരിക്കാൻ ഇനി സ്വാമിയേട്ടൻ ഉണ്ടാകില്ല

അബഹ: കഴിഞ്ഞ 22 വർഷത്തോളമായി അബഹ ടൗണിൽ മലയാളികൾക്കിടയിൽ കളി തമാശകൾ പറയാൻ എത്താറുണ്ടായിരുന്ന സ്വാമിയേട്ടൻ ഇനി വരില്ല…
കഴിഞ്ഞ ആഴ്ച ജോലിക്കിടയിൽ ഉച്ച ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക്‌ വാഹനം ഓടിച്ചു പോകുമ്പോൾ ഹൃദയാഘാത രൂപത്തിൽ മരണം അദ്ദേഹത്തെ പിടികൂടുകയായിരുന്നു. അബഹ മീൻ സൂക്കിലെ നിറ സാന്നിധ്യമായിരുന്ന അദ്ദേഹം പ്രായത്തെ അതിശയിപ്പിക്കും വിധം ആരോഗ്യവാനും രസികനുമായിരുന്നു. എല്ലാവരോടും പുഞ്ചിരിച്ചു മാത്രം ഇടപഴകുന്ന അദ്ദേഹത്തിന്റെ വിയോഗം മലയാളികൾക്കിടയിൽഞെട്ടൽ ഉളവാക്കുന്നതായി. കോഴിക്കോട് അത്തോളി സ്വദേശിയായ സ്വാമിയേട്ടൻ ഇവിടെ ഒരു വീട്ടിൽ ഡ്രൈവർ ജോലി ചെയ്തു വരികയായിരുന്നു.

ഏക മകൾ അപർണ ഭാര്യ സുധ.
നിയമ നടപടികൾ വളരെ പെട്ടന്ന് പൂർത്തിയാക്കുന്നതിനായി ഇന്ത്യൻ സോഷ്യൽ ഫോറം അസീർ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റും ജിദ്ദ കോൺസുലേറ്റ് ക്ഷേമകാര്യ മെമ്പറുമായ ഹനീഫ മഞ്ചേശ്വരം, സൈനുദ്ദീൻ അമാനി (ഐ സി എഫ്), മജീദ് മേലാറ്റൂർ എന്നിവർ നേതൃത്വം നൽകി. കഴിഞ്ഞ ദിവസം ജിദ്ദ ബഹ്‌റൈൻ വഴി നാട്ടിലെത്തിച്ച മൃത ദേഹം വീട്ടു വളപ്പിൽ സംസ്കരിച്ചു.

Next Post

കുവൈത്ത്: ഡോക്ടര്‍മാര്‍ക്ക് ശമ്പളവര്‍ധന

Tue Oct 12 , 2021
Share on Facebook Tweet it Pin it Email കുവൈറ്റ്: കുവൈറ്റില്‍ ഡോക്ടര്‍മാര്‍ക്ക് ശമ്ബളവര്‍ധന. സര്‍ക്കാര്‍ ആശുപത്രികളിലെ അനസ്തീഷ്യ , തീവ്രപരിചരണ വിഭാഗത്തിലെ സ്വദേശി-വിദേശി ഭേദമന്യേ എല്ലാ ഡോക്ടര്‍ മാര്‍ക്കും 500 ദിനാര്‍ ശമ്ബള വര്‍ദ്ധനവ് പ്രഖ്യാപിച്ചതായി ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ചു പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.

You May Like

Breaking News

error: Content is protected !!