യു.കെ: ക്രിസ്മസ് ആഘോഷത്തിന് ഒരുങ്ങി യുകെ- നാളത്തെ ഒരു ദിവസം കഴിയുമ്പോള്‍ 10 ലക്ഷം പേര്‍ക്ക് കോവിഡ് ബാധിക്കുമെന്നു മുന്നറിയിപ്പ്

ഈ ക്രിസ്മസിന് ഒരു മില്ല്യണിലേറെ ജനങ്ങള്‍ക്ക് വൈറസ് പിടിപെടുമെന്നാണ് പ്രവചനം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കേസുകളുടെ എണ്ണത്തില്‍ 9 ശതമാനത്തിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്.

ആഘോഷകാലത്ത് രോഗം ബാധിച്ചതായി സംശയിക്കുന്നവര്‍ പ്രിയപ്പെട്ടവരില്‍ നിന്നും അകലം പാലിക്കണമെന്നാണ് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി മേധാവികള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പോസിറ്റീവായി മാറിയതോടെ നിരവധി പേര്‍ക്കാണ് ആഘോഷങ്ങള്‍ റദ്ദാക്കേണ്ട അവസ്ഥ വന്നിരിക്കുന്നത്. എന്നാല്‍ ഭൂരിഭാഗവും ആഘോഷത്തില്‍ പങ്കെടുക്കും. ഇത് അപകടകരമാവും.

ഇംഗ്ലണ്ടില്‍ ഡിസംബര്‍ 9 വരെയുള്ള ആഴ്ചയിലെ ഓരോ ദിവസവും 1.2 മില്ല്യണ്‍ ജനങ്ങള്‍ക്ക് വീതം വൈറസ് പിടിപെട്ടതായാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് വ്യക്തമാക്കുന്നത്. നാല് ദിവസം മുന്‍പ് 1.1 മില്ല്യണില്‍ നിന്നാണ് ഈ വളര്‍ച്ച. തണുപ്പേറിയ കാലാവസ്ഥയില്‍ ആളുകള്‍ ഇന്‍ഡോറില്‍ അധികമായി ആഘോഷങ്ങളില്‍ ഒത്തുചേര്‍ന്നതാണ് പണിയായതെന്നാണ് കരുതുന്നത്.

ഡിസംബര്‍ 9 വരെയുള്ള കണക്ക് മാത്രമാണ് ഒഎന്‍എസില്‍ ലഭ്യമായിട്ടുള്ളതെന്ന് ഈസ്റ്റ് ആംഗ്ലിയ യൂണിവേഴ്സിറ്റി പബ്ലിക് ഹെല്‍ത്ത് വിദഗ്ധന്‍ പ്രൊഫ പോള്‍ ഹണ്ടര്‍ പറഞ്ഞു. ഇന്‍ഫെക്ഷനുകള്‍ ഉയരുന്നുണ്ടെങ്കിലും മുന്‍പത്തെ പോലെ കുതിപ്പില്ല. ക്രിസ്മസിലേക്കുള്ള ദിനങ്ങളില്‍ വൈറസ് പടരുമെങ്കിലും ഇതിന് ശേഷം ഇടവേള വരും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇംഗ്ലണ്ട്, സ്‌കോട്ട്ലണ്ട്, വെയില്‍സ് എന്നിവിടങ്ങളിലെ ആശുപത്രികളിലെത്തുന്ന രോഗികളുടെ എണ്ണം ഉയരുന്നതായാണ് ഏറ്റവും പുതിയ കണക്ക് വ്യക്തമാക്കുന്നത്.

Next Post

ഒമാന്‍: മെസ്സിയുടെ ബിഷ്‌ടിന് ഒരു മില്യണ്‍ ഡോളര്‍ ഓഫറുമായി ഒമാന്‍ പാര്‍ലമെന്റ് അംഗം

Sun Dec 25 , 2022
Share on Facebook Tweet it Pin it Email ലോക കകപ്പ് സമ്മാനദാന ചടങ്ങില്‍ അര്‍ജന്റീന ക്യാപ്റ്റന്‍ ലയണല്‍ മെസ്സിക്ക് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി സമ്മാനിച്ച ബിഷ്‌ടിന് (ആചാരപരമായ അറബിക് വസ്ത്രം) ഒരു മില്യണ്‍ ഡോളര്‍ വാഗ്‌ദാനം ചെയ്‌ത്‌ ഒമാനി അഭിഭാഷകനും രാജ്യത്തെ പാര്‍ലമെന്റ് അംഗവുമായ അഹമദ് അല്‍ ബര്‍വാനി രംഗത്ത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വാഗ്‌ദാനം. “എന്റെ സുഹൃത്ത് മെസ്സി, ലോകകപ്പ് നേടിയതിന് […]

You May Like

Breaking News

error: Content is protected !!